Sunday, May 2, 2010

Indian Idol

ഇന്ത്യന്‍ ഐടലിന്റെ പുതിയ സീസണ്‍ സോണിയില്‍ തുടങ്ങി. പാടാന്‍ അറിയുന്നവരുടെയും അറിയാത്തവരുടെയും സന്തോഷങ്ങളും ദുഖങ്ങളും ടീവിയില്‍ നന്നായി കാണിക്കുനുണ്ട്. ഈ ഉള്ളവനും ഉണ്ട് ഒരു ദുഃഖം പങ്കിടാന്‍.
പാടാന്‍ അറിയില്ലെങ്ങിലും കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ഐടല്‍ ദുബൈയില്‍ ഓടിഷെന്‍ നടത്തുന്നു എന്നറിഞ്ഞപ്പോള്‍ എന്ടോ ഒരു പ്രതീഷ മനസ്സില്‍ നാമ്പിട്ടു. മനസല്ലേ അവന് എന്ത് വേണമെങ്കിലും ആഗ്രഹിക്കാമല്ലോ. പോരാത്തതിനു എന്നില്‍ വിശ്വാസം അര്‍പ്പിച്ചു കടന്നു വന്ന എന്റെ ഭാര്യ മനസ്സറിഞ്ഞു പ്രോത്സാഹിപ്പിക്കുകയും ചെയ്തു!! പാവം!!
ഉടനെ ഫോണ്‍ എടുത്തു മെസ്സേജ് അയച്ചു. ഡേറ്റ് ഓഫ് ബര്‍ത്തും കാര്യങ്ങളും വെച്ച് അയച്ച്മെസ്സജിനു കൺഫർമേഷൻ വരികയും ചെയ്തു. ദൈവമേ!! മനസ്സില്‍ ആധി വളര്‍ന്നു. അനു മാലിക്, ജാവേദ്‌ അഖ്തര്‍ പിന്നെ ഉദിത് നാരായണ്‍ എന്നിവരാണ്‌ ജജ്ജസ്. എന്ത് പാടും,എങ്ങനെ പാടും??
യൂ ടുബില്‍ പാട്ടുകള്‍ തിരയാനും പ്രാക്ടീസ് ചെയ്യാനും ഭാര്യ വളരെ കര്‍ശനമായി കൂടെ നിന്നു.
കുളിമുറി എന്റെ രെകോർഡിങ് സ്റ്റുഡിയോ ആയി. സാധാരണ പത്തു മിനിറ്റ് കൊണ്ട് കഴിയുന്ന എന്‍റെ കുളി iരുപത്തിയഞ്ചു മിനുടൊക്കെ ആവാന്‍ തുടങ്ങി. ഒരു വിധം ഒരു രണ്ടു മൂന്നു പാട്ടുകള്‍ പഠിച്ചു വെച്ചു.
ഓടിഷന്റ്റെ തലേന്ന് തന്നെ ലവിയോടു പറഞ്ഞു ലിഫ്റ്റ്‌ റെഡി ആക്കി. ലൈസന്‍സ് കിട്ടുന്നെനു മുന്നേ ആയതു കൊണ്ട് യാത്രക്ക് ലവി തന്നെ ആയിരുന്നു ശരണം. ദുബായ് നോളെജ് വില്ലജ് ആയിരുന്നു വെനൂ.
നമ്മള്‍ എത്തുമ്പോഴേക്കും ഒരു പാട് ആള്‍ക്കാര്‍ ‍ ലൈനില്‍ ഉണ്ടായിരുന്നു. ലവി വണ്ടി പാര്‍ക്ക്‌ ചെയ്യുമ്പോഴേക്കും ഞാന്‍ ഓടി ചെന്ന് രെജിസ്ട്രേഷന്‍ ഫോം എടുത്തു ഫില്‍ ചെയ്തു പാസ്പോര്‍ട്ട്‌ കോപ്പി കൂടെ വെച്ചു കൌന്ടെരിലേക്ക് ചെന്ന്. അപ്പോളേക്കും ഭാര്യയും ഓടി എത്തിയിരുന്നു.
കൌന്ടെരില്‍ ഫോം കൊടുത്തു. അവിടെ ഇരുന്ന സുന്ദരി എന്‍റെ ഫോം നോക്കി, പാസ്പോര്‍ട്ട്‌ കോപ്പി നോക്കി, പിന്നെ മെല്ലെ ഓതി,
നിങ്ങള്ക്ക് പങ്കെടുക്കാന്‍ പറ്റില്ല.
''വാറ്റ്??'' 'വൈ ??'' ഞാനും ഭാര്യയും ഒരേ ശബ്ദത്തില്‍!!!
സര്‍, എപ്പിസോഡ് തുടങ്ങുമ്പോഴേക്കും താങ്ക്കള്‍ക്ക് മുപ്പത്തി രണ്ടു വയസു കഴിയും.
അപ്പോള്‍ വയസ്സ് ഓവര്‍ ആവും!!
''പക്ഷെ നിങ്ങള്‍ മെസ്സേജ് അയച്ചപ്പോള്‍ കാന്ഫേം ചെയ്തല്ലോ!!!''
സോറി സര്‍,
അവിടുന്ന് ഇറങ്ങുമ്പോള്‍ ദേഷ്യത്തോടെ ഭാര്യ പിരുപിരുക്കുണ്ടായിരുന്നു.!!!
എന്‍റെ മനസ്സില്‍ ഇന്ത്യന്‍ ഐടല്‍ ട്രോഫി ഉടയുന്ന ശബ്ദം കേള്‍ക്കാമായിരുന്നു!!!
അവര്‍ക്ക് വേണ്ടെങ്ങില്‍ വേണ്ട!!
നാടിനു ഒരു നല്ല ഗായകന്‍ നഷ്ടമായി!!!

2 comments:

  1. കലാകേരളത്തിന് മുതല്ക്കൂട്ടാകേണ്ടിയിരുന്ന ഒരു അമൂല്യനിധിയെ വിവരമില്ലാത്ത നടത്തിപ്പുകാര്‍ മുളയിലേ നുള്ളി എന്ന് പറഞാല്‍ മതി.

    വെറുതെ പറഞ്ഞതാ കേട്ടൊ. കുളിമുറിയിലധിക സമയം സമയം കളയാതെ നേരത്തിനു ഓഫീസിലെത്താന്‍ നോക്കടേ.

    ReplyDelete
  2. എന്റെ ദൈവമേ ഇന്ത്യന്‍ idol പ്രോഗ്രാമിനെ ഇത്രയും വില കുറച്ചു കാണാന്‍ നിനക്കെങ്ങനെ കഴിഞ്ഞു. നിന്നെ കണ്ടപ്പോഴേ അവര്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് മനസിലായിരിക്കും ......അതായിരിക്കും തിരിച്ചു വിട്ടത്...ഇനി എന്തൊക്കെ കാണണം ഭഗവാനെ കണ്ണ് അടയുന്നതിനു മുന്‍പ്....

    ReplyDelete