ഈ പോലീസുകാരോട് എനിക്കെന്നും വെറുപ്പാണ്. ബൈക്കിന്ടെ ലൈസെന്‍സ് കിട്ടുന്നവരെ എന്ടെ ഒരു പാട് കാശ് പിടുങ്ങിട്ടുണ്ട് കള്ളന്മാര്‍. പോരാത്തതിനു ഒരു തവണ അച്ഛനെയും കൂട്ടി സ്റെഷനില്‍ നിന്നും കസിന്റെ ഡല്‍ഹി രെജിസ്ട്രേഷന്‍ വണ്ടി റിലീസ് ചെയ്യാന്‍ പോയപ്പോള്‍ പിതാശ്രീയുടെ മുന്നില്‍ വെച്ച് നല്ലത് കേള്‍ക്കുകയും ചെയ്തു.
നമ്മള്‍ ആദ്യത്തെ കപ്പലില്‍ നിന്ന് ഇറങ്ങി ഹയര്‍ സ്ടടി ക്ക് വേണ്ടി ഇന്ഗ്ലണ്ടില്‍് പോകാന്‍ മൂന്ന് ദിവസം മുന്നേ. വിസയും ടിക്കെടും ഒക്കെ റെഡി ആയ സന്തോഷത്തില്‍ അച്ഛന്റെ വീട്ടില്‍ പോയി മൂത്തച്ചന്റെ മക്കളുടെ കൂടെ ഒരു ചിന്ന ആഘോഷം നടത്താം എന്ന് പ്ലാന്‍ ഇട്ടു. സ്വന്തമായി ബൈക്ക് ഇല്ലാതിരുന്ന സമയം ആയതു കൊണ്ട് സെന്റ്റൊയിലെ ചങ്ങാതി ആയ ഷാജിയുടെ സുസുക്കി സമുറായി ഒപ്പിച്ചു. തിരുവനനതപുരം രെജിസ്ട്രേഷന്‍ വണ്ടി. കടലാസോന്നും കയ്യില്‍ ഇല്ല. എനിക്കാണെങ്ങില് ലൈസെന്‍സും ഇല്ല.
ചക്കരക്കല്ലിലെക്കല്ലേ ചെകിംഗ് ഒന്നും കാണില്ല എന്ന് മനസ്സില്‍ കരുതി.
സിവില്‍ സപ്പ്ലെയ്സില്‍ നിന്നും അഞ്ചു കുപ്പി കിംഗ്ഫിഷര്‍ പ്രീമിയം വാങ്ങി ബാക്ക് പാക്കില്‍ ഇട്ടു വണ്ടി വിട്ടു.
മൌവന്ചേരി പോസ്റ്റ് ആപ്പീസിനു മുന്നേ ഒരു കുന്നു കയറ്റം ഉണ്ട്. ശബരിമല കയറ്റം പോലെ ഉള്ള കുന്നൊന്നും അല്ല. ഒരു ചിന്ന കുന്ന്. കുന്നിന്റെ കൃത്യം മുകളിലായി മൌവന്ചേരി പോസ്റ്റ് ആപ്പീസിനു തണല് കൊടുക്കാന്‍ എന്നാ പോലെ ഒരു ആലിന്‍ മരം. ആലിന്‍ മരം കുന്ന് കയറുമ്പോള്‍ കാണാമെങ്ങിലും മരത്തിന്റെ പൊറകില്‍ ആരെങ്ങിലും ഒളിച്ചിരുന്നാല്‍ കാണാന്‍ യാതൊരു ചാന്‍സും ഇല്ല.
എന്നാല്‍ അതിന്റെ പൊറകില്‍ ഒരു പോലീസ് ജീപ്പ് ഒളിച്ചിരിക്കും എന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയില്ല!!ഞാന്‍ മൂളിപ്പാട്ടും പാടി മനസ്സില്‍ ബീറിന്റെ പത ഒക്കെ നക്കി ആല്‍ മരത്തിന്റെ തൊട്ടരികില്‍ എത്തിയതും ഒരു കാക്കിയിട്ട കശ്മലന്‍ ചാടി വീണു.
''ആ നിര്‍ത് നിര്‍ത്, എങ്ങോട്ടാ??''
ബൈക്ക് സ്റ്റാന്‍ഡില്‍ ഇട്ടു ഞാന്‍ ഇറങ്ങി.'
'' ആ പേപ്പര്‍ എടുക്കു''
ആദ്യമായി സിഗരട്റ്റ് വലിക്കുമ്പോള്‍ അച്ഛന്‍ കണ്ടപ്പോള്‍ പൊക അകത്തേക്കും പൊറത്തേക്കും വിടാന്‍ പറ്റാണ്ട് നിന്ന പോലെ ഞാന്‍ നിന്ന്.
''സാര്‍ , അത്, പേപ്പര്‍ കയ്യില്‍ ഇല്ല''
''എവിടുന്നട തിരുവനന്തപുരം വണ്ടി?? അടിച്ചു മാറ്റിയതാ??''
''അല്ല സാര്‍ ഒരു ചന്‍ഗായിന്റെയാ!!'''
''ലൈസന്‍സ് ഉണ്ടാടാ??'' കാക്കി കഷ്മലന്റെ ശബ്ദം ഉയര്‍ന്നു. ഒരു ഇരയെ കിട്ടിയ സന്തോഷം ശബ്ദത്തില്‍ തെളിഞ്ഞു.
''സാര്‍, ലൈസന്‍സ് ഇല്ല''
''ഓഹോ!! നീ ഒരു കള്ളന്‍ ആണല്ലോട!! വണ്ടിക്കു കള്ളാസുമില്ല, നിനക്ക് ലൈസന്‍സും ഇല്ല!!''
കശ്മലന്‍ ജീപിന്റെ അടുത്തേക്ക് നീങ്ങി. ജീപിലേക്ക് നോക്കി വിളിച്ചു പറഞ്ഞു,
''സാറേ ഒന്ടടുത്തു ഒരു കള്ളാസുമില്ല!! അങ്ങോട്ടു വിടാം!!''
''ഡാ സാര്‍ ജീപിലതാ,പോയി പറഞ്ഞോ!!''
അപ്പോഴേക്കും മുഴുവന്‍ സിഗരറ്റും വിഴുങ്ങിയ പോലെ ആയി എനിക്ക്.
ജീപ്പിനകത്തു എസ് ഐ സാര്‍ ഇരിക്കുന്നു.
''എന്ടാട, എങ്ങോട്ട് കത്തിച്ചു വിടുന്നു കള്ളാസില്ലാതെ??''
'' സാറേ അത് അച്ഛന്റെ വീടുണ്ട് ചക്കരക്കല്ലില്‍. അങ്ങോട്ട് പോകുന്നതാ.''
പോസ്റ്റ് ആപ്പീസിന്റെ തിണ്ണമേല്‍ ഈ കാഴ്ച മുഴുവന്‍ കണ്ടോണ്ടു ഒരു കള്ളി ട്രൌസര്‍ ഇട്ട ചെക്കന്‍ ഇരിക്കുന്നുണ്ട്. ചെക്കന്‍ നല്ല ഹരം കിട്ടുന്നു എന്ന് തോന്നി.
അപ്പോഴേക്കും ഏമാന്‍ ഒരു കള്ളാസ് എഴുതി എനിക്ക് തന്നു.
''ഏതായാലും നിനക്ക് കള്ളാസ്സില്ലാലോ, ഈ കളളാസു പിടി. എന്നിട്ട് മറ്റന്നാള് കോടതില് വന്നിട്ട് ഈ കള്ളാസു കൊടുത്തിട്ട് ബൈക്ക് എടുത്തോ.''
'' സാറേ മറ്റന്നാള് എനിക്ക് ഫ്ലൈറ്റ് പിടിക്കെണ്ടാതാ.'' ഇത്തവണതേക്ക് ക്ഷമിക്കു സാറേ ''
''പോടാ പോടാ!!'' യാതൊരു ദയയും ഇല്ലാതെ ഏമാന്‍.
എന്നിലെ ആദര്‍ശവാദി സിടുവേശന്‍ നോക്കി കാലു മാറി.
''സാര്‍ നമുക്ക് ഇവിടെ വെച്ച് തന്നെ വല്ലതും ചെയ്യാം, കോടതി വരെ എന്തിനാ എത്തിക്കുന്നെ??''
ഏമാന്‍ എന്നെ നോക്കി, പിന്നെ കള്ളി ട്രൌസര്‍ കാരന്‍ ചെക്കനെ. ചെക്കന്‍ ചെവി കൂര്പിച്ച് പിടിച്ചിട്ടുണ്ട്.
''എന്ടാട കൈക്കൂലി കൊടുക്കാന്‍ നോക്കുന്നോ??ഞാന്‍ ആ ടൈപ്പ് അല്ല!!'' ഏമാന്റെ ഒച്ച പൊന്തി.
അപ്പോഴേക്കും കള്ളി ട്രൌസരുകാരന്‍ തിണ്ണ മേല്‍ നിന്നും താഴെ ചാടി ഇറങ്ങി. ഇപ്പോള്‍ ഒരു അടി പൊട്ടും എന്നാ പ്രതീക്ഷയില്‍ ആയിരിക്കും.
പെട്ടനെ എമ്മന്‍ കള്ളി ട്രൌസരുകാരന്റെ നേര്‍ക്ക് തിരിഞ്ഞു.
''എന്ടാടാ നിനക്ക് ഇവിടെ കാര്യം??പോടാ വീട്ടി പോടാ!!!'' ഏമാന്‍ ഗര്‍ജിച്ചു!!
ചെക്കന്‍ ചെരുപ്പ് ഇടാത്ത കാലും കൊണ്ട് പോന്തകാടിലേക്ക് ഓടി മറഞ്ഞു.
ജീപിന്റെ ടാഷിലെ കൊച്ചു വാതില്‍ തുറന്നു പിടിച്ചു ഏമാന്‍ പിന്നെയും എന്റെ നേരെ തിരിഞ്ഞു.
'' ഇന്നാ, ഇതിന്റെ അകത്തേക്ക് ഇട്ടോള്.''
ഒരു സെക്കന്റ് നേരം ഞാന്‍ അമാന്തിച്ചു ,എന്‍ട് ഇടാനാനാവോ??
''ഡാ ഇതില്‍ ഇടെടാ'' ഏമാന്‍ വീണ്ടും ഗര്‍ജിച്ചു.
അപ്പോഴാണ് കാര്യങ്ങളുടെ കിടപ്പ് മനസ്സിലായത്.
കീശയില്‍ ആകെ ഉണ്ടായ ഇരുന്നൂറു രൂപ എടുത്തു ഞാന്‍ അതിലെക്കിട്ടതും eമാന്‍ എന്റെ കയ്യിന്നു കടലാസ് വാങ്ങി കീറി!!
''പോടാ ഇനി ഈ വഴിക്കെങ്ങാനും ലൈസന്‍സ് ഇല്ലാതെ കണ്ടു പോയാല്‍!!
അതിനു ശേഷം എന്നും ആ കുന്നിന്റെ മേലെ എത്തുമ്പോള്‍ വണ്ടി ഒന്ന് സ്ലോ ആക്കി ചെക്ക് ചെയ്തിട്ടേ പോയിട്ടുള്ളൂ.
ഇതുപോലൊരു അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്..പക്ഷെ അന്ന് ഫൈന്‍ അടയ്ക്കാന്‍ പൈസ ഇല്ലാത്തതിനാല്‍ സ്റ്റേഷന്‍ വരെ പോകേണ്ടിവന്നു..
ReplyDeleteകൂട്ടുകാരനെ വിളിച്ചു വരുത്തി,ഫൈന്‍ അടച്ച് കൂളായി ഇറങ്ങിപോന്നു..അന്നെനിക്ക് പ്രായം വെറും പതിനേഴ്..
ഒട്ടു മിക്കവാറും എല്ലാര്ക്കും കാണും ഒരു ചെക്കിംഗ് കഥ!!,
ReplyDeleteവായിച്ചില്ലാ...
ReplyDeleteഎഴുതി കഴിഞ്ഞ് ഒന്ന് വായിച്ച് നോക്കി എഡിറ്റ് ചെയ്തിരുന്നെങ്കില്‍ ഇത്രക്കും അക്ഷരതെറ്റുകള്‍ ഉണ്ടാവുമായിരുന്നില്ലാ..!!
കഷ്ട്ടപെട്ട് അക്ഷരതെറ്റുകള്‍ തിരുത്തി വയിക്കാന്‍ മനസ്സിലാ..!!!
(>>ഇങ്ങ്ലണ്ടില്‍<<, >>സെന്റ്റൊയിലെ<< ഇതൊന്നും തിരുത്തി വായിച്ച് മനസ്സിലാക്കാന്‍ ആരും കഷ്ട്ടപെടില്ലാ. നീ തന്നെ തിരുത്തണം, ആ പണി വായനക്കാരന് നല്‍കുന്നതെന്തിനാ??)
ഹാഷിം, അക്ഷരതെറ്റുകള്‍ ശ്രദ്ധിക്കാം. ഒരു പോസ്റ്റ് എഴുതികഴിയുമ്പോള്‍ അത് പബ്ലിഷ് ചെയ്യാന്‍ ഒരു ആക്രാന്തമാണ്. ഇനി ശ്രദ്ധിക്കാം.
ReplyDeletereminds me of those days while we used to be travlling illegally and getting caught also!!!
ReplyDelete@charisma, nee evideyanu illegal aayi travel cheythathu??
ReplyDelete