എന്റെ ഉറ്റ സുഹ്രുത്തും ക്ലാസ്സ്മേറ്റുമായ മാമന്റെ മനസ്സില്‍ കോളേജ് ദിനങ്ങളില്‍ ഞാന്‍ എന്നും ഒരു പിശുക്കന്‍ ആയിരുന്നു. കള്ള് കുടിക്കാന്‍ കൂടെ കൂടുമ്പോഴും ഹോട്ടല്‍ 'ആരംഭത്തില്‍' ഫുഡ് അടിക്കാന്‍ പോകുമ്പോഴും ആരെയെങ്ങിലും എന്റെ സ്പോൺസർ ആക്കിയിരുന്നത് ഞാന്‍ പിശുക്കന്‍ ആയതു കൊണ്ടായിരുന്നു എന്നാണ് അവന്‍ കരുതി പോന്നത്. പോക്കറ്റില്‍ അഞ്ചു കാശിന്റെ വക ഇല്ലായിരുന്നത് കൊണ്ടാണെന്ന് അവന്‍ പിൽക്കാലെത്തെപ്പഴോ മനസ്സിലാക്കി പോലും!! എന്തായാലും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യുടെ വിദ്യാഭ്യാസ ലോണും മുകുന്ദേട്ടന്റെ സ്റ്റോറില്‍ ഫ്രീ ആയിട്ട് ബില്ലുകള്‍ ലഭ്യമയതിനാലും ഞാന്‍ അത്യാവശ്യം പിടിച്ചു നിന്നു!!
അങ്ങനെ ഇരിക്കുന്ന കാലത്താണ് വളപട്ടണം പ്ലൈവൂട്സിലേക്ക് ഒരു ടൂര്‍ മെക്കാനിക്കല്‍ വിഭാഗം സംഘടിപ്പിച്ചത്. കോളേജ് ബസ്സില്‍ കൊണ്ട് വിട്ടു എന്നാണ് എന്റെ ഓർമ. അവിടെ എത്തിയപ്പോള്‍ തിരിച്ചു പോകാന്‍ കോളേജ് ബസ് ഉണ്ടാവില്ല എന്ന വാര്‍ത്ത കേട്ട് ഞാന്‍ ഞെട്ടി!! ദൈവമേ!!
കീശയില്‍ അമ്പതു പൈസ പോലും ഇല്ല!! തിരിച്ചു പോകാന്‍ ഞാന്‍ ആരെയെങ്ങിലും കാലു പിടിക്കേണ്ടി വരുമല്ലോ!! ഫാക്ടറിയുടെ അകത്തു ടിമ്പര്‍ തിരിയുന്നതും തോല് പോളിയുന്നതും ഒക്കെ കാണുമ്പോള്‍ എന്റെ മനസ്സിലെ ആധി
എങ്ങനെ തിരിച്ചു പോകും എന്നതായിരുന്നു!!
പിന്നെ ഒരു വിധം ഉളുപ്പില്ലാതെ മനോജിനോട് പറഞ്ഞു എടാ തിരിച്ചു പോകുമ്പോള്‍ എന്റെ ടിക്കറ്റ് എടുക്കണേ.ആ ഒകായ് എന്ന് മനോജ് പറഞു!!
ബാകി ഫാക്ടറി ഒക്കെ ഗംഭീരം ആയി കണ്ടു, തിരിച്ചു ബസ് സ്റ്റോപ്പിലേക്ക് മടങ്ങി. നമ്മള്‍ ബസ് സ്റ്റോപ്പില്‍ എത്തുമ്പോള്‍ അതാ വരുന്നു മുത്തപ്പന്‍ ബസ്!!
പറശ്ശിനിക്കടവ് എന്നാ ബോര്‍ഡ് ഞാന്‍ നല്ല വണ്ണത്തില്‍ കണ്ടു. കാലന്‍ ഡ്രൈവര്‍ ,വിദ്യാര്‍ത്ഥികളെ കണ്ടത് കൊണ്ടാണാവോ സ്റ്റോപ്പില്‍ നിര്‍ത്തുന്ന ലക്ഷണം കാണുന്നില്ല!! ഞാന്‍ വിടുമോ??
സ്റ്റോപ്പില്‍ നിന്നും വിട്ടു മുന്നോട്ടേക്ക് പോയ ബസ്സിന്റെ പിന്നാലെ ഞാന്‍ ഓടി!!
ബസ് സ്റ്റോപ്പില്‍ നിന്നും വിട്ടു കൊറേ മുന്നില്‍ നിര്‍ത്തുമ്പോഴേക്കും ഞാന്‍ ഓടി എത്തിയിരുന്നു. ഡോര്‍ തുറന്നതും ഒരു ചുള്ളന്‍ ഇറങ്ങി,ഞാന്‍ ചാടി കയറി!!
ദൈവമേ!! കൂടെ ഉള്ള ഒരു കാലനും ബസില്‍ കയറിയില്ല!! പിന്നിലെ ഗ്ലാസ്സിലൂടെ നോക്കുമ്പോള്‍ എല്ലാ തെണ്ടികളും ബസ് സ്റ്റോപ്പില്‍ തന്നെ!! അവര്‍ അതാ പൊറകില്‍ വന്ന ബസില്‍ കയറുന്നു!! ഉടനെ കിളി ദൈവത്തോട് കാര്യം പറഞ്ഞു!!
ചേട്ടാ കൈയ്യില്‍ കാശില്ല , എന്നെ പാലത്തിന്റെ അപ്പുറത്ത് ഇറക്കിയെ,ഞാന്‍ പിന്നിലെ ബസില്‍ കയറാം!!''
പാലത്തിന്റെ അപ്പുറത്ത് ബസ് നിർത്തിയ പാടേ പുറകിൽ വന്ന ബസ്സിനു കൈ കാണിച്ചു.
പന്ന കഴുവേറി!! അവന്‍ ബസ് നിര്ത്താതെ പോയി!! ബസ്സിൻറെ ജനലുകള്‍ക്കിടയിലൂടെ എന്റെ സ്പോന്സേര്സിന്റെ ചിരിക്കുന്ന മുഖം ഞാന്‍ കണ്ടു!! ദൈവമേ ഇനി എന്ത് ചെയ്യും!
ത്രീ ഇടിയട്സ് അന്ന് ഇറങ്ങിയിട്ടില്ലാത്തതിനാൽ ഓള്‍ ഈസ് വെല്‍ എന്ന് പറയാന്‍ കഴിഞ്ഞില്ല!! സാരമില്ല, സമയം രണ്ടര മണി. മൂനരക്ക് അച്ഛന്റെ ഏട്ടന്റെ ബസ് സനം ഇത് വഴി വരും. ഡ്രൈവര്‍ മണിമുട്ടിക്കും, ക്ലീനെര്‍ കണ്ണനും എന്നെ അറിയാം. അതില്‍ കയറി പോകാം!! വീണ്ടും തിരിച്ചു പാലം ക്രോസ് ചെയ്തു വളപട്ടണം സിനിമ ടാല്കീസിന്റെ സ്റ്റോപ്പില്‍ പോയി ഇരുന്നു!! മൊബൈല്‍ ഒന്നും ഇല്ലാത്തതിനാല്‍ ആരെയും വിളിച്ചു സൊറ പറയാനും പറ്റില്ല.
ഒരു മണികൂര്‍ ഭാവിയെ പറ്റി ആലോചിച്ചു കളഞ്ഞു. അങ്ങനെ നിക്കുമ്പോഴുണ്ട് മിസ്സ് വേള്‍ഡ് കോമ്പെടിഷനില്‍ മോടെല്സ് ഇറങ്ങി വരുന്ന പോലെ സനം ബസ് വളവു തിരിഞ്ഞു വരുന്നത് കണ്ടത്.
സമാധാനം!! ഞാന്‍ ചാടി എനിട്ട് റോഡിന്‍റെ അരികില്‍ പോയി രണ്ടു കയ്യും വീശി കാണിച്ചു!!മണി മുട്ടി എന്നെ നോക്കുന്നത് ഞാന്‍ കണ്ടതാ!!
പഹയന്‍ കരുതി കൂട്ടി ചെയ്തതാണോ അത് ബസ് ഉടമ(കുടുംബക്കരനല്ലേ) എന്നെ കണ്ടാല്‍ നിര്ത്താതെ പോകണം എന്ന് പറഞ്ഞോ എന്നറിയില്ല, പഹയന്‍ നിര്‍ത്തിയില്ല!!!
ഇതെന്തൊരു പരീഷണം ദൈവമേ!!
പിന്നെ ഉള്ള ഏക പ്രതീഷ ആയ കോളേജ് ബസ് വരുന്ന വരെ ആ ബസ് സ്റ്റോപ്പില്‍ ഞാന്‍ ഇരുന്നു. കേരളത്തിലെ ബസ് സ്ടോപുകളോട് ആജീവനാന്തം വെറുപ്പ് പ്രഖ്യാപിച്ച ദിവസം ആയിരുന്നു അത്!!
അന്ന് ദൈവമായി അവതാരിച കോളേജ് ബസ് ഡ്രൈവര്‍ ചന്ദ്രേട്ടന്‍ ബസ് നിര്‍ത്തി തന്നു ഞാന്‍ കയറുമ്പോള്‍ മനസ്സിലെ അടുത്ത ചോദ്യം ടൌണില്‍ നിന്നു വീട്ടിലേക്കു പോകാനുള്ള കാശു ആരോട് വാങ്ങും എന്നായിരുന്നു!!!
Adipoli.... Eniyum ethupolulla memories poratte maashe...
ReplyDeleteCukku paranju arinju ninte kala paripadiye patti.... Great stuff da... I could visualise those days from my memory.... Those days we used to have 10 Rs allowance per day and still had to find money for lunch, bus and all our extra curicullar activities
ReplyDeletepour out more and more stories nitin.
ReplyDeleteKidilan....ithrayum anubava sambath undennarinjilla...
ReplyDelete