Thursday, May 27, 2010

കുളി കോലൂ കുളി!

ബേക്കല്‍ കോട്ടയുടെ തീരത്ത് തിരകളുടെ പിന്നാലെ ഓടി കളിക്കുന്ന അവളെ നോക്കി അവന്‍ തന്റെ സഹപാഠി ആയ മോഹനോടു പറഞ്ഞു, '' നോക്കെടാ എന്റെ പെണ്ണ്!! അസ്തമയ സൂര്യന്‍ അവളെ കുറെയേറെ മനോഹരി ആക്കുന്നു അല്ലെ''!!

എന്നത്തേയും പോലെ മോഹന്‍ ഒന്നും മിണ്ടാതെ സൂര്യന്‍ കടലിന്റെ അറ്റത്ത്‌ മുങ്ങുന്നതും നോക്കി ഇരുന്നു; ഞാന്‍ ഇതെത്ര കേട്ടതാ എന്ന ഭാവത്തില്‍!! വെള്ളിയാഴ്ചയ വൈകുന്നേരങ്ങളില്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് ടിക്കറ്റ്‌ കൌന്ടറിൽ വെച്ച് അവള്‍ തന്റെ പേഴ്സ് തപ്പുമ്പോള്‍ ആധികാരികമായി ഒരു കോഴിക്കോട് ഒരു നാദാപുരം എന്ന് പറഞ്ഞു അവന്‍ പൈസ കൊടുക്കൊമ്പോഴും ; കോളേജില്‍ നിന്നും ആരും അറിയാതെ മുങ്ങി തളിപ്പറമ്പ് ഫുഡ്‌ ഹൌസില്‍ പോയി അവള്‍ക്കു മൂക്ക് മുട്ടെ ബിരിയാണി വാങ്ങി കൊടുത്ത് വിജയശ്രീലാളിതനെ പോലെ മടങ്ങിവരുമ്പോഴും മോഹന്‍ ഒരു പാട് തവണ മനസ്സില്‍ പറഞ്ഞിട്ടുണ്ട്; ''ഇവള്‍ നിന്റെ പെണ്ണ് തന്നെ!!''

ആക്രാന്തത്തിന്റെ അവസാനവാക്ക് എന്ന് പറഞ്ഞ പോലെ ആണ് അവന്‍. എല്ലാം വാരിപിടിക്കണം. ഫൈനല്‍ യിയർസ് നൈറ്റില്‍ ബെസ്റ്റ് പേഴ്സണാലിറ്റി അവാര്‍ഡ്‌ പ്രഖ്യാപിച്ചപോള്‍ അടുത്തിരുന്ന ഏതോ കരിങ്കാലി എടാ നിന്റെ പേരാണ് പറഞ്ഞത് എന്ന് പറഞ്ഞപാടെ ഓടി സ്റ്റേജിൽ കയറിയതും വാരിപ്പിടി കാരണം തന്നെ. ഏതായാലും രണ്ടെണ്ണം ഫിറ്റ്‌ ആക്കിട്ടാ കയറിയത് എന്നത് കൊണ്ട് ചമ്മല്‍ കാട്ടാതെ ഇറങ്ങി പോരാന്‍ പറ്റി.

എന്ത് തന്നെ ആയാലും സൂര്യകിരണം ഏറ്റ് മനോഹരി ആയ അവള്‍ മിടുക്കി ആണ്. അല്ലേല്‍ നാല് വര്‍ഷം എടുക്കുമായിരുന്ന ബി ടെക് അവന്‍ അഞ്ചു വര്‍ഷം കൊണ്ടെങ്ങനെ പൂര്‍ത്തിയാക്കും!! നാല് വര്‍ഷം ഫുഡ്‌ ഹൌസിലും കോഫി ഹൌസിലും കണ്ണൂര്‍ കോഴിക്കോട് തീവണ്ടികളിലും അവന്റെ എഞ്ചിനീയറിംഗ് മോഹങ്ങള്‍ ബാലിയാടാകപെട്ടില്ലേ!! ഒന്നും പോരാഞ്ഞു നാലാം വര്‍ഷം അവള്‍ കോഴ്സ് സമയത്ത് തീര്‍ത്തു പോവുമ്പോള്‍ അമേരിക്ക ജപ്പാന്റെ മേലെ ഇട്ടതു പോലെ ഒരു അണു ബോംബും അവള്‍ ഇട്ടു. വീട്ടുകാര്‍ അവളെ അവളുടെ ഒരു കസിന്റെ കൂടി കെട്ടിക്കാന്‍ നോക്കുന്നു അത് കൊണ്ട് പെട്ടനെ നീ വല്ല ജോലിയും ശരിയാക്കണം എന്ന്.

പിന്നെ സംഭവങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില് ആയിരുന്നു. വാടക വീടെടുക്കുന്നു, കമ്പയിന്‍ സ്ടഠിയ്ക്ക് ആളെ കൂട്ടുന്നു അങ്ങനെ ഫുള്‍ ഗുലുമാല്‍!! കൂലങ്കഷമായി പഠനം നടക്കുന്നതിനിടയില്‍ ആരെയൊക്കെയോ തപ്പി പിടിച്ചു മദിരാശിയില്‍ സര്‍ട്ടിഫിക്കറ്റ് കിട്ടിയാല്‍ ഉടനെ ജോലി തരാം എന്ന ഒരു ആപ്പും അവന്‍ ഒപ്പിച്ചു.

അങ്ങനെ കാര്യങ്ങള്‍ ദൃഡ ഗതിയില്‍ നീങ്ങുമ്പോഴാണ്  നമ്മുടെ മറ്റൊരു കൂട്ടുകാരി നമ്മുടെ സഹമുറിയനെ വിളിക്കുന്നത്

''എടാ നീ അറിഞ്ഞോ??'' അവളുടെ കല്യാണം തീരുമാനിച്ചു!!!''

'' ആരായിട്ട് ??? അവന്‍ അറിഞ്ഞോ ഇത്??'

''ഇല്ല ഇതുവരെ അറിഞ്ഞില്ല എന്ന് തോന്നുന്നു, ഏതായാലും അവള്‍ തന്നെ പറയും ആയിരിക്കും!! ഞാന്‍ ചോദിച്ചപ്പോള്‍ അവന്‍ അവള്‍ക്കു ഒരു സഹോദരനെ പോലെ ആണ് എന്നാ അവള്‍ പറഞ്ഞത്!!''

അന്നായിരുന്നു പാസ്സാകുമെന്ന അഹങ്കാരത്തിൽ ബോംബേയിൽ ഇൻറർവ്യനു പോയ എന്റെ തലയിൽ ഇടിത്തീ പോലെ വന്ന രണ്ട് കോളുകൾ .
ഒന്ന് തിരിച്ചു പോന്നോ, നീ പൊട്ടി എന്ന് അച്ഛൻ
മറ്റത് അവന് പണി കിട്ടി എന്ന് പറഞ്ഞ് ചങ്ങായീന്റെ കോൾ!
ജോലി പോയാൽ പോട്ടെ പുല്ല് എന്ന് പറഞ്ഞ് രാവിലത്തെ വണ്ടിക്ക് നാട് പിടിച്ചു! നമ്മളോടാ കളി?

പരൂക്ഷ തോറ്റ അഹങ്കാരത്തിൽ അച്ചനും അമ്മയ്ക്കും മുഖം കെടുക്കാതെ നേരെ കല്ല്യാശ്ശേരിക്കു വിട്ടു !

യാത്രാക്ഷീണത്തിൽ മയങ്ങിയ എന്നെ അരോചകമായ ഒരു ശബ്ദം വിളിച്ചുണർത്തി!

കോലു എണി കോലു,കോലു എണി കോലു

ചടപ്പു മറക്കാതെ എണീച്ച എന്റെ മുന്നിൽ ഒരു ദയനീയ ഭാവം!

ടാ! അവൾ ഒരു മണിക്കൂറിൽ കോളേജിൽ എത്തും. നീ എണീച്ച് കുളിച്ചേ!

ഒരു വിധം ചടഞ്ഞ് എണീച്ചെങ്കിലും അവന്റെ വളിഞ്ഞ ആ ആജ്ഞ 17 വർഷങ്ങൾക്ക് ശേഷവും കാതുകളിൽ മുഴങ്ങും എന്ന് ഞാൻ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ല!

കുളി കോലു കുളി

കുളി കോലു കുളി!

കുളിച്ചൊരുങ്ങി കോളേജിലെത്തി അവളെ തെറി വിളിച്ച് ഇറങ്ങുമ്പോൾ എല്ലാവരുടെയും മനസ്സ് ശൂന്യമായിരുന്നു.

എന്നാലും അവൻ ശപഥo ചെയ്തു. ഒരു നാൾ എന്റെ വെള്ള BMW കാർ കൊണ്ട് ഞാൻ നിന്റെ മേത്ത് ചെളി തെറിപ്പിക്കും

ഇത് സത്യം സത്യം സത്യം!









Wednesday, May 26, 2010

പോലീസ് ഏമാന്‍.

ഈ പോലീസുകാരോട് എനിക്കെന്നും വെറുപ്പാണ്. ബൈക്കിന്ടെ ലൈസെന്‍സ് കിട്ടുന്നവരെ എന്ടെ ഒരു പാട് കാശ് പിടുങ്ങിട്ടുണ്ട് കള്ളന്മാര്‍. പോരാത്തതിനു ഒരു തവണ അച്ഛനെയും കൂട്ടി സ്റെഷനില്‍ നിന്നും കസിന്റെ ഡല്‍ഹി രെജിസ്ട്രേഷന്‍ വണ്ടി റിലീസ് ചെയ്യാന്‍ പോയപ്പോള്‍ പിതാശ്രീയുടെ മുന്നില്‍ വെച്ച് നല്ലത് കേള്‍ക്കുകയും ചെയ്തു.
നമ്മള്‍ ആദ്യത്തെ കപ്പലില്‍ നിന്ന് ഇറങ്ങി ഹയര്‍ സ്ടടി ക്ക് വേണ്ടി ഇന്ഗ്ലണ്ടില്‍് പോകാന്‍ മൂന്ന് ദിവസം മുന്നേ. വിസയും ടിക്കെടും ഒക്കെ റെഡി ആയ സന്തോഷത്തില്‍ അച്ഛന്റെ വീട്ടില്‍ പോയി മൂത്തച്ചന്റെ മക്കളുടെ കൂടെ ഒരു ചിന്ന ആഘോഷം നടത്താം എന്ന് പ്ലാന്‍ ഇട്ടു. സ്വന്തമായി ബൈക്ക് ഇല്ലാതിരുന്ന സമയം ആയതു കൊണ്ട് സെന്റ്റൊയിലെ ചങ്ങാതി ആയ ഷാജിയുടെ സുസുക്കി സമുറായി ഒപ്പിച്ചു. തിരുവനനതപുരം രെജിസ്ട്രേഷന്‍ വണ്ടി. കടലാസോന്നും കയ്യില്‍ ഇല്ല. എനിക്കാണെങ്ങില് ലൈസെന്‍സും ഇല്ല.
ചക്കരക്കല്ലിലെക്കല്ലേ ചെകിംഗ് ഒന്നും കാണില്ല എന്ന് മനസ്സില്‍ കരുതി.
സിവില്‍ സപ്പ്ലെയ്സില്‍ നിന്നും അഞ്ചു കുപ്പി കിംഗ്ഫിഷര്‍ പ്രീമിയം വാങ്ങി ബാക്ക് പാക്കില്‍ ഇട്ടു വണ്ടി വിട്ടു.
മൌവന്ചേരി പോസ്റ്റ്‌ ആപ്പീസിനു മുന്നേ ഒരു കുന്നു കയറ്റം ഉണ്ട്. ശബരിമല കയറ്റം പോലെ ഉള്ള കുന്നൊന്നും അല്ല. ഒരു ചിന്ന കുന്ന്. കുന്നിന്റെ കൃത്യം മുകളിലായി മൌവന്ചേരി പോസ്റ്റ്‌ ആപ്പീസിനു തണല് കൊടുക്കാന്‍ എന്നാ പോലെ ഒരു ആലിന്‍ മരം. ആലിന്‍ മരം കുന്ന് കയറുമ്പോള്‍ കാണാമെങ്ങിലും മരത്തിന്റെ പൊറകില്‍ ആരെങ്ങിലും ഒളിച്ചിരുന്നാല്‍ കാണാന്‍ യാതൊരു ചാന്‍സും ഇല്ല.
എന്നാല്‍ അതിന്റെ പൊറകില്‍ ഒരു പോലീസ് ജീപ്പ് ഒളിച്ചിരിക്കും എന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയില്ല!!ഞാന്‍ മൂളിപ്പാട്ടും പാടി മനസ്സില്‍ ബീറിന്റെ പത ഒക്കെ നക്കി ആല്‍ മരത്തിന്റെ തൊട്ടരികില്‍ എത്തിയതും ഒരു കാക്കിയിട്ട കശ്മലന്‍ ചാടി വീണു.
''ആ നിര്‍ത് നിര്‍ത്, എങ്ങോട്ടാ??''
ബൈക്ക് സ്റ്റാന്‍ഡില്‍ ഇട്ടു ഞാന്‍ ഇറങ്ങി.'
'' ആ പേപ്പര്‍ എടുക്കു''
ആദ്യമായി സിഗരട്റ്റ് വലിക്കുമ്പോള്‍ അച്ഛന്‍ കണ്ടപ്പോള്‍ പൊക അകത്തേക്കും പൊറത്തേക്കും വിടാന്‍ പറ്റാണ്ട് നിന്ന പോലെ ഞാന്‍ നിന്ന്.
''സാര്‍ , അത്, പേപ്പര്‍ കയ്യില്‍ ഇല്ല''
''എവിടുന്നട തിരുവനന്തപുരം വണ്ടി?? അടിച്ചു മാറ്റിയതാ??''
''അല്ല സാര്‍ ഒരു ചന്‍ഗായിന്റെയാ!!'''
''ലൈസന്‍സ് ഉണ്ടാടാ??'' കാക്കി കഷ്മലന്റെ ശബ്ദം ഉയര്‍ന്നു. ഒരു ഇരയെ കിട്ടിയ സന്തോഷം ശബ്ദത്തില്‍ തെളിഞ്ഞു.
''സാര്‍, ലൈസന്‍സ് ഇല്ല''
''ഓഹോ!! നീ ഒരു കള്ളന്‍ ആണല്ലോട!! വണ്ടിക്കു കള്ളാസുമില്ല, നിനക്ക് ലൈസന്‍സും ഇല്ല!!''
കശ്മലന്‍ ജീപിന്റെ അടുത്തേക്ക് നീങ്ങി. ജീപിലേക്ക് നോക്കി വിളിച്ചു പറഞ്ഞു,
''സാറേ ഒന്ടടുത്തു ഒരു കള്ളാസുമില്ല!! അങ്ങോട്ടു വിടാം!!''
''ഡാ സാര്‍ ജീപിലതാ,പോയി പറഞ്ഞോ!!''
അപ്പോഴേക്കും മുഴുവന്‍ സിഗരറ്റും വിഴുങ്ങിയ പോലെ ആയി എനിക്ക്.
ജീപ്പിനകത്തു എസ് ഐ സാര്‍ ഇരിക്കുന്നു.
''എന്ടാട, എങ്ങോട്ട് കത്തിച്ചു വിടുന്നു കള്ളാസില്ലാതെ??''
'' സാറേ അത് അച്ഛന്റെ വീടുണ്ട് ചക്കരക്കല്ലില്‍. അങ്ങോട്ട്‌ പോകുന്നതാ.''
പോസ്റ്റ്‌ ആപ്പീസിന്റെ തിണ്ണമേല്‍ ഈ കാഴ്ച മുഴുവന്‍ കണ്ടോണ്ടു ഒരു കള്ളി ട്രൌസര്‍ ഇട്ട ചെക്കന്‍ ഇരിക്കുന്നുണ്ട്. ചെക്കന്‍ നല്ല ഹരം കിട്ടുന്നു എന്ന് തോന്നി.
അപ്പോഴേക്കും ഏമാന്‍ ഒരു കള്ളാസ് എഴുതി എനിക്ക് തന്നു.
''ഏതായാലും നിനക്ക് കള്ളാസ്സില്ലാലോ, ഈ കളളാസു പിടി. എന്നിട്ട് മറ്റന്നാള് കോടതില് വന്നിട്ട് ഈ കള്ളാസു കൊടുത്തിട്ട് ബൈക്ക് എടുത്തോ.''
'' സാറേ മറ്റന്നാള് എനിക്ക് ഫ്ലൈറ്റ് പിടിക്കെണ്ടാതാ.'' ഇത്തവണതേക്ക് ക്ഷമിക്കു സാറേ ''
''പോടാ പോടാ!!'' യാതൊരു ദയയും ഇല്ലാതെ ഏമാന്‍.
എന്നിലെ ആദര്‍ശവാദി സിടുവേശന്‍ നോക്കി കാലു മാറി.
''സാര്‍ നമുക്ക് ഇവിടെ വെച്ച് തന്നെ വല്ലതും ചെയ്യാം, കോടതി വരെ എന്തിനാ എത്തിക്കുന്നെ??''
ഏമാന്‍ എന്നെ നോക്കി, പിന്നെ കള്ളി ട്രൌസര്‍ കാരന്‍ ചെക്കനെ. ചെക്കന്‍ ചെവി കൂര്പിച്ച് പിടിച്ചിട്ടുണ്ട്.
''എന്ടാട കൈക്കൂലി കൊടുക്കാന്‍ നോക്കുന്നോ??ഞാന്‍ ആ ടൈപ്പ് അല്ല!!'' ഏമാന്റെ ഒച്ച പൊന്തി.
അപ്പോഴേക്കും കള്ളി ട്രൌസരുകാരന്‍ തിണ്ണ മേല്‍ നിന്നും താഴെ ചാടി ഇറങ്ങി. ഇപ്പോള്‍ ഒരു അടി പൊട്ടും എന്നാ പ്രതീക്ഷയില്‍ ആയിരിക്കും.
പെട്ടനെ എമ്മന്‍ കള്ളി ട്രൌസരുകാരന്റെ നേര്‍ക്ക്‌ തിരിഞ്ഞു.
''എന്ടാടാ നിനക്ക് ഇവിടെ കാര്യം??പോടാ വീട്ടി പോടാ!!!'' ഏമാന്‍ ഗര്‍ജിച്ചു!!
ചെക്കന്‍ ചെരുപ്പ് ഇടാത്ത കാലും കൊണ്ട് പോന്തകാടിലേക്ക് ഓടി മറഞ്ഞു.
ജീപിന്റെ ടാഷിലെ കൊച്ചു വാതില്‍ തുറന്നു പിടിച്ചു ഏമാന്‍ പിന്നെയും എന്റെ നേരെ തിരിഞ്ഞു.
'' ഇന്നാ, ഇതിന്റെ അകത്തേക്ക് ഇട്ടോള്.''
ഒരു സെക്കന്റ്‌ നേരം ഞാന്‍ അമാന്തിച്ചു ,എന്‍ട് ഇടാനാനാവോ??
''ഡാ ഇതില്‍ ഇടെടാ'' ഏമാന്‍ വീണ്ടും ഗര്‍ജിച്ചു.
അപ്പോഴാണ് കാര്യങ്ങളുടെ കിടപ്പ് മനസ്സിലായത്‌.
കീശയില്‍ ആകെ ഉണ്ടായ ഇരുന്നൂറു രൂപ എടുത്തു ഞാന്‍ അതിലെക്കിട്ടതും eമാന്‍ എന്റെ കയ്യിന്നു കടലാസ് വാങ്ങി കീറി!!
''പോടാ ഇനി ഈ വഴിക്കെങ്ങാനും ലൈസന്‍സ് ഇല്ലാതെ കണ്ടു പോയാല്‍!!
അതിനു ശേഷം എന്നും ആ കുന്നിന്റെ മേലെ എത്തുമ്പോള്‍ വണ്ടി ഒന്ന് സ്ലോ ആക്കി ചെക്ക് ചെയ്തിട്ടേ പോയിട്ടുള്ളൂ.

ചിത്രo

അറിയാതെ എന്നുമെന്‍ സന്ധ്യയില്‍ ഞാന്‍ നിന്റെ

മിഴിത്തിരിനാളം കൊളുത്തിവെച്ചു,

പറയാതെ കാതങ്ങള്‍ നീ അകന്നപോഴും

അണയാതെ നിഴലുകള്‍ കാത്തു വെച്ചു.


ഒരു നാളും കാണില്ലെന്നറിഞ്ഞിരുന്നെങ്ങിലും

വഴികളില്‍ തേടി അലഞ്ഞിരുന്നു.

ചുവരില്‍ പതിക്കാതെ നിന്റെ ചിത്രങ്ങള്‍

മനസ്സില്‍ കുറിച്ചിട്ടു വെച്ചിരുന്നു.



Tuesday, May 25, 2010

ഓര്മ ഉണ്ടോ ഈ മുഖം!!

ചൊവ്വ നാട്ടില്‍ എന്റെ ചെറുപ്പകാലത്ത് രണ്ടു കൊരങ്ങന്മാര്‍ ഉണ്ടായിരുന്നു. ഒന്ന് സടിച് കുട്ടന്റെ വീട്ടില്‍, മറ്റതു ബിജോയിന്റെ വീട്ടില്‍. സ്ടിച് കുട്ടന് ആ പേര് വീണത്‌ ടെയിലര്‍ ആയതു കൊണ്ടാണ് എന്നാണ് പണ്ട് ഞാന്‍ കരുതിയത്‌. എന്നാല്‍ പണ്ടെങ്ങോ ചൊവ്വ അമ്പലത്തില്‍ ഉല്‍ത്സവം കഴിഞ്ഞു മടങ്ങുമ്പോള്‍ ആണെന്നോ പെണ്ണെന്നോ വകഭേദം ഇല്ലാത്ത ഏതോ പാപി ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചു എന്ന് ഏതോ കരിങ്കാലി അടിചിരക്കിയത് കൊണ്ടാണ് ഈ പേര് വീണത്‌ എന്നും ഉഹാപോഹം ഉണ്ട്.
ഏതായാലും സ്കൂള്‍ വിട്ടു വരുന്ന വഴിയില്‍ സ്ടിച് കുട്ടന്റെ വീടിലെ കുരങ്ങനെ മതിലില്‍ കാണുന്നത് ഒരു ടൈം പാസ്‌ ആയിരുന്നു. ഒരു സമധാന പ്രിയനായ കുരങ്ങന്‍.
എന്നാല്‍ ബിജോയിന്റെ വീടിലെ കുരങ്ങന് തീരെ സമാധാനം ഇല്ലായിരുന്നു. എങ്ങനെ സമാധാനം ഉണ്ടാവും.
ഇടങ്ങാറാക്കാന് മനുഷന്മാരെ ഒന്നും കിട്ടിയില്ലേ അത് വഴി പോകുമ്പോള്‍ എന്നും ലാലു കുരങ്ങനെ ഇടങ്ങാറാക്കും. ചെറിയ ഒരു കയറിന്റെ തുമ്പത്ത് കെട്ടിയതിനാല്‍ അതിനു തന്റെ പിന്നില്‍ ഓടാന്‍ കഴിയില്ല എന്ന് ലാലുനു നല്ലപോലെ അറിയാം. അതിനെ കംബെടുത്ത് തോണ്ടിയും കോപ്രായം കാട്ടി തമാശ ആക്കിയും കടന്നു പോകും. തന്റെ ദുഃഖം കൊരങ്ങന്‍ ആരോട് പറയാന്‍. അല്ല ഇനി പറഞ്ഞാല്‍ തന്നെ ലാലുനോട് ആര് പറയാന്‍.
അടുത്ത വീടിലെ മുറുക്കിന്റെ ലബ്രടോരിനെ തോന്ടിട്ടു നായി പിന്നാലെ ഓടിയപ്പോള്‍ സ്കൂളിന്റെ മോന്തായത് അള്ളിപിടിച്ച് രക്ഷപ്പെട്ട വീരനാ !!
ഒരു ദിവസം മേലെ ചൊവ്വയിലെ കാര്യ വിവരം എല്ലാം അന്വേഷിച്ചു ഉച്ച ഊണിന്റെ സമയം ആയപ്പോള്‍ വീടിലേക്ക്‌ വരിക ആയിരുന്നു ലാലു.
പാതിരിപരമ്പ് സ്കൂളിന്റെ അടുത്ത് എത്തിയപ്പോള്‍ ബിജോയിന്റെ മതിലിന്റെ മേലെ പതിവ് പോലെ കൊരങ്ങന്‍ ഇരിക്കുന്നു. കൊരങ്ങനെ കണ്ടിട്ട് എങ്ങനെ മിണ്ടാതെ പോകും.
'' എന്ടാട ചോറ് തിന്നോ'' എന്ന് ചോദിച്ചു ലാലു കൊരങ്ങന്റെ അടുത്ത് ചെന്നു.
പതിവിനു വിപരീതമായി കൊരങ്ങന് കൊറച്ചു അഹങ്കാരം കൂടിയത് പോലെ ലാലുനു തോന്നിയെങ്ങിലും മൈന്‍ഡ് ആക്കിയില്ല .
''തുളെളട കുഞ്ഞിരാമ '' എന്ന് പറഞ്ഞു ലാലു ഒരു കംബെടുത്ത് കയ്യില്‍ പിടിച്ചു ഒരു സേഫ് ദിസ്ടന്‍സ് പാലിച്ചു നിന്നു.
പെട്ടനെ വടക്കന്‍ വീരഗാധയിലെ മമ്മൂട്ടി അങ്കത്തിനു നിന്ന പോലെ കൊരങ്ങന്‍ ചാടി എണീറ്റു.
സുരേഷ് ഗോപി ഫാന്‍ ആയിരുന്നെങ്ങില്‍ ചെലപ്പോള്‍ കൊരങ്ങന്‍ ഓര്മ ഉണ്ടോ ഈ മുഖം എന്ന് ചോദിച്ചു ഒരു ഷിറ്റ് അടിച്ചേനെ!!
'' എടാ ബിജോയി നീ കയറു മാറ്റിയോ ''എന്ന് ലാലു ചോദിക്കുമ്പോഴേക്കും കൊരങ്ങന്‍ ജാക്കി ചാന്‍ മോടെലില്‍
പറന്നു ഉയര്‍ന്നു.
കാര്യത്തിന്റെ ഗുരുതരാവസ്ഥ അവലോകനം ചെയ്യാന്‍ ലാലുവിന് ഒരു അവസരം കിട്ടുനെനു മുന്നേ ചാടി വീണ കൊരങ്ങന്‍ ലാലുവിന്റെ മുഖം അടച്ചു ഒരു അടി കൊടുത്തു.!!!
പടേന്ന്!!
ബിജോയിന്റെ വീടിലെ ലവ് ബേര്‍ഡ്സ് മുഴുവന്‍ കൂട്ടില്‍ നിന്നു ഇറങ്ങി തന്റെ ചുറ്റും പറന്നു കളിക്കുന്ന പോലെ ഒരു ഫീലിംഗ് !!
നിന്നെ പിന്നെ കണ്ടോളാം എന്ന് കുരങ്ങന് വാണിംഗ് കൊടുത്തു ലുങ്കി മാടികുത്തി അടി കൊണ്ട ചെള്ളയും പിടിച്ചു പോകുന്ന ലാലുനെ കണ്ടു കൊരങ്ങന്‍ തല കുത്തി മറിഞ്ഞു ചിരിച്ചത്രേ!!

Monday, May 24, 2010

പേട്ടയും പേട്ടുവെള്ളവും

ഹോസ്റ്റലില്‍ താമസിക്കുന്ന കാലത്ത് മാഹിയില്‍ വല്ല കല്യാണവും വന്നാല്‍ ഒരു ആഘോഷം ആയിരുന്നു.
മദ്യത്തില്‍ തിമിര്‍ക്കാന്‍ കിട്ടുന്ന ചാന്‍സല്ലേ!! മാഹി കള്ള് പേട്ടു വെള്ളം ആണെന്ന് ചെല ദരിദ്രവാസികള്‍ പറയുമെങ്ങിലും നമ്മള്‍ അതിനൊന്നും ചെവി കൊടുക്കാറില്ല!! ഈ കല്യാണം എന്നൊക്കെ പറഞ്ഞാല്‍ അടുത്തറിയുന്ന ആള്‍ക്കാരുടെ ആവണം എന്നൊന്നും നമുക്ക് നിര്‍ബന്ധം ഇല്ല. നമുക്ക് അങ്ങനെ ഉള്ള ഫോര്മാലിടീസ് ഒന്നും താല്പര്യമില്ല.
അങ്ങനെ ഇരിക്കുമ്പോഴാണ് നമ്മുടെ ഒരു വര്ഷം ജൂനിയര്‍ ആയ അനീസിന്റെ ഏതോ കുടുംബക്കാരന്റെ കല്യാണം ഉണ്ടെന്നു അനീസ്‌ നമ്മോളോട് പറയുന്നെ. തലമൂത്ത കുടിയന്മാരായ മൂരിയും, മാമനും, പിന്നെ അന്ന് കള്ള് ഹറാം അല്ലാതിരുന്ന ഇബ്രാഹിമും ,പിന്നെ കൂട്ടത്തിലെ സ്ഥിരം വാള് വെക്കുന്ന കുടിയനായ ഞാനും കല്യാണ തലേന്ന് മഹിയിലേക്ക് വിടാം എന്ന് പ്ലാന്‍ ചെയ്തു. പക്ഷെ ഇത്രയും ദൂരം ബൈകെടുത്തു പോയാല്‍ ശരി ആവൂല. കുടിച്ചിട്ട് തിരിചോടിക്കാന്‍ വയ്യ. ബസില്‍ പോയാലും പണി ആകും.
ഇനി ആകെ ഒരു വഴിയെ ഉള്ളു. ചിറക്കല്‍ ചിറ നീന്തി കടക്കുന്നവനും, നമ്മുടെ കൂട്ടത്തില്‍ സ്വന്തമായി വീട്ടില്‍ കാര്‍ ഉള്ളവനും ആയ ചിറക്കല്‍ രാജ വംശത്തിലെ ഒരു കണ്ണിയും പേട്ടരാജ് എന്നാ അപര നാമത്തില്‍ അറിയപെടുന്ന സജിതിനെ ആശ്രയിക്കാം എന്ന് തീരുമാനിച്ചു. ഒരു തുള്ളി കള്ള് പെപ്സിയില്‍ ഉട്ടിച്ചു കൊടുത്താല്‍ പോലും മണത്തു പിടിച്ചു മറച്ചു കളയുന്ന അവനെ കള്ള് പരിപാടിക്ക് കിട്ടനമെങ്ങില്‍
കൊറച്ചു പണി ആണ്.
എന്ടയാലും കാലു പിടിക്കനമെങ്ങില്‍ കാലു പിടിക്കാം എന്നാ ഉറച്ച വിശ്വാസവുമായി നമ്മള്‍ അവനോടു ചോദിച്ചു. എന്നാല്‍ പ്രതീക്ഷിച്ച പോലെ മസില് പിടിക്കാതെ അവന്‍ സമ്മതിച്ചു. ഒറ്റ കണ്ടിഷന്‍ മാത്രം.
എനിക്ക് ഒരു എട്ടര മണി ആവുമ്പോഴേക്കും തിരിച്ചു വീട്ടില്‍ ഏതാനം. ഓക്കേ നോ പ്രോബ്ലം, ഹീറോ ഹോണ്ടയുടെ പരസ്യത്തില്‍ പറയുന്ന പോലെ നമ്മള്‍ എല്ലാരും ഒറ്റ ശ്വാസത്തില്‍ പറഞ്ഞു.
അങ്ങനെ വൈകിട്ട് ഒരു നാലര മണി ആവുമ്പോഴേക്കും ആ പച്ച മാരുതി എയ്റ്റ് ഹന്ദ്രടില്‍ ഞാനും, മാമനും, മൂരിയും, ഇബ്രാഹിമും സജിത്തും അവിടെ എത്തി.
കയറി ചെന്നപ്പോഴേ അനീസിനോട് കാര്യം പറഞ്ഞു, നമുക്ക് പെട്ടനെ തിരിച്ചു പോകണം, സമയം വളരെ കുറവാണു അത് കൊണ്ട് കള്ളിന്റെ സെറ്റ് അപ്പ്‌ എവിടെയാണ് എന്ന് പറഞ്ഞാല്‍ കാര്യം ഉടനെ തുടങ്ങി തീര്‍ക്കാം.
എന്ന് വെറും സെലെബ്രേശന്‍ റം അടിച്ചു ശീലിച്ച നമ്മക്ക് വിസ്കി കണ്ടപ്പോള്‍ ആക്രാന്തമായി.
എനിക്ക് മൂരിയെ പോലെ ഗ്ലാസില്‍ ഒഴിച്ചപാടെ കമഴ്ത്താന്‍ പറ്റില്ല. സമയം എടുത്തേ അടിക്കാന്‍ പറ്റു. അങ്ങനെ രണ്ടു റൌണ്ട് അടിക്കുംബോഴേക്കും സമയം ആറര. സജിത്ത് മുറുമുരുക്കാന്‍ തുടങ്ങി.
വാടാ,മതി, ഇനി ഫുഡ്‌ അടിച്ചു മടങ്ങാം''
''നിക്കെട പേട്ടെ ഒരു രണ്ടെണ്ണം കൂടി അടിക്കട്ടെ '' മാഹി വരെ വന്നതല്ലേ.
അടുത്ത രണ്ടും കൂടി തീരുമ്പോള്‍ സമയം ഏഴര.
പേട്ട വീണ്ടും കൊഴപ്പം തുടങ്ങി.
നായിന്റെമക്കളെ, ഇനി എപ്പോള ഫുഡ്‌ അടിക്കുക, എപ്പോള വീട്ടില്‍ എത്തുക??
''എടാ നിക്കെട നമുക്ക് വേഗം ഇറങ്ങാം, ഒറ്റ ഒരു പെഗ് കൂടെ'' ഇബ്രൂ പറഞ്ഞു
അങ്ങനെ പെട്ടയുടെ തെരിവിളിയെ അതിജീവിച്ചു കുപ്പി തീര്നപ്പോള്‍ ഒമ്പത് മണി. എല്ലാരും നല്ല ഫിറ്റ്‌. പേട്ട അതിലേറെ ഫിറ്റ്‌!!ദേഷ്യം കൊണ്ട്!!
ഒരു വിധം ഫുഡ്‌ വലിച്ചു കെട്ടി വീണ്ടും പച്ച മാരുതി കാറില്‍ കയറിയപ്പോഴേ പേട്ട തെറി വിളി തുടങ്ങി.
ഇനി നിങ്ങളെ ഒന്നും ഹോസ്റ്റല്‍ വരെ വിടാന്‍ എനിക്ക് കഴിയില്ല, പുതിയതെരുവില്‍ നിന്നും വല്ല പാണ്ടി ലോറിയിലും കയറി പോയിക്കോ 'കൂടെ മാ യും പാ യും കൂടിയം കൊറേ തെറിയും.
ആരും ഒന്നും മിണ്ടിയില്ല.മൌനം മദ്യപാനിക്ക് ഭൂഷണം.
വണ്ടി തലശ്ശേരി ബസ്‌ സ്റ്റാന്റ് പാസ്‌ ചെയ്തപ്പോള്‍ പോരകിന്നു ഇബ്രൂ അലറി. എടാ എനിക്ക് ദാഹിക്കുന്നു,ഭയങ്കര ദാഹം,വണ്ടി നിര്‍ത്''
പോടാ പട്ടി,വണ്ടി ഇനി പുതിയ തെരുവിലെ നിര്‍ത്ഉള്ളു, പേട്ട തിരിച്ചു കാറി.
തലശ്ശേരി കോടതി എത്തുമ്പോഴേക്കും ഒരു വിധം പേട്ടയുടെ കാലു പിടിച്ചു വണ്ടി നിര്‍ത്തിച്ചു വെള്ളം വാങ്ങി ഇബ്രുന്റെ അണ്ണാക്കില്‍ ഒഴിച്ച് കൊടുത്തു.
വണ്ടി പുതിയതെരു എത്തിയതും പേട്ട സിനിമ സ്റ്റൈലില്‍ വണ്ടി നിര്‍ത്തി.
''ഇറങ്ങ് പട്ടികളെ'',മനുഷനെ മെനക്കെടുത്താന്‍ ഓരോ ശവങ്ങള്‍''
''എടാ പ്ലീസ് , നമ്മളെ ഹോസ്റ്റലില്‍ ആക്കിതാട, ഇബ്രുനെ ഈ കോലത്തില്‍ എങ്ങനെ ആണ് പാണ്ടി ലോറിയില്‍ കയറ്റുക??''
ഒരേ പോലെ കേഴുന്ന നാല് മദ്യപാനികളുടെ കണ്ണുനീര്‍ രാജാവെങ്ങനെ കാണാതെ പോകും.
രണ്ടു മാ യും പാ യും കൂടി വിളിചെങ്ങിലും പിന്നെയും വണ്ടി സ്റ്റാര്‍ട്ട്‌ ആയി.
ഏതാണ്ട് പാപ്പിനിശ്ശേരി എത്തുന്ന വരെ വണ്ടിയില്‍ സൈലന്‍സ് ആയിരുന്നു. കീചെരിയിലേക്ക് വണ്ടി എത്തിയതും ഇബ്രൂ വീണ്ടും കാറി.. എടാ എനിക്ക് വാള് വരുന്നു....വണ്ടി നിര്‍ത്തേ!!!
വാള് എന്ന് കേട്ടതും പേട്ട കീച്ചേരി ബസ്‌ സ്റ്റോപ്പ്‌പിന്റെ സൈഡില്‍ വണ്ടി നിര്‍ത്തി.
''ഇറങ്ങി ചര്ടിയ്ക്കെട പട്ടി'' എന്ന് ആക്രോശിച്ചു!!
ഇബ്രൂ ചാടി ഇറങ്ങി. വാള് കാണാന്‍ വയ്യ എന്ന് കരുതി ഞങ്ങള്‍ വണ്ടിയില്‍ ഇരുന്നു.
രണ്ടു മിനിറ്റ് കഴിഞ്ഞു അനക്കം ഒന്ന് കേള്‍ക്കഞ്ഞപ്പോള്‍ പോരകിലെ ഗ്ലാസ്സിലൂടെ നമ്മള്‍ നോക്കി.
ദൈവമേ അവനെ കാണുന്നില്ലാലോ!!
പക്ഷെ ബസ്‌ സ്റൊപിലെ തട്ടുകടയുടെ ചുറ്റും കൂടി നിന്ന ആള്‍ക്കാര്‍ ഓടി വരുന്നത് കണ്ടു.
നമ്മള്‍ കാറില്‍ നിന്നും ചാടി ഇറങ്ങി.
ഇബ്രൂ അതാ കാറിന്റെ പിന്നില്‍ ശവാസന പോസില്‍ കിടക്കുന്നു. തട്ടിപോയോ മുത്തപ്പാ!! മാഹി വെള്ളം പേട്ടു വെള്ളം ആയോ??
അപ്പോഴേയ്ക്കും ഓടി വരുന്നവരില്‍ ഒരുത്തന്‍ അലറി,
''ഡാ ആളെ തട്ടിയിട്ടു പോകാന്‍ നോക്കുന്നോട''
അപ്പോഴേക്കും നമ്മള്‍ ഇബ്രുനെ പൊക്കി.
ആളുകള്‍ ചുറ്റും കൂടി!!
നമ്മുടെ കൂടെ ഉള്ളവന ഫിറ്റ്‌ ആയി വീണത എന്ന് ഒരു വിധം അവരെ ബോധിപ്പിച്ചു ആ ചരക്കിനെ കാറില്‍ ഇട്ടു വീണ്ടും മാ യും പാ യും കേട്ടോണ്ട്‌ വണ്ടി നീങ്ങി.
ഹോസ്റെലിന്റെ ഗേറ്റില്‍ വണ്ടി നിര്‍ത്തി, ഞാനും മാമനും മൂരിയും ഇറങ്ങി.
ഇബ്രൂ ഇറങ്ങുന്നില്ല.
പേട്ട വീണ്ടും കാറി, ഇറങ്ങെടാ!!!!
ഒരു നീണ്ട ശ്വാസം പിടിച്ചു വളരെ സീരിയസ് ആയി പെട്ടയെ നോക്കി, കാറിന്റെ ഡോര്‍ തുറന്നു പിടിച്ചു ഇബ്രൂ അലറി,
''നായിന്റെമോനെ, മരിക്കാന്‍ കിടക്കുന്ന ആള്‍ക്ക് നീ വെള്ളം തരുല അല്ലെ!!
പേട്ട കാറിന്നും ചാടി ഇറങ്ങുമ്പോഴേക്കും ഫിറ്റ്‌ ഒക്കെ മറന്നു ഇബ്രൂ ഹോസ്റെലിന്റെ ഗെയിട്ടിനകതെ ഇരുട്ടിലേക്ക് ഓടി മറഞ്ഞു.
പിന്നാലെ നമ്മളും.
അടിചോനെ കിട്ടിയില്ലേ കിട്ടിയോനെ അടിക്കുന്ന സൈസാണ്‌!!








Sunday, May 16, 2010

കര്‍ഷകശ്രീ

തൊണ്ണൂറുകളുടെ അവസാനത്തില്‍, പ്രത്യേകിച്ചും തൊണൂറ്റി അഞ്ചു മുതല്‍ ഒമ്പത് വരെ ഞാന്‍ നല്ല ഒരു കൃഷിക്കാരന്‍ ആയിരുന്നു എന്ന് പറഞ്ഞാല്‍ നിങ്ങളില്‍ ഒട്ടുമിക്കവരും ഒന്ന് നെറ്റി ചുളിച്ചിട്ടുണ്ടാവും.

എന്തിനു പറയുന്നു, തൊണൂറ്റി ഒമ്പതില്‍ കര്‍ഷക ശ്രീ അവാര്‍ഡ് വരെ നേടിയവനാണ് ഞാന്‍. അവാര്‍ഡ് ഒക്കെ കിട്ടിയെങ്ങിലും ഞാന്‍ എറിഞ്ഞ വിത്തുകള്‍ മുഴുവനും കാക്കയും കൊക്കും കൊണ്ട് പോയി എന്നത് വേറെ സത്യം. അമ്മച്ചിയാണെ, എഞ്ചിനീയറിംഗ് കോളേജില്‍ നമ്മുടെ ബാച്ചില്‍ ഏറ്റവും കൂടുതല്‍ വിത്തുകള്‍ എറിഞ്ഞു കൊയ്യാതെ പോയതിനു കര്‍ഷകശ്രീ ആയവന്‍ ഞാന്‍ തന്നെയാണ്!! ഞാന്‍ വളമിടാന്‍ ശ്രമിച്ച വിത്തുകളില്‍ മിക്കതു ഇന്ന് അന്താരാഷ്ട്ര തലങ്ങളില്‍ പറിച്ചു നട പെട്ടിരിക്കുന്നു എന്നതും പച്ചയായ സത്യമാണ്!!
എന്നാല്‍ ഇതൊന്നുമല്ല മോനെ കൃഷി!!

അതൊക്കെ എന്റെ ഗുരുവിനെ കണ്ടു പഠിക്കണം. പുള്ളിയാണ് മോനെ കര്‍ഷകന്‍!!കര്‍ഷകന്‍ എന്നൊക്കെ പറഞ്ഞാല്‍ കൃഷിക്കായി ജീവിതം ഉഴിഞ്ഞു വെച്ചവന്‍ എന്ന് പറയുന്ന പോലെ. എന്നാല്‍ എസ്.എന്‍ കോളേജില്‍ കര്‍ഷക ശ്രീ അവാര്‍ഡിന്റെ പരിപാടി ഇല്ലഞ്ഞതിനാല്‍ അതിനുള്ള ഭാഗ്യം അദ്ദേഹത്തിന് ഉണ്ടായില്ല!!
ഗുരുവിന്റെ അനുവാദം ഇല്ലാതെയാണ് ഇത് എഴുതുന്നത്‌ എന്നതിനാല്‍ യദാര്‍ത്ഥ പേര് ഞാന്‍ ഇവിടെ സ്മരിക്കുന്നില്ല . മൂപന്‍ എന്നാണ് അദ്ദേഹം പരക്കെ അറിയപ്പെട്ടിരുന്നത്. ആദിമൂപന്‍ എന്നത് ചുരുങ്ങിയതെന്നാണ് പറയപ്പെടുന്നത്‌.
ഇനി മൂപനെ പറ്റി പറയുകയാനെങ്ങില്‍, നല്ല തീക്കട്ടയെ കുളിപ്പിച്ച പോലത്തെ രൂപം!!എന്നാലും അഹങ്കാരത്തിന് കയ്യും കാലും വെച്ച സ്വഭാവവും!! അങ്ങനെ കണ്ടവരുടെ കൂടെയൊന്നും മൂപന്‍ നടക്കൂല!!
നല്ല രൂപ ഭംഗിയും ലെയ്റെസ്റ്റ് ഫാഷനില്‍ ഡ്രസ്സ്‌ ചെയ്യുകയും ചെയ്തവരുടെ കൂടെ മാത്രമേ മൂപന്‍ നടക്കുകയുള്ളു !! എന്ടോ, ഭഗവാന്‍ കുതിരക്ക് കൊമ്പ് കൊടുക്കില്ല എന്ന് പറയുന്ന പോലെ അഹങ്കാരത്തിന് ചേര്‍ന്ന കളര്‍ കൊടുത്തില്ല!!
എന്നാല്‍ ഇതൊന്നും വിത്ത് എറിയുന്നതില്‍ നിന്നും മൂപനെ പിന്തിരിപ്പിച്ചില്ല!! ക്ലാസ്സായ ക്ലാസും ബാച്ചായ ബാച്ചും കയറി ഇറങ്ങി വിത്ത് എറിഞ്ഞു നടന്നു മൂപര്‍!! ഒന്നും വിളഞ്ഞില്ല!!
ജൂനിയര്‍ ബാച്ചുകള്‍ ഒന്നും നടക്കുന്നില്ല എന്ന് കണ്ട മൂപന്‍ ഒടുവില്‍ തന്റെ സ്വന്തം ബാച്ച് തന്നെ നല്ലത് എന്ന് തീരുമാനിച്ചു!! ആരെ എന്ന് നോക്കി വളഞ്ഞ മൂപന്റെ കണ്ണുകള്‍ അടുത്ത ക്ലാസ്സിലെ ലീനയുടെ ( ഇതും യദാര്‍ത്ഥ പേരല്ല)മേലെ പതിഞ്ഞു!!കൊള്ളാം!!ഉയരം കൊറച്ചു കൂടുതല്‍ ആണെങ്കിലും അഡ്ജസ്റ്റ് ചെയ്യാം. ഒരു ആഴ്ച മൂപന്‍ അവളെ ഗഹനമായി വീക്ഷിച്ചു!!
ഡ്രസ്സ്‌ കൊഴപ്പമില്ല, ചെരുപ്പ് പ്ലാസ്റ്റിക്‌ അല്ല, അന്ന നട, സംസാരം മനോഹരം!! എന്നാല്‍ ഒരു കൊഴപ്പം ഉണ്ട്.
അവള്‍ എന്നും കൂട്ടുകാരി ആയ സ്മിതയുടെ കൂടെ ആണ് നടക്കുന്നത്!! ഒരു നിമിഷം പോലും ഒന്ന് ഫ്രീ ആയി കിട്ടുന്നില്ല!!എങ്ങനെ ഹൃദയം തുറക്കും!!!
ക്ലാസുകള്‍ പലതും കട്ട്‌ ചെയ്തു മൂപന്‍ കാത്തിരുന്ന് ഒരു അവസരത്തിന് വേണ്ടി!! എഹെ!!
നോ ചാന്‍സ്!!
പ്രേമം പൂത്തുലഞ്ഞു ഇനി വേറെ വഴിയില്ല എന്നായപ്പോള്‍ മൂപന്‍ മനസ്സില്‍ കുറിച്ചിട്ടു!! ഇന്ന് എന്ത് തന്നെ ആയാലും ശരി അവളോട്‌ ഹൃദയം തുറന്നിട്ട്‌ തന്നെ കാര്യം!! ക്ലാസ്സില്‍ കയറാതെ അവളുടെ ക്ലാസ്സ്‌ വിടുന്നതും കാത്തു മൂപന്‍ നിന്നു.
ബെല്‍ അടിക്കുമ്പോള്‍ മൂപന്റെ ഹൃദയത്തില്‍ മണി മുട്ടുന്നു!!!
അതാ ലീനയും സ്മിതയും നടന്നു വരുന്നു!! ബ്ലോക്കുകളുടെ ഇടയില്‍ ഉള്ള നടവഴിയില്‍ ഒളിച്ചിരുന്ന് മൂപന്‍ വിളിച്ചു.
''ലീന ഒരു കാര്യം പറയാന്‍ ഉണ്ടായിരുന്നു''
ലീനയും സ്മിതയും നടവഴിയിലേക്ക് കടന്നു വന്നു''എന്താ പറഞ്ഞോളു''
''അത് ലീന അത് പിന്നെ, നിന്നെ എനിക്ക് ഭയങ്കര ഇഷ്ടമാണ്''!!!
തന്നെ തുറിച്ചു നോക്കുന്ന ലീനയുടെ മുഘത്ത്‌ നോക്കി മൂപന്‍ പ്രതീക്ഷയോടെ നിന്ന്.
ദൈവമേ ഭൂമി ഉരുളുന്ന പോലെ!!!
പെട്ടനെ അനന്ത ശയനം പൂ വിരിയുന്ന പോലെ ലീനയുടെ ചുണ്ടുകള്‍ തുറന്നു മുത്ത്‌ മണികള്‍ പൊഴിഞ്ഞു!!
''സോറി!! ഞാന്‍ എനിക്ക് പറ്റില്ല. എന്റെ നിശ്ചയം പണ്ടേ കയിഞ്ഞതാ!!''
ഇടി മിന്നല്‍ പോലെ കാതുകളില്‍ അലയടിച്ച ആ വാക്കുകള്‍ കേട്ട് മൂപന്‍ ഞെട്ടിയെങ്ങിലും ധൈര്യം സംഭരിച്ചു
ലീനയുടെ മുഘതെയ്ക്ക് തുറിച്ചു നോക്കി കൊണ്ട് മൂപന്‍ പറഞ്ഞു
'' ഓക്കേ ലീന ഒകെ !! ഇറ്റ്‌ ഈസ്‌ ഒകെ!!''
പെട്ടനെ ആകെ സ്തംഭിച്ചു നില്‍ക്കുക ആയിരുന്ന സ്മിതയുടെ നേരെ തിരഞ്ഞു മൂപന്‍
''സ്മിത, ഐ ലവ് യു സ്മിത!!!''
സ്മിതയുടെ മറുപടിക്ക് കാത്തു നിക്കാതെ നടന്ന മൂപന്‍ വിളിച്ചു പറഞ്ഞു
''മറുപടി ഇപ്പോള്‍ വേണ്ട നാളെ പറഞ്ഞ മതി!!''

Monday, May 10, 2010

യാത്രാമൊഴി

എന്റെ ഉറ്റ സുഹ്രുത്തും  ക്ലാസ്സ്മേറ്റുമായ  മാമന്റെ മനസ്സില്‍ കോളേജ് ദിനങ്ങളില്‍ ഞാന്‍ എന്നും ഒരു പിശുക്കന്‍ ആയിരുന്നു. കള്ള് കുടിക്കാന്‍ കൂടെ കൂടുമ്പോഴും ഹോട്ടല്‍ 'ആരംഭത്തില്‍' ഫുഡ്‌ അടിക്കാന്‍ പോകുമ്പോഴും ആരെയെങ്ങിലും എന്റെ സ്പോൺസർ ആക്കിയിരുന്നത് ഞാന്‍ പിശുക്കന്‍ ആയതു കൊണ്ടായിരുന്നു എന്നാണ് അവന്‍ കരുതി പോന്നത്. പോക്കറ്റില്‍ അഞ്ചു കാശിന്റെ വക ഇല്ലായിരുന്നത് കൊണ്ടാണെന്ന് അവന്‍ പിൽക്കാലെത്തെപ്പഴോ മനസ്സിലാക്കി പോലും!! എന്തായാലും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യുടെ വിദ്യാഭ്യാസ ലോണും മുകുന്ദേട്ടന്റെ സ്റ്റോറില്‍ ഫ്രീ ആയിട്ട് ബില്ലുകള്‍ ലഭ്യമയതിനാലും ഞാന്‍ അത്യാവശ്യം പിടിച്ചു നിന്നു!!
അങ്ങനെ ഇരിക്കുന്ന കാലത്താണ് വളപട്ടണം പ്ലൈവൂട്സിലേക്ക് ഒരു ടൂര്‍ മെക്കാനിക്കല്‍ വിഭാഗം സംഘടിപ്പിച്ചത്. കോളേജ് ബസ്സില്‍ കൊണ്ട് വിട്ടു എന്നാണ് എന്റെ ഓർമ. അവിടെ എത്തിയപ്പോള്‍ തിരിച്ചു പോകാന്‍ കോളേജ് ബസ്‌ ഉണ്ടാവില്ല എന്ന വാര്‍ത്ത‍ കേട്ട് ഞാന്‍ ഞെട്ടി!! ദൈവമേ!!
കീശയില്‍ അമ്പതു പൈസ പോലും ഇല്ല!! തിരിച്ചു പോകാന്‍ ഞാന്‍ ആരെയെങ്ങിലും കാലു പിടിക്കേണ്ടി വരുമല്ലോ!! ഫാക്ടറിയുടെ അകത്തു ടിമ്പര്‍ തിരിയുന്നതും തോല് പോളിയുന്നതും ഒക്കെ കാണുമ്പോള്‍ എന്റെ മനസ്സിലെ ആധി
എങ്ങനെ തിരിച്ചു പോകും എന്നതായിരുന്നു!!
പിന്നെ ഒരു വിധം ഉളുപ്പില്ലാതെ മനോജിനോട് പറഞ്ഞു എടാ തിരിച്ചു പോകുമ്പോള്‍ എന്റെ ടിക്കറ്റ്‌ എടുക്കണേ.ആ ഒകായ്‌ എന്ന് മനോജ്‌ പറഞു!!
ബാകി ഫാക്ടറി ഒക്കെ ഗംഭീരം ആയി കണ്ടു, തിരിച്ചു ബസ്‌ സ്റ്റോപ്പിലേക്ക് മടങ്ങി. നമ്മള്‍ ബസ്‌ സ്റ്റോപ്പില്‍ എത്തുമ്പോള്‍ അതാ വരുന്നു മുത്തപ്പന്‍ ബസ്‌!!
പറശ്ശിനിക്കടവ് എന്നാ ബോര്‍ഡ്‌ ഞാന്‍ നല്ല വണ്ണത്തില്‍ കണ്ടു. കാലന്‍ ഡ്രൈവര്‍ ,വിദ്യാര്‍ത്ഥികളെ കണ്ടത് കൊണ്ടാണാവോ സ്റ്റോപ്പില്‍ നിര്‍ത്തുന്ന ലക്ഷണം കാണുന്നില്ല!! ഞാന്‍ വിടുമോ??
സ്റ്റോപ്പില്‍ നിന്നും വിട്ടു മുന്നോട്ടേക്ക് പോയ ബസ്സിന്റെ പിന്നാലെ ഞാന്‍ ഓടി!!
ബസ്‌ സ്റ്റോപ്പില്‍ നിന്നും വിട്ടു കൊറേ മുന്നില്‍ നിര്‍ത്തുമ്പോഴേക്കും ഞാന്‍ ഓടി എത്തിയിരുന്നു. ഡോര്‍ തുറന്നതും ഒരു ചുള്ളന്‍ ഇറങ്ങി,ഞാന്‍ ചാടി കയറി!!
ദൈവമേ!! കൂടെ ഉള്ള ഒരു കാലനും ബസില്‍ കയറിയില്ല!! പിന്നിലെ ഗ്ലാസ്സിലൂടെ നോക്കുമ്പോള്‍ എല്ലാ തെണ്ടികളും ബസ്‌ സ്റ്റോപ്പില്‍ തന്നെ!! അവര്‍ അതാ പൊറകില്‍ വന്ന ബസില്‍ കയറുന്നു!! ഉടനെ കിളി ദൈവത്തോട് കാര്യം പറഞ്ഞു!!
ചേട്ടാ കൈയ്യില്‍ കാശില്ല , എന്നെ പാലത്തിന്റെ അപ്പുറത്ത് ഇറക്കിയെ,ഞാന്‍ പിന്നിലെ ബസില്‍ കയറാം!!''
പാലത്തിന്റെ അപ്പുറത്ത് ബസ്‌ നിർത്തിയ പാടേ പുറകിൽ വന്ന ബസ്സിനു കൈ കാണിച്ചു.
പന്ന കഴുവേറി!! അവന്‍ ബസ്‌ നിര്ത്താതെ പോയി!! ബസ്സിൻറെ ജനലുകള്‍ക്കിടയിലൂടെ എന്റെ സ്പോന്സേര്സിന്റെ ചിരിക്കുന്ന മുഖം ഞാന്‍ കണ്ടു!! ദൈവമേ ഇനി എന്ത് ചെയ്യും!
ത്രീ ഇടിയട്സ്   അന്ന് ഇറങ്ങിയിട്ടില്ലാത്തതിനാൽ ഓള്‍ ഈസ്‌ വെല്‍ എന്ന് പറയാന്‍ കഴിഞ്ഞില്ല!! സാരമില്ല, സമയം രണ്ടര മണി. മൂനരക്ക് അച്ഛന്റെ ഏട്ടന്റെ ബസ്‌ സനം ഇത് വഴി വരും. ഡ്രൈവര്‍ മണിമുട്ടിക്കും, ക്ലീനെര്‍ കണ്ണനും എന്നെ അറിയാം. അതില്‍ കയറി പോകാം!! വീണ്ടും തിരിച്ചു പാലം ക്രോസ് ചെയ്തു വളപട്ടണം സിനിമ ടാല്കീസിന്റെ സ്റ്റോപ്പില്‍ പോയി ഇരുന്നു!! മൊബൈല്‍ ഒന്നും ഇല്ലാത്തതിനാല്‍ ആരെയും വിളിച്ചു സൊറ പറയാനും പറ്റില്ല.
ഒരു മണികൂര്‍ ഭാവിയെ പറ്റി ആലോചിച്ചു കളഞ്ഞു. അങ്ങനെ നിക്കുമ്പോഴുണ്ട് മിസ്സ്‌ വേള്‍ഡ് കോമ്പെടിഷനില്‍ മോടെല്സ് ഇറങ്ങി വരുന്ന പോലെ സനം ബസ്‌ വളവു തിരിഞ്ഞു വരുന്നത് കണ്ടത്.
സമാധാനം!! ഞാന്‍ ചാടി എനിട്ട്‌ റോഡിന്‍റെ അരികില്‍ പോയി രണ്ടു കയ്യും വീശി കാണിച്ചു!!മണി മുട്ടി എന്നെ നോക്കുന്നത് ഞാന്‍ കണ്ടതാ!!
പഹയന്‍ കരുതി കൂട്ടി ചെയ്തതാണോ അത് ബസ്‌ ഉടമ(കുടുംബക്കരനല്ലേ) എന്നെ കണ്ടാല്‍ നിര്ത്താതെ പോകണം എന്ന് പറഞ്ഞോ എന്നറിയില്ല, പഹയന്‍ നിര്‍ത്തിയില്ല!!!
ഇതെന്തൊരു പരീഷണം ദൈവമേ!!
പിന്നെ ഉള്ള ഏക പ്രതീഷ ആയ കോളേജ് ബസ്‌ വരുന്ന വരെ ആ ബസ്‌ സ്റ്റോപ്പില്‍ ഞാന്‍ ഇരുന്നു. കേരളത്തിലെ ബസ്‌ സ്ടോപുകളോട് ആജീവനാന്തം വെറുപ്പ്‌ പ്രഖ്യാപിച്ച ദിവസം ആയിരുന്നു അത്!!
അന്ന് ദൈവമായി അവതാരിച കോളേജ് ബസ്‌ ഡ്രൈവര്‍ ചന്ദ്രേട്ടന്‍ ബസ്‌ നിര്‍ത്തി തന്നു ഞാന്‍ കയറുമ്പോള്‍ മനസ്സിലെ അടുത്ത ചോദ്യം ടൌണില്‍ നിന്നു വീട്ടിലേക്കു പോകാനുള്ള കാശു ആരോട് വാങ്ങും എന്നായിരുന്നു!!!



Sunday, May 9, 2010

ബാര്‍ബര്‍ ബാലന്‍

അജ്മാനിലെ നമ്മുടെ സ്ഥിരം ഗഡി ആയ സജീവന്റെ ബാര്‍ബര്‍ ഷാപ് മാറ്റി ചവിട്ടാന്‍ കാരണം സജീവന് പുതിയ സ്ടയിലുകള്‍ ഒന്ന് അറിയില്ല എന്നതായിരുന്നു. ഒരു തവണ ജാവേദ്‌ ഹബീബിന്റെ സലോനിലും ഒരു തവണ ദുബായ് മാളിലെ ലോഫ്ടിലും പരീഷിച്ചു. നൂറ്റമ്പത് ദിര്‍ഹംസ് വീതം കൊടുത്തു പേഴ്സ് കാലിയാക്കി എന്നതല്ലാതെ എന്റെ തലയ്ക്കു കാര്യമായ മാറ്റമൊന്നും സംഭവിച്ചില്ല എന്ന് മനസിലാക്കി വീണ്ടും സജീവന്റെ അടുത്ത് തന്നെ തിരിച്ചു വന്നു. സജീവന്‍ ആകുമ്പോള്‍ പതിനഞ്ചു ദിര്‍ഹംസിനു മുടിയും മുറിക്കും നല്ല പൊളപ്പനായി നവരത്ന ഇട്ടു തലയോട്ടി പൊട്ടുന്ന വരെ മാലിഷും ചെയ്യും.
എന്നാല്‍ സജീവന്റെ കൈ എന്റെ തലയില്‍ വീണു തുടങ്ങിട്ട് ഏറെ കഴിയുന്നെനു മുന്നേ എന്റെ തലയ്ക്കു വീണ്ടും ബോര്‍ അടിച്ചു തുടങ്ങി. കണ്ട ചെക്കന്മാര്‍ എല്ലാം നല്ല സ്പൈകും കാര്യങ്ങളും ആയി നടക്കുന്നു, നമ്മുടെ മുടി മാത്രം ഇപോളും പഴയ സ്റ്റൈല്‍. എന്താ ഇപ്പ ചെയ്യാ??
ദുബൈയിലെ പുലികളുടെ അടുത്ത് ചെന്നാല്‍ ഒരു നൂറ്റമ്പത് പൊയ് കിട്ടും , പക്കാ!!
എന്നാല്‍ ഇവിടെ ഉള്ള സജീവന്മാരുടെ അടുത്ത് ചെന്നാല്‍ മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീ എന്നാ പോലെ ആവും.
അപ്പോഴാണ് ഒരു കസിന്റെ ഉപദേശം വന്നത്, ഷാര്‍ജ സിറ്റി സെന്റെറില്‍ ഒരു സലോണ്‍ ഉണ്ട് അത് ട്രൈ ചെയ്തു നോക്ക് എന്ന്. എന്നാ പിന്നെ അതൊന്നു നോക്കാം എന്ന് ഞാനും വിചാരിച്ചു. ഷാര്‍ജ അല്ലെ അധികം കാശു ആവുകയില്ല താനും.
അങ്ങനെ ഒരു വെള്ളി ആഴ്ച ഉച്ചക്ക് രണ്ടു ബീരെല്ലാം അടിച്ചു, ചോറും തിന്നു കിടന്നു,വൈകിട്ട് എണീച്ചു,ഞാന്‍ ഫുള്‍ ഫാമിലി ആയി വിട്ടു സിറ്റി സെന്റെരിലേക്ക്.
ഭാര്യയെ ചെരുപ്പ് വാങ്ങിക്കോ എന്ന് പറഞ്ഞു താഴെ ഷോപ്പില്‍ വിട്ടു ഞാന്‍ അടിച്ചു വിട്ടു സലോണ്‍ നോക്കി.
''അറബ്-അമേരിക്കന്‍ സലോണ്‍'' ഞാന്‍ ബോര്‍ഡ്‌ വായിച്ചു
കൊള്ളാം സെറ്റപ്പ് മോശമില്ല എന്ന് തോന്നുന്നു.
കയറുമ്പോള്‍ തന്നെ ഒരുത്തന്‍ ചാടി വീണു,''മൈ ഫ്രണ്ട്, ഹെയര്‍ കട്ട്‌??
''യെസ് മൈ ഫ്രണ്ട്''
''സൊ വാട്സ് യുവര്‍ സ്റ്റൈല്‍ ടുഡേ??'' ചേട്ടന്‍ ഫുള്‍ സ്റ്റൈലില്‍ ചോദിച്ചു!!
''മേഇക് ഇറ്റ്‌ ഷോര്‍ട്ട് ആന്‍ഡ്‌ സ്പൈകി'' ഞാന്‍ വിട്ടുകൊടുക്കുമോ.
മുന്നിലത്തെ കണ്ണാടിയുടെ അടുത്ത് തന്നെ റേറ്റ് ലിസ്റ്റ് ഇട്ടിരുന്നു. അതില്‍ ഫസ്റ്റ് തന്നെ ഹെയര്‍ കട്ട്‌ അമ്പതു ദിര്‍ഹംസ് എന്ന് വായിച്ചപ്പോള്‍ ഒരു സമാധാനം ഉണ്ടായി, കൂടുതല്‍ ലിസ്റ്റ് വായിക്കാന്‍ മെനക്കെട്ടില്ല.
ചേട്ടന്‍ തുണി ഒക്കെ പുതപ്പിച്ചു ടൂള്‍സ് എല്ലാം ആയി വന്നു.
'' ഐ വില്‍ മേഇക് ഇറ്റ്‌ ലിറ്റില്‍ സ്ട്രെയ്റ്റ് ബിഫോര്‍ ഐ കട്ട്‌,ഓക്കേ??''
ഞാന്‍ പറഞ്ഞു ഓക്കേ, അമ്പതും ദിര്‍ഹം വാങ്ങുന്നതല്ലേ അവന്‍ ചെയ്തോട്ടെ.
അവന്‍ തലയില്‍ നിറയെ ക്രീം തേച്ചു പിടിപ്പിച്ചു, പിന്നെ ഷാമ്പൂ ഇട്ടു വാഷ്‌ ചെയ്തു, ബ്ലോ ഡ്രൈ ചെയ്തു.
എന്നെ നോക്കി പറഞ്ഞു'' ഗുഡ്??'' ''യെസ്'' എന്ന് ഞാനും.
പിന്നെ അടുത്ത പതിനഞ്ചു മിനിറ്റ് അവന്‍ കത്രിക പയറ്റു നടത്തി എന്റെ തലയില്‍.
കൊള്ളാം ചെക്കന്‍ കഴിവുണ്ട് എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു.
മുടി ഒക്കെ വെട്ടി കയിഞ്ഞപ്പോള്‍ ചെക്കന്‍ പറഞ്ഞു,'' ഐ വില്‍ മെക് സം ഹോട് ഓയില്‍ ആന്‍ഡ്‌ സ്റ്റീം ,ഓക്കേ??''
''ഓക്കേ'' ഡബിള്‍ ഒകെട ചെക്കാ ഞാന്‍ മനസ്സില്‍ പറഞ്ഞു. അമ്പതു ദിര്‍ഹംസ് അല്ലെ നീ ചെയ്തോ!!!
ഒക്കെ കഴിഞ്ഞു ചുള്ളന്‍ കൊറച്ചു വാക്സ് എല്ലാം ഇട്ടു മുടി സെറ്റ് ചെയ്തപ്പോള്‍ സംഭവം സൂപ്പര്‍.
വേഗം പൈസ കൊടുത്തു എന്റെ ഹെയര്‍ സ്റ്റൈല്‍ കാണിക്കാം എന്ന് കരുതി കൌണ്ടറില്‍ ചെന്ന്,
''ഹൌ മച്??'' അഹങ്കാരത്തോടെ ചോദിച്ചു!!
''ദിസ്‌ ഒണ്‍ലി ത്രീ ഹന്ദ്രദ് and fifty ദിര്‍ഹംസ്'' ചെക്കന്‍ യാതൊരു സങ്കോചം ഇല്ലാതെ പറഞ്ഞു!!
''വാട്ട്‌??'' ത്രീ ഹന്ദ്രെദ്and fifty??'' ടോം ആന്‍ഡ്‌ ജെറിയില്‍ ടോമിന്റെ കണ്ണുകള്‍ സോക്കറ്റില്‍ നിന്നും തള്ളുന്ന പോലെ എന്റെ കണ്ണുകള്‍ ജസ്റ്റ്‌ അവന്റെ വായോളം എത്തി!!
''യെസ് സര്‍ , വന്‍ ഫിഫ്ടി ഫോര്‍ സ്ട്രെയ്റെനിംഗ്,വന്‍ ഫിഫ്ടി ഫോര്‍ ഹോട് oil and fifty for hair cut!!!!
കണ്ണുകള്‍ തിരിച്ചു സോക്കറ്റില്‍ കയറാതെ സ്പ്രിങ്ങുപോലെ ആടികൊണ്ടിരുന്നു!!!
''ബട്ട്‌ യു ഷുഡ്‌ ഹാവ് ടോള്‍ഡ്‌ മി , ഐ ഒണ്‍ലി വാന്റെദ്‌ എ ഹെയര്‍ കട്ട്‌!!''
സോറി സര്‍, റൈട്സ് വേറ് ഇന്‍ ഫ്രന്റ്‌ ഓഫ് യു''!!ഓക്കേ ഫോര്‍ യു ഹെയര്‍ കട്ട്‌ ഫ്രീ!! ഒണ്‍ലി ത്രീ ഹന്ദ്രെദ് ഫോര്‍ യു!!
''ബട്ട്‌''.....ഐ....ബട്ട്‌!!!
സജീവന്‍ ഒരു കൊല്ലം മുഴുവന്‍ എന്റെ തലമുടി മുറിച്ചു തിരുമ്മിയാല്‍ ആവാത്ത കാശു കൊടുത്തു അവിടെ നിന്നും ഇറങ്ങുമ്പോള്‍ മനസ്സില്‍ അറിയാതെ ഒരു പാട്ട് കടന്നു വന്നു!!
''വെത്യസ്തനാം ഒരു ബാര്‍ബറാം സജീവനെ
സത്യത്തില്‍ ഞാന്‍ തിരിച്ചറിഞ്ഞില്ല!!!

Saturday, May 8, 2010

മക്കള്‍ മാഹാത്മ്യം

ഈ മുപ്പത്തിനാല് വര്‍ഷത്തിനിടയില്‍ സിനിമകള്‍ ഒരു പാട് കണ്ടെങ്ങിലും ചില സിനിമകള്‍ മനസ്സില്‍ നിന്നും മാറാതെ നിക്കുന്നു.അതില്‍ ഒന്നാണ് മക്കള്‍ മാഹാത്മ്യം. ഇത്രയും വളിഞ്ഞതാണോ എന്റെ ആസ്വാദന നിലവാരം എന്ന് നിങ്ങള്ക്ക് സംശയം തോന്നി തുടങ്ങിയിട്ടുണ്ടാകും. വെയിറ്റ് വെയിറ്റ്!! സിനിമയുടെ നിലവാരം കൊണ്ട് മനസ്സില്‍ തങ്ങിയതല്ല മക്കള്‍ മാഹാത്മ്യം.
അതിന്റെ പിന്നിലെ പൊരുള്‍ അറിയാന്‍ കൊറച്ചു വര്‍ഷങ്ങള്‍ പുറകോട്ടു പോകേണ്ടി വരും.
1992 ഇല് ആണ് മക്കള്‍ മാഹാത്മ്യം റിലീസ് ആവുന്നത്. പത്താം തരാം പാസ് ആയി ഇരിക്കുമ്പോഴാണോ അതോ പ്രിഡിഗ്രി തുടങ്ങിയപ്പോഴാണോ എന്ന് കൃത്യമായി ഓര്മ കിട്ടുന്നില്ല.
ചെറുപ്പകാലത്ത് സ്വന്തം വീട്ടിലേക്കാള്‍ ഞാന്‍ അച്ഛന്റെ വീട്ടിലും അച്ഛന്റെ ഏട്ടന്റെ വീട്ടിലും ആയിരുന്നു എന്റെ ഒഴിവു സമയങ്ങള്‍ ചെലവഴിച്ചത്‌. അവിടെ ടൈം പാസിനു ആളുകള്‍ കൊറേ ഉണ്ടായിരുന്നു. അച്ഛന്റെ ഏട്ടന്റെ മക്കളും പിന്നെ കുടുംബ സുഹൃതായിരുന്ന ധനേട്ടനും. മെഡിക്കല്‍ ഷോപ്പില്‍ ആയിരുന്നു ധനെട്ടന് ജോലി. മുഴു രസികന്‍!! കൂടെ നിന്നാല്‍ സമയം പോകാന്‍ വേറെ ഒന്നും വേണ്ട!!
അങ്ങനെ ഒരു ഞായറാഴ്ച കാലത്ത് ചക്കരക്കല്ലില്‍ ഞാന്‍ എത്തുമ്പോള്‍ ധനെട്ടന്‍ അവിടെ ഉണ്ടായിരുന്നു. ഞാന്‍ കയറി ചെല്ലുമ്പോള്‍ തന്നെ പത്രം വായിചോണ്ടിരിക്കയായിരുന്ന ധനേട്ടന്‍ മുഖം ഉയര്‍ത്തി പറഞ്ഞു, എടാ കവിത ടാക്കീസില്‍ മക്കള്‍ മാഹാത്മ്യം കളിക്കുന്നുണ്ട്, മോര്‍ണിംഗ് ഷോയ്ക്ക് പോയാലോ?
നമ്മള്‍ റെഡി എന്ന് ഞാനും ഏട്ടനും ( അച്ഛന്റെ ഏട്ടന്റെ മകന്‍) ഒരേ സ്വരത്തില്‍ പറഞ്ഞു. പക്ഷെ മൂന്ന് പേരുടെയും കൈയ്യില്‍ ഉള്ള മുഴുവന്‍ കാശും എണ്ണി നോക്കിയപ്പോള്‍ ബസ്സിന്റെ ടിക്കെടിനും പിന്നെ ഏറ്റവും മുന്നിലത്തെ രോവില്‍ ഉള്ള സിനിമ ടിക്കെടിനും ഉള്ള കാശ് മാത്രം കഷ്ടി തികയും.
അത് മതിയെടാ , ഊണിന്റെ സമയം ആവുമ്പോഴേക്കും നമുക്ക് തിരികെ എത്താം എന്ന് ധനേട്ടന്‍.
അങ്ങനെ നമ്മള്‍ മൂന്നും വെച്ച് പിടിച്ചു.
നട്ടുച്ചയ്ക്ക് സിനിമ കഴിഞ്ഞു ഇറങ്ങിയപ്പോള്‍ മൂന്ന് പേര്‍ക്കും പൊരിഞ്ഞ വിശപ്പ്‌. ചില്ലി കാശ് കയ്യില്‍ ഇല്ല. സിനിമ കാണാന്‍ വരുമ്പോള്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നും കവിത വരെ ഉള്ള നടത്തം അറിഞ്ഞിരുന്നില്ല. എന്നാല്‍ തിരിച്ചു അതെ ദൂരം കരിമല കയറുന്നതിലും ദുരിതം ആയ പോലെ. ദാഹം, വിശപ്പ്‌ എന്നിവയ്ക്ക് പുറമേ സൂര്യന്‍ തലമണ്ടയില്‍ കിടന്നു തിളക്കുന്നു.
ഒരു വിധം ബസ് സ്റ്റാന്‍ഡില്‍ എത്തി. ഇന്നത്തെ പോലെ മിനുടിനു മിനുടിനു ബസ് ഇല്ല അന്ന്. ഇടി വെട്റെട്ടവനെ പാമ്പ് കടിച്ചു എന്ന് പറഞ്ഞ പോലെ അടുത്ത ബസിനു ഇനിയും സമയം ഉണ്ട്. നിങ്ങള്‍ ഇവിടെ നിലക്ക് ഞാന്‍ പോയി ഒന്ന് മൂത്രം ഒഴിച്ച് വരം എന്ന് ധനെട്ടന്‍ പറഞ്ഞു
. കണ്ണൂര്‍ പഴയ ബസ്‌ സ്റ്റാന്‍ഡില്‍ ചക്കരക്കല്‍ ബസ്‌ നിര്‍ത്തുന്നത് ഒരു അറ്റത്തും മൂത്രപുര മറ്റേ അറ്റത്തും ആയിരുന്നു. വര്‍ഷങ്ങള്‍ കൊറേ ആയി ബസ്‌ സ്റ്റാന്‍ഡില്‍ പോയിട്ട് എന്നതിനാല്‍ ഇപ്പോളും അങ്ങനെ ആണോ എന്നറിയില്ല.
ധനേട്ടന്‍ മൂത്രമൊഴിക്കാന്‍ പോയപ്പോള്‍ ഞാനും ഏട്ടനും നിന്ന ഇടതു നിന്നും മാറി തണലത്തു പോയി നിന്ന്. അവിടെ നിന്നാല്‍ ധനേട്ടന്‍ മടങ്ങി വരുമ്പോള്‍ കാണാം.
ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞു നമ്മള്‍ മൂത്ര പുരയുടെ ഭാഗത്തേക്ക് നോക്കുമ്പോള്‍ ഉണ്ട് ധനേട്ടന്‍ പതുങ്ങി പതുങ്ങി കടകളുടെ അരികു പറ്റി നടന്നു വരുന്നു. കൂടെ കൂടെ നമ്മള്‍ ആദ്യം നിന്ന ഭാഗത്തേക്ക് നോക്കുന്നുമുണ്ട്. എന്ടാണ് സെറ്റപ്പ് എന്നറിയാന്‍ നമ്മളും പതുങ്ങി നിന്ന്. നോക്കുമ്പോഴുണ്ട്‌ ഇഷ്ടന്‍ പതുങ്ങി വന്നു ബസ്‌ സ്റ്റാന്‍ഡില്‍ ഉള്ള മില്‍മ ബൂത്തിന്റെ മുന്നില്‍ പോയി നില്‍ക്കുന്നു. കാശ് കൊടുക്കുന്നു ഒരു ഗ്ലാസ്‌ പാല്‍ വാങ്ങിക്കുന്നു. വീണ്ടും നമ്മള്‍ നിന്ന ഭാഗത്തേക്ക് നോക്കുന്നു, പാല്‍ കുടിക്കുന്നു.
നമ്മള്‍ പതുങ്ങി പതുങ്ങി പുള്ളിയുടെ പുറകില്‍ ഉള്ള തൂണിന്റെ പുറകില്‍ ഒളിച്ചിരുന്ന്. നല്ല ചൂട് പാല്! ചൂട് കാരണം പുള്ളിക്ക് പെട്ടനെ കുടിക്കാനും പറ്റണില്ല, നമ്മള്‍ കാണുന്നതിനു മുന്നേ കുടിക്കുകയും വേണം.
രണ്ടു കവിള്‍ എങ്ങനെയോ കുടിച്ചപ്പോള്‍ നമ്മുടെ ക്ഷമ കെട്ടു.
ധനേട്ടാ!!!
ഞെട്ടി തിരിഞ്ഞു നോക്കിയാ ധനെട്ടന്റെ വായില്‍ ചൂട് പാല്, തുപ്പാനും വയ്യ ഇറക്കാനും വയ്യ.
ഒരു വിധം ഇറക്കി ഒരു വളിഞ്ഞ ചിരി സെറ്റ് ആക്കി മൂപര്‍.
എടാ വിശപ്പ്‌ സഹിക്കാന്‍ വയ്യ. ഒരു ഗ്ലാസ്‌ പാല് വാങ്ങാന്‍ അല്ലാതെ വേറെ ഒരു ചില്ലി കാശ് കയ്യില്‍ ഇല്ല!! നിങ്ങള്‍ക്ക് വാങ്ങി തരാനും ഇല്ല!!
ഇത് നമ്മക്ക് മൂന്ന് പേര്‍ക്കും കുടിക്കാം!!
ധനെട്ടന്റെ അവസ്ഥ കണ്ടു വേണ്ട എന്ന് പറയണം എന്നുണ്ടയിരുന്നെങ്ങിലും വയറിന്റെ വിളി അതിനെക്കാള്‍ ശക്തം ആയിരുന്നു.
ഏതാണ്ട് പതിനെട്ടു വര്ഷം പിന്നിട്ടെങ്ങിലും ഇന്നും ധനെട്ടനെ കാണുമ്പോള്‍ എടാ പാല് കുടിക്കുന്നോ എന്ന് മുഴുക്കെ ചിരിച്ചോണ്ട് മൂപര്‍ ചോദിക്കും!!

Thursday, May 6, 2010

കള്ളന് കഞ്ഞി വെച്ചവന്‍.

ഇത് ഞാന്‍ നേരിട്ട് കണ്ടിട്ടില്ലതതിനാല്‍ ,ക്രിക്കറ്റില്‍ ബെനെഫിറ്റ് ഓഫ് ഡൌട്ട് ബാറ്റ്സ്മാനു കൊടുക്കുന്ന പോലെ, ഇവിടെ സംശയത്തിന്റെ ആനുകൂല്യം ലാലുവിന് കൊടുക്കാതിരിക്കാന്‍ വയ്യ. എന്നിരുന്നാലും, ഇത് ഞാന്‍ ഒരു പാട് തവണ കേട്ടിരിക്കെ,നമ്മള്‍ ഒരു പാട് തവണ ലാലുവിനെ തമാശ ആക്കിയിരിക്കെ, ഇത് നടന്നതല്ല എന്ന് തീര്‍ച്ചയായി പറയാനും വയ്യ.
ഇപ്പോള്‍ ഞാന്‍ നാട്ടില്‍ പോയാല്‍ സ്ഥിരം കുറ്റി അടിക്കുന്ന സെന്റോ എന്നാ ക്ലബ്ബില്‍ ഞാന്‍ അമര്‍ത്തി ആസനം വെച്ച് തുടങ്ങിയിട്ടില്ലാത്ത നാളില്‍ എന്നോ ആണ് ഇത് നടന്നത് എന്ന് ജന ഭാഷ്യം. നമ്മളെ അവര്‍ അടുപ്പിക്കുമോ ഇല്ലയോ എന്നാ സംശയത്തില്‍ ഞാന്‍ നിക്കണോ പോകണോ എന്ന് കളിച്ച കാലത്ത്.
പള്ളീടെ അപ്പോറത്തു ഏതോ വീട്ടില്‍ കള്ളന്‍ കയറിയപ്പോഴാണ് ചൊവ്വ ദേശത്തില്‍ കള്ളന്റെ ശല്യം വീണ്ടും തുടങ്ങിയിരിക്കുന്നു എന്ന് ജനങ്ങള്‍തിരിച്ചറിഞ്ഞതും, ഇതിനെതിരെ എന്ടെങ്ങിലും ചെയ്തെ പറ്റു എന്ന് കൈ അടിച്ചു പാസ് aആക്കിയതും. കൊറേ ചെറുപ്പക്കാര്‍ കൊറേ ദിവസം ഒറക്കം ഒഴിചിരുന്നെങ്ങിലും കള്ളന്‍ ആളൊഴിഞ്ഞ വീടുകളും പ്രദേശങ്ങളും റിസേര്‍ച് ചെയ്തു നടന്നു.
ഇങ്ങനെ ഉള്ള ഒരു ദിവസം ആണ്, ലോകായ ലോകത്തെ കാര്യങ്ങളൊക്കെ ചര്‍ച്ച ചെയ്തു എവിടെയും എത്താതെ എന്നത്തേയും പോലെ ചര്‍ച്ച അവസാനിപ്പിച്ച്‌ ലാലു വീട്ടിലേക്കു പോയത്. ഒരു കുളിയൊക്കെ കഴിഞ്ഞു, നല്ലേ എലിന് ചോറും വീക്കി ഉറങ്ങാന്‍ കിടന്ന ലാലു രാത്രിയുടെ ഏതോ യാമത്തില്‍ വീടിന്റെ പൊറത്ത് ഒരു കാല്‍പ്പെരുമാറ്റം കേട്ട് ഞെട്ടി എണിറ്റു. ഒച്ചയുണ്ടാക്കാതെ ചെവി കോര്‍ത്ത്‌ പിടിച്ചപ്പോള്‍ ഒറപ്പായി, പൊറത്ത് ആരോ ഉണ്ട്. നമ്മല വളപ്പില്‍ ആണോ അതോ സുരേന്ദ്രന്റെ വളപ്പില്‍ ആണോ? ഇന്നേതായാലും അവനെ പിടിച്ചിട്ടു തന്നെ കാര്യം.
മിഷന്‍ ഇമ്പോസ്സിബിളില്‍ ടോം ക്രൂസിനെ പോലെ ശബ്ദമുണ്ടാക്കാതെ അടുക്കള വാതില്‍ തുറന്ന ലാലു പതിയെ പമ്മി പമ്മി വീടിന്റെ സൈഡില്‍ ചെന്ന് എത്തി നോക്കി. അതാ മതിലിന്റെ അരികില്‍ ഒരു രൂപം. കള്ളന്‍ തന്നെ.
പൊതുവേ ബാസ് കൂടിയ ശബ്ദത്തിനെ ഒന്ന് കൂടി ആമ്പ്ലിഫൈ ചെയ്തു ലാലു കാറി!!
എടാ!!! ആരെടാ അവിടെ!!!
ഇത് കേട്ടതും ചറപറ എന്ന് കള്ളന്‍ ഇടവഴിയിലൂടെ മൈതാനത്തിന്റെ ഭാഗതെതക്ക് ഓടി. ലാലു പിന്നാലെ വെച്ച് പിടിച്ചു!!
സിരകളില്‍ ആവേശം നിറഞ്ഞപ്പോള്‍ കൂരിരുട്ടില്‍ ആ ഇടവഴിയിലൂടെ ഓടുമ്പോ,നൈറ്റ്‌ വിഷന്‍ ഗോഗ്ഗ്ലെസ് ഇട്ടതെപോലെ ഉണ്ടായിരുന്നിരുക്കാം. ഏതായാലും ഗ്രൌണ്ടിന്റെ ഭാഗത്തേക്ക് ഓടുന്നത് നന്നായി. സ്കൂളിന്റെ മുന്നില്‍ നല്ല വെളിച്ചം ഉണ്ടാവും.
നല്ല സ്പോര്‍ട്സ്മാന്‍ ആയ ലാലുവിന് ഓടാന്‍ യാതൊരു ബുദ്ടിമുട്ടും ഉണ്ടായിരുന്നില്ല.
സ്കൂളിന്റെ മുന്നിലേക്ക്‌ കള്ളന്‍ ഓടി എത്തുമ്പോള്‍ ലാലാ തൊട്ടു പൊറകില്‍ തന്നെ ഉണ്ടായിരുന്നു. വെളിച്ചം കൂടി തുടങ്ങുമ്പോള്‍ ലാലു ഒരു കാര്യം ശ്രദ്ദിച്ചു,കള്ളന്റെ സൈസും കൂടി വരുന്ന പോലെ. ദൈവമേ!!ഇവന്‍ നല്ല ഫിഗര്‍ ആണല്ലോ!!കൂക്കി ഇട്ടു ഓടിട്ടും ഒരു കാലനും വീടിന്റെ പൊറത്ത് ഇറങ്ങുന്നതും കാണുന്നില്ല.
പെട്ടനെ ,കൂനിന്മേല്‍ കുരു എന്ന് പറഞ്ഞ പോലെ,ലാലുവിനെ ഞെട്ടിച്ചു കൊണ്ട് കള്ളന്‍ ഒരു സടെന്‍ ബ്രെഇക് ഇട്ടു!!
ഈ നേരത്താണ്, പൊറത്ത് ഒരു ബഹളം കേട്ട് മുറുക്ക് വീടിന്റെ ബാലകന്യില്‍ വന്നത്. ബാല്കന്യില്‍ ആയതു കൊണ്ട് നല്ല വ്യൂ കിട്ടി മുരുക്കിന്.
മുറുക്ക് നോക്കുമ്പോള്‍ ലാലു ഒരുത്തന്റെ പിന്നാലെ ഓടുന്നു,അവന്‍ സടെന്‍ ബ്രെഇക് അടിക്കുന്നു, തിരഞ്ഞു നിക്കുന്നു!!
പിന്നാലെ വന്ന ലാലു ഒരു ദിസ്ടന്‍സ് പാലിച്ചു സടെന്‍ ബ്രെഇക് അടിക്കുന്നു..ഭാഗ്യം!!കൂട്ടി ഇടിച്ചില്ല!!
ആരോഗാദ്രിടഗത്രനായ കള്ളനും മെല്ലിച്ച ലാലുവും നേര്‍ക്ക്‌ നേര്‍ !!
''എന്ടെടെയ് വെറുതെ മനുഷനെ ഓടിക്കുന്നെ??'' കള്ളന്‍ ലാലുവിന്റെ നേര്‍ക്ക്‌ ചീറ്റി!!
''ഏയ്‌ ബെറുതെ!! ആരാന്നു നോക്കിയതാ!!''
''എന്നാ പോടാ''!! എന്നും പറഞ്ഞു കള്ളന്‍ തിരിഞ്ഞു നടന്നു, ലാലു തിരിച്ചു വീടിലെക്കും!!
ഇതെല്ലം നിമിഷങ്ങള്‍ കൊണ്ട് കയിഞ്ഞതിനാലും, നല്ല ഒരു കോമഡി സീന്‍ ഒഴിവാക്കാന്‍ മുരുക്കിനും മനസ്സ് വരഞ്ഞതിനാല്‍ ചൊവ്വ ദേശത്ത് ആ കള്ളന്‍ പിന്നെയും കൊറച്ചു കാലം കൂടി റിസേര്‍ച് നടത്തി കാണും എന്ന് പിന്നെയും ജന ഭാഷ്യം!!

Monday, May 3, 2010

Archu

ചൊവ്വ ദേശത്തില്‍ പേര് കേട്ട കുടിയന്മാര്‍ മൂന്ന് പേര്‍. ഒന്ന് ആര്‍ച്ച്, ഒന്ന് മേലോണി, ഒന്ന് കുട്ടന്‍,അഥവാ താമര കുട്ടന്‍!! താമര എന്ന വാല് വന്നത് തന്നെ ഫുള്‍ ടൈം വെള്ളത്തില്‍ ആയതു കൊണ്ടാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലലോ.
ലീവില്‍ ചെന്നാല്‍ കുട്ടനെയോ ആര്‍ച്ചുനെയോ കണ്ടാല്‍ മുങ്ങി നടക്കേണ്ട ഗതി ആണ്. അധികം ഒന്നും ചോദിക്കാറില്ല എന്നാലും മുങ്ങല്‍ നമുക്കും ഒരു ശീലം ആയി.
ഇത്രയും പേര് കേട്ട കുടിയന്മാരയത് കൊണ്ടാവണം, ഒരു സുപ്രഭാതത്തില്‍ ആര്‍ച്ച് കിണറ്റില്‍ വീണു എന്ന വാര്‍ത്ത വളരെ ലാഘവത്തോടെ ആണ് ജനം സ്വീകരിച്ചത്. പോരാത്തതിനു വീണതോ ചൊവ്വ ബസ്‌ സ്റ്റോപ്പില്‍ ഉള്ള പൊട്ട കിണറ്റിലും!! എല്ലാര്ക്കും ചിരിക്കാന്‍ വക ആയെങ്ങിലും,വൈകാതെ ചെറിയ ഒരു ആള്‍ക്കൂട്ടം കിണറ്റിന്‍ കരയില്‍ കൂടി. ചെറിയ കിണര്‍ ആയതിനാല്‍ വലിയ ആപത്തൊന്നും പറ്റിയിട്ടില്ല. താഴോട്ട് നോക്കിയാല്‍ ആര്‍ച്ച് ആടികൊണ്ടിരിക്കുന്നു. നല്ല ഫിറ്റ് തന്നെ!! ഭഗവാനേ!! കാലത്ത് തന്നെ അടിച്ചതാണോ അതോ ബോട്ടലുമായ് ചാടിയതാണോ?? വിശകലനം പലവിധത്തില്‍ !!
ആരും താഴെ ഇറങ്ങാന്‍ തയ്യാര്‍് അല്ല. ഫിറ്റുപൊറത്തു വല്ല അക്രമവും കാണിച്ചാലോ??
കയറു താഴ്ത്തി കൊടുത്തിട്ടാണങ്ങില് പിടിച്ചു കയറാനുണ്ടോ ആര്ച്ചുനു പറ്റുന്നു??
ഒടുവില്‍ ഫയര്‍ ഫോര്‍സിനെ വിളിക്കാം എന്ന് സ്ഥലത്തെ പ്രമാണി പറഞ്ഞു.
ചെറിയ കിണര്‍ ആയതു കൊണ്ട് ഏണി താഴ്ത്തി അര്ച്ചുനെ പോക്കന്‍ ഫയര്‍ ഫോര്‍സിന് അധികം സമയം വേണ്ടി വന്നില്ല.
മുകളില്‍ കയറ്റിയ അര്ച്ചുനെ ജനക്കൂട്ടം ആകാംഷയോടെ നോക്കി നിന്ന്. വയ്യ പാവത്തിന് നിക്കാനും ഇരിക്കാനും വയ്യ. രാവിലെ തന്നെ പണി തന്ന അര്ച്ചുനോടുള്ള ദേഷ്യം മറച്ചുവെക്കാതെ ഫയര്‍ ഫോര്സുകാരന്‍ ചൂടായി!!
''എടാ!! എങ്ങനാനെട കിണറ്റില്‍ വീണത്‌??''
പതിയെ കണ്ണ് തുറന്നു അരച്ചു കുഴയുന്ന നാവോണ്ട് മെല്ലെ പറഞ്ഞു.
'' വീണതല്ല സര്‍!!''
''ആരാട നിന്നെ തള്ളി ഇട്ടതു ??'' ഏമാന്‍ ആക്രോശിച്ചു!!!
മുണ്ട് മടക്കി കുത്തി കുഴഞ്ഞു ആടി നടക്കാന്‍ തുനിഞ്ഞു കൊണ്ട് ആര്‍ച്ച് പറഞ്ഞു,
''ആരും തള്ളി ഇട്ടതല്ല!! ഞാന്‍ ദാഹിച്ചപ്പോള്‍ വെള്ളം കുടിക്കാന്‍ ഇറങ്ങിയതാ .!!'' ആര്‍ത്തു ചിരിക്കുന്ന ജന കൂട്ടത്തിലേക്ക് നടന്ന ആര്ച്ചുനെ നോക്കി അന്തം വിട്ടു നില്ക്കാന്‍ മാത്രമേ ഫയര്‍ ഫോര്സുകാരന് കഴിഞ്ഞുള്ളൂ.
വല്ലാത്ത ദാഹം!!

Sunday, May 2, 2010

Indian Idol

ഇന്ത്യന്‍ ഐടലിന്റെ പുതിയ സീസണ്‍ സോണിയില്‍ തുടങ്ങി. പാടാന്‍ അറിയുന്നവരുടെയും അറിയാത്തവരുടെയും സന്തോഷങ്ങളും ദുഖങ്ങളും ടീവിയില്‍ നന്നായി കാണിക്കുനുണ്ട്. ഈ ഉള്ളവനും ഉണ്ട് ഒരു ദുഃഖം പങ്കിടാന്‍.
പാടാന്‍ അറിയില്ലെങ്ങിലും കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ഐടല്‍ ദുബൈയില്‍ ഓടിഷെന്‍ നടത്തുന്നു എന്നറിഞ്ഞപ്പോള്‍ എന്ടോ ഒരു പ്രതീഷ മനസ്സില്‍ നാമ്പിട്ടു. മനസല്ലേ അവന് എന്ത് വേണമെങ്കിലും ആഗ്രഹിക്കാമല്ലോ. പോരാത്തതിനു എന്നില്‍ വിശ്വാസം അര്‍പ്പിച്ചു കടന്നു വന്ന എന്റെ ഭാര്യ മനസ്സറിഞ്ഞു പ്രോത്സാഹിപ്പിക്കുകയും ചെയ്തു!! പാവം!!
ഉടനെ ഫോണ്‍ എടുത്തു മെസ്സേജ് അയച്ചു. ഡേറ്റ് ഓഫ് ബര്‍ത്തും കാര്യങ്ങളും വെച്ച് അയച്ച്മെസ്സജിനു കൺഫർമേഷൻ വരികയും ചെയ്തു. ദൈവമേ!! മനസ്സില്‍ ആധി വളര്‍ന്നു. അനു മാലിക്, ജാവേദ്‌ അഖ്തര്‍ പിന്നെ ഉദിത് നാരായണ്‍ എന്നിവരാണ്‌ ജജ്ജസ്. എന്ത് പാടും,എങ്ങനെ പാടും??
യൂ ടുബില്‍ പാട്ടുകള്‍ തിരയാനും പ്രാക്ടീസ് ചെയ്യാനും ഭാര്യ വളരെ കര്‍ശനമായി കൂടെ നിന്നു.
കുളിമുറി എന്റെ രെകോർഡിങ് സ്റ്റുഡിയോ ആയി. സാധാരണ പത്തു മിനിറ്റ് കൊണ്ട് കഴിയുന്ന എന്‍റെ കുളി iരുപത്തിയഞ്ചു മിനുടൊക്കെ ആവാന്‍ തുടങ്ങി. ഒരു വിധം ഒരു രണ്ടു മൂന്നു പാട്ടുകള്‍ പഠിച്ചു വെച്ചു.
ഓടിഷന്റ്റെ തലേന്ന് തന്നെ ലവിയോടു പറഞ്ഞു ലിഫ്റ്റ്‌ റെഡി ആക്കി. ലൈസന്‍സ് കിട്ടുന്നെനു മുന്നേ ആയതു കൊണ്ട് യാത്രക്ക് ലവി തന്നെ ആയിരുന്നു ശരണം. ദുബായ് നോളെജ് വില്ലജ് ആയിരുന്നു വെനൂ.
നമ്മള്‍ എത്തുമ്പോഴേക്കും ഒരു പാട് ആള്‍ക്കാര്‍ ‍ ലൈനില്‍ ഉണ്ടായിരുന്നു. ലവി വണ്ടി പാര്‍ക്ക്‌ ചെയ്യുമ്പോഴേക്കും ഞാന്‍ ഓടി ചെന്ന് രെജിസ്ട്രേഷന്‍ ഫോം എടുത്തു ഫില്‍ ചെയ്തു പാസ്പോര്‍ട്ട്‌ കോപ്പി കൂടെ വെച്ചു കൌന്ടെരിലേക്ക് ചെന്ന്. അപ്പോളേക്കും ഭാര്യയും ഓടി എത്തിയിരുന്നു.
കൌന്ടെരില്‍ ഫോം കൊടുത്തു. അവിടെ ഇരുന്ന സുന്ദരി എന്‍റെ ഫോം നോക്കി, പാസ്പോര്‍ട്ട്‌ കോപ്പി നോക്കി, പിന്നെ മെല്ലെ ഓതി,
നിങ്ങള്ക്ക് പങ്കെടുക്കാന്‍ പറ്റില്ല.
''വാറ്റ്??'' 'വൈ ??'' ഞാനും ഭാര്യയും ഒരേ ശബ്ദത്തില്‍!!!
സര്‍, എപ്പിസോഡ് തുടങ്ങുമ്പോഴേക്കും താങ്ക്കള്‍ക്ക് മുപ്പത്തി രണ്ടു വയസു കഴിയും.
അപ്പോള്‍ വയസ്സ് ഓവര്‍ ആവും!!
''പക്ഷെ നിങ്ങള്‍ മെസ്സേജ് അയച്ചപ്പോള്‍ കാന്ഫേം ചെയ്തല്ലോ!!!''
സോറി സര്‍,
അവിടുന്ന് ഇറങ്ങുമ്പോള്‍ ദേഷ്യത്തോടെ ഭാര്യ പിരുപിരുക്കുണ്ടായിരുന്നു.!!!
എന്‍റെ മനസ്സില്‍ ഇന്ത്യന്‍ ഐടല്‍ ട്രോഫി ഉടയുന്ന ശബ്ദം കേള്‍ക്കാമായിരുന്നു!!!
അവര്‍ക്ക് വേണ്ടെങ്ങില്‍ വേണ്ട!!
നാടിനു ഒരു നല്ല ഗായകന്‍ നഷ്ടമായി!!!