Monday, May 3, 2010

Archu

ചൊവ്വ ദേശത്തില്‍ പേര് കേട്ട കുടിയന്മാര്‍ മൂന്ന് പേര്‍. 
ഒന്ന് ആര്‍ച്ച്, ഒന്ന് മേലോണി, ഒന്ന് കുട്ടന്‍,അഥവാ താമര കുട്ടന്‍!! താമര എന്ന വാല് വന്നത് തന്നെ ഫുള്‍ ടൈം വെള്ളത്തില്‍ ആയതു കൊണ്ടാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലലോ.
ലീവില്‍ ചെന്നാല്‍ കുട്ടനെയോ ആര്‍ച്ചുനെയോ കണ്ടാല്‍ മുങ്ങി നടക്കേണ്ട ഗതി ആണ്. അധികം ഒന്നും ചോദിക്കാറില്ല എന്നാലും മുങ്ങല്‍ നമുക്കും ഒരു ശീലം ആയി.
ഇത്രയും പേര് കേട്ട കുടിയന്മാരയത് കൊണ്ടാവണം, ഒരു സുപ്രഭാതത്തില്‍ ആര്‍ച്ച് കിണറ്റില്‍ വീണു എന്ന വാര്‍ത്ത വളരെ ലാഘവത്തോടെ ആണ് ജനം സ്വീകരിച്ചത്. പോരാത്തതിനു വീണതോ ചൊവ്വ ബസ്‌ സ്റ്റോപ്പില്‍ ഉള്ള പൊട്ട കിണറ്റിലും!! എല്ലാര്ക്കും ചിരിക്കാന്‍ വക ആയെങ്ങിലും,വൈകാതെ ചെറിയ ഒരു ആള്‍ക്കൂട്ടം കിണറ്റിന്‍ കരയില്‍ കൂടി. ചെറിയ കിണര്‍ ആയതിനാല്‍ വലിയ ആപത്തൊന്നും പറ്റിയിട്ടില്ല. താഴോട്ട് നോക്കിയാല്‍ ആര്‍ച്ച് ആടികൊണ്ടിരിക്കുന്നു. നല്ല ഫിറ്റ് തന്നെ!! ഭഗവാനേ!! കാലത്ത് തന്നെ അടിച്ചതാണോ അതോ ബോട്ടലുമായ് ചാടിയതാണോ?? വിശകലനം പലവിധത്തില്‍ !!
ആരും താഴെ ഇറങ്ങാന്‍ തയ്യാര്‍് അല്ല. ഫിറ്റുപൊറത്തു വല്ല അക്രമവും കാണിച്ചാലോ??
കയറു താഴ്ത്തി കൊടുത്തിട്ടാണങ്ങില് പിടിച്ചു കയറാനുണ്ടോ ആർച്ചൂന്  പറ്റുന്നു??
ഒടുവില്‍ ഫയര്‍ ഫോര്‍സിനെ വിളിക്കാം എന്ന് സ്ഥലത്തെ പ്രമാണി പറഞ്ഞു.
ചെറിയ കിണര്‍ ആയതു കൊണ്ട് ഏണി താഴ്ത്തി ആർച്ചൂനെ  പൊക്കാൻ  ഫയര്‍ ഫോര്‍സിന് അധികം സമയം വേണ്ടി വന്നില്ല.
മുകളില്‍ കയറ്റിയ ആർച്ചൂനെ ജനക്കൂട്ടം ആകാംഷയോടെ നോക്കി നിന്ന്. വയ്യ പാവത്തിന് നിക്കാനും ഇരിക്കാനും വയ്യ. രാവിലെ തന്നെ പണി തന്ന ആർച്ചൂനോടുള്ള  ദേഷ്യം മറച്ചുവെക്കാതെ ഫയര്‍ ഫോര്സുകാരന്‍ ചൂടായി!!
''എടാ!! എങ്ങനാനെട കിണറ്റില്‍ വീണത്‌??''
പതിയെ കണ്ണ് തുറന്നു അരച്ചു കുഴയുന്ന നാവോണ്ട് മെല്ലെ പറഞ്ഞു.
'' വീണതല്ല സര്‍!!''
''ആരാട നിന്നെ തള്ളി ഇട്ടതു ??'' ഏമാന്‍ ആക്രോശിച്ചു!!!
മുണ്ട് മടക്കി കുത്തി കുഴഞ്ഞു ആടി നടക്കാന്‍ തുനിഞ്ഞു കൊണ്ട് ആര്‍ച്ച് പറഞ്ഞു,
''ആരും തള്ളി ഇട്ടതല്ല!! ഞാന്‍ ദാഹിച്ചപ്പോള്‍ വെള്ളം കുടിക്കാന്‍ ഇറങ്ങിയതാ .!!'' ആര്‍ത്തു ചിരിക്കുന്ന ജന കൂട്ടത്തിലേക്ക് നടന്ന ആർച്ചൂനെ നോക്കി അന്തം വിട്ടു നില്ക്കാന്‍ മാത്രമേ ഫയര്‍ ഫോര്സുകാരന് കഴിഞ്ഞുള്ളൂ.
വല്ലാത്ത ദാഹം!!

5 comments:

  1. കിടിലന്‍!!!!! ഇത് പോലത്തെ പീസുകള്‍ ഇനിയും ഒണ്ടോ ചൊവ്വ ദേശത്തില്‍?? except u

    ReplyDelete
  2. ഒന്ന് ആര്‍ച്ച്, ഒന്ന് മേലോണി, ഒന്ന് കുട്ടന്‍,അഥവാ താമര കുട്ടന്‍!!

    കിടിലൻ പേരുകൾ , നിതിൻ!

    ReplyDelete
  3. ജയന്‍, വളരെ നന്ദി പോസ്റ്റ്‌ സന്ദര്‍ശിച്ചതിനും,കമന്റ്‌ എഴുതിയതിനും. തുടര്‍ന്ന് കാണും എന്ന് പ്രതീഷിക്കുന്നു

    ReplyDelete
  4. bro this is awesome...!!! adipoli

    ReplyDelete