Tuesday, May 25, 2010

ഓര്മ ഉണ്ടോ ഈ മുഖം!!

ചൊവ്വ നാട്ടില്‍ എന്റെ ചെറുപ്പകാലത്ത് രണ്ടു കൊരങ്ങന്മാര്‍ ഉണ്ടായിരുന്നു. ഒന്ന് സടിച് കുട്ടന്റെ വീട്ടില്‍, മറ്റതു ബിജോയിന്റെ വീട്ടില്‍. സ്ടിച് കുട്ടന് ആ പേര് വീണത്‌ ടെയിലര്‍ ആയതു കൊണ്ടാണ് എന്നാണ് പണ്ട് ഞാന്‍ കരുതിയത്‌. എന്നാല്‍ പണ്ടെങ്ങോ ചൊവ്വ അമ്പലത്തില്‍ ഉല്‍ത്സവം കഴിഞ്ഞു മടങ്ങുമ്പോള്‍ ആണെന്നോ പെണ്ണെന്നോ വകഭേദം ഇല്ലാത്ത ഏതോ പാപി ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചു എന്ന് ഏതോ കരിങ്കാലി അടിചിരക്കിയത് കൊണ്ടാണ് ഈ പേര് വീണത്‌ എന്നും ഉഹാപോഹം ഉണ്ട്.
ഏതായാലും സ്കൂള്‍ വിട്ടു വരുന്ന വഴിയില്‍ സ്ടിച് കുട്ടന്റെ വീടിലെ കുരങ്ങനെ മതിലില്‍ കാണുന്നത് ഒരു ടൈം പാസ്‌ ആയിരുന്നു. ഒരു സമധാന പ്രിയനായ കുരങ്ങന്‍.
എന്നാല്‍ ബിജോയിന്റെ വീടിലെ കുരങ്ങന് തീരെ സമാധാനം ഇല്ലായിരുന്നു. എങ്ങനെ സമാധാനം ഉണ്ടാവും.
ഇടങ്ങാറാക്കാന് മനുഷന്മാരെ ഒന്നും കിട്ടിയില്ലേ അത് വഴി പോകുമ്പോള്‍ എന്നും ലാലു കുരങ്ങനെ ഇടങ്ങാറാക്കും. ചെറിയ ഒരു കയറിന്റെ തുമ്പത്ത് കെട്ടിയതിനാല്‍ അതിനു തന്റെ പിന്നില്‍ ഓടാന്‍ കഴിയില്ല എന്ന് ലാലുനു നല്ലപോലെ അറിയാം. അതിനെ കംബെടുത്ത് തോണ്ടിയും കോപ്രായം കാട്ടി തമാശ ആക്കിയും കടന്നു പോകും. തന്റെ ദുഃഖം കൊരങ്ങന്‍ ആരോട് പറയാന്‍. അല്ല ഇനി പറഞ്ഞാല്‍ തന്നെ ലാലുനോട് ആര് പറയാന്‍.
അടുത്ത വീടിലെ മുറുക്കിന്റെ ലബ്രടോരിനെ തോന്ടിട്ടു നായി പിന്നാലെ ഓടിയപ്പോള്‍ സ്കൂളിന്റെ മോന്തായത് അള്ളിപിടിച്ച് രക്ഷപ്പെട്ട വീരനാ !!
ഒരു ദിവസം മേലെ ചൊവ്വയിലെ കാര്യ വിവരം എല്ലാം അന്വേഷിച്ചു ഉച്ച ഊണിന്റെ സമയം ആയപ്പോള്‍ വീടിലേക്ക്‌ വരിക ആയിരുന്നു ലാലു.
പാതിരിപരമ്പ് സ്കൂളിന്റെ അടുത്ത് എത്തിയപ്പോള്‍ ബിജോയിന്റെ മതിലിന്റെ മേലെ പതിവ് പോലെ കൊരങ്ങന്‍ ഇരിക്കുന്നു. കൊരങ്ങനെ കണ്ടിട്ട് എങ്ങനെ മിണ്ടാതെ പോകും.
'' എന്ടാട ചോറ് തിന്നോ'' എന്ന് ചോദിച്ചു ലാലു കൊരങ്ങന്റെ അടുത്ത് ചെന്നു.
പതിവിനു വിപരീതമായി കൊരങ്ങന് കൊറച്ചു അഹങ്കാരം കൂടിയത് പോലെ ലാലുനു തോന്നിയെങ്ങിലും മൈന്‍ഡ് ആക്കിയില്ല .
''തുളെളട കുഞ്ഞിരാമ '' എന്ന് പറഞ്ഞു ലാലു ഒരു കംബെടുത്ത് കയ്യില്‍ പിടിച്ചു ഒരു സേഫ് ദിസ്ടന്‍സ് പാലിച്ചു നിന്നു.
പെട്ടനെ വടക്കന്‍ വീരഗാധയിലെ മമ്മൂട്ടി അങ്കത്തിനു നിന്ന പോലെ കൊരങ്ങന്‍ ചാടി എണീറ്റു.
സുരേഷ് ഗോപി ഫാന്‍ ആയിരുന്നെങ്ങില്‍ ചെലപ്പോള്‍ കൊരങ്ങന്‍ ഓര്മ ഉണ്ടോ ഈ മുഖം എന്ന് ചോദിച്ചു ഒരു ഷിറ്റ് അടിച്ചേനെ!!
'' എടാ ബിജോയി നീ കയറു മാറ്റിയോ ''എന്ന് ലാലു ചോദിക്കുമ്പോഴേക്കും കൊരങ്ങന്‍ ജാക്കി ചാന്‍ മോടെലില്‍
പറന്നു ഉയര്‍ന്നു.
കാര്യത്തിന്റെ ഗുരുതരാവസ്ഥ അവലോകനം ചെയ്യാന്‍ ലാലുവിന് ഒരു അവസരം കിട്ടുനെനു മുന്നേ ചാടി വീണ കൊരങ്ങന്‍ ലാലുവിന്റെ മുഖം അടച്ചു ഒരു അടി കൊടുത്തു.!!!
പടേന്ന്!!
ബിജോയിന്റെ വീടിലെ ലവ് ബേര്‍ഡ്സ് മുഴുവന്‍ കൂട്ടില്‍ നിന്നു ഇറങ്ങി തന്റെ ചുറ്റും പറന്നു കളിക്കുന്ന പോലെ ഒരു ഫീലിംഗ് !!
നിന്നെ പിന്നെ കണ്ടോളാം എന്ന് കുരങ്ങന് വാണിംഗ് കൊടുത്തു ലുങ്കി മാടികുത്തി അടി കൊണ്ട ചെള്ളയും പിടിച്ചു പോകുന്ന ലാലുനെ കണ്ടു കൊരങ്ങന്‍ തല കുത്തി മറിഞ്ഞു ചിരിച്ചത്രേ!!

4 comments:

  1. കിട്ടേണ്ടതു കിട്ടിയാല്‍ കിട്ടെട്ടനും പാഠം പഠിക്കും.
    അതല്ലേ പറയുന്നേ അറിയാത്ത പിള്ളയ്ക്ക് ചൊറിയുമ്പോള്‍ അറിയും...

    ReplyDelete
  2. പാവം കുരങ്ങന്‍.. അയ്യോ അല്ല കിട്ടേട്ടന്‍ :)

    ReplyDelete
  3. കാമുകാനും ഒഴാക്കനും നന്ദി.

    ReplyDelete
  4. ചൊവ്വയിലാണോ താമസം.., ഹമ്പടാ അപ്പോ നാസയുടെ സ്വന്തം ആളാണല്ലേ..!!
    (അക്ഷര തെറ്റ് വായനാ സുഖം കുറച്ചു)

    ReplyDelete