Thursday, May 6, 2010

കള്ളന് കഞ്ഞി വെച്ചവന്‍.

ഇത് ഞാന്‍ നേരിട്ട് കണ്ടിട്ടില്ലതതിനാല്‍ ,ക്രിക്കറ്റില്‍ ബെനെഫിറ്റ് ഓഫ് ഡൌട്ട് ബാറ്റ്സ്മാനു കൊടുക്കുന്ന പോലെ, ഇവിടെ സംശയത്തിന്റെ ആനുകൂല്യം ലാലുവിന് കൊടുക്കാതിരിക്കാന്‍ വയ്യ. എന്നിരുന്നാലും, ഇത് ഞാന്‍ ഒരു പാട് തവണ കേട്ടിരിക്കെ,നമ്മള്‍ ഒരു പാട് തവണ ലാലുവിനെ തമാശ ആക്കിയിരിക്കെ, ഇത് നടന്നതല്ല എന്ന് തീര്‍ച്ചയായി പറയാനും വയ്യ.
ഇപ്പോള്‍ ഞാന്‍ നാട്ടില്‍ പോയാല്‍ സ്ഥിരം കുറ്റി അടിക്കുന്ന സെന്റോ എന്നാ ക്ലബ്ബില്‍ ഞാന്‍ അമര്‍ത്തി ആസനം വെച്ച് തുടങ്ങിയിട്ടില്ലാത്ത നാളില്‍ എന്നോ ആണ് ഇത് നടന്നത് എന്ന് ജന ഭാഷ്യം. നമ്മളെ അവര്‍ അടുപ്പിക്കുമോ ഇല്ലയോ എന്നാ സംശയത്തില്‍ ഞാന്‍ നിക്കണോ പോകണോ എന്ന് കളിച്ച കാലത്ത്.
പള്ളീടെ അപ്പോറത്തു ഏതോ വീട്ടില്‍ കള്ളന്‍ കയറിയപ്പോഴാണ് ചൊവ്വ ദേശത്തില്‍ കള്ളന്റെ ശല്യം വീണ്ടും തുടങ്ങിയിരിക്കുന്നു എന്ന് ജനങ്ങള്‍തിരിച്ചറിഞ്ഞതും, ഇതിനെതിരെ എന്ടെങ്ങിലും ചെയ്തെ പറ്റു എന്ന് കൈ അടിച്ചു പാസ് aആക്കിയതും. കൊറേ ചെറുപ്പക്കാര്‍ കൊറേ ദിവസം ഒറക്കം ഒഴിചിരുന്നെങ്ങിലും കള്ളന്‍ ആളൊഴിഞ്ഞ വീടുകളും പ്രദേശങ്ങളും റിസേര്‍ച് ചെയ്തു നടന്നു.
ഇങ്ങനെ ഉള്ള ഒരു ദിവസം ആണ്, ലോകായ ലോകത്തെ കാര്യങ്ങളൊക്കെ ചര്‍ച്ച ചെയ്തു എവിടെയും എത്താതെ എന്നത്തേയും പോലെ ചര്‍ച്ച അവസാനിപ്പിച്ച്‌ ലാലു വീട്ടിലേക്കു പോയത്. ഒരു കുളിയൊക്കെ കഴിഞ്ഞു, നല്ലേ എലിന് ചോറും വീക്കി ഉറങ്ങാന്‍ കിടന്ന ലാലു രാത്രിയുടെ ഏതോ യാമത്തില്‍ വീടിന്റെ പൊറത്ത് ഒരു കാല്‍പ്പെരുമാറ്റം കേട്ട് ഞെട്ടി എണിറ്റു. ഒച്ചയുണ്ടാക്കാതെ ചെവി കോര്‍ത്ത്‌ പിടിച്ചപ്പോള്‍ ഒറപ്പായി, പൊറത്ത് ആരോ ഉണ്ട്. നമ്മല വളപ്പില്‍ ആണോ അതോ സുരേന്ദ്രന്റെ വളപ്പില്‍ ആണോ? ഇന്നേതായാലും അവനെ പിടിച്ചിട്ടു തന്നെ കാര്യം.
മിഷന്‍ ഇമ്പോസ്സിബിളില്‍ ടോം ക്രൂസിനെ പോലെ ശബ്ദമുണ്ടാക്കാതെ അടുക്കള വാതില്‍ തുറന്ന ലാലു പതിയെ പമ്മി പമ്മി വീടിന്റെ സൈഡില്‍ ചെന്ന് എത്തി നോക്കി. അതാ മതിലിന്റെ അരികില്‍ ഒരു രൂപം. കള്ളന്‍ തന്നെ.
പൊതുവേ ബാസ് കൂടിയ ശബ്ദത്തിനെ ഒന്ന് കൂടി ആമ്പ്ലിഫൈ ചെയ്തു ലാലു കാറി!!
എടാ!!! ആരെടാ അവിടെ!!!
ഇത് കേട്ടതും ചറപറ എന്ന് കള്ളന്‍ ഇടവഴിയിലൂടെ മൈതാനത്തിന്റെ ഭാഗതെതക്ക് ഓടി. ലാലു പിന്നാലെ വെച്ച് പിടിച്ചു!!
സിരകളില്‍ ആവേശം നിറഞ്ഞപ്പോള്‍ കൂരിരുട്ടില്‍ ആ ഇടവഴിയിലൂടെ ഓടുമ്പോ,നൈറ്റ്‌ വിഷന്‍ ഗോഗ്ഗ്ലെസ് ഇട്ടതെപോലെ ഉണ്ടായിരുന്നിരുക്കാം. ഏതായാലും ഗ്രൌണ്ടിന്റെ ഭാഗത്തേക്ക് ഓടുന്നത് നന്നായി. സ്കൂളിന്റെ മുന്നില്‍ നല്ല വെളിച്ചം ഉണ്ടാവും.
നല്ല സ്പോര്‍ട്സ്മാന്‍ ആയ ലാലുവിന് ഓടാന്‍ യാതൊരു ബുദ്ടിമുട്ടും ഉണ്ടായിരുന്നില്ല.
സ്കൂളിന്റെ മുന്നിലേക്ക്‌ കള്ളന്‍ ഓടി എത്തുമ്പോള്‍ ലാലാ തൊട്ടു പൊറകില്‍ തന്നെ ഉണ്ടായിരുന്നു. വെളിച്ചം കൂടി തുടങ്ങുമ്പോള്‍ ലാലു ഒരു കാര്യം ശ്രദ്ദിച്ചു,കള്ളന്റെ സൈസും കൂടി വരുന്ന പോലെ. ദൈവമേ!!ഇവന്‍ നല്ല ഫിഗര്‍ ആണല്ലോ!!കൂക്കി ഇട്ടു ഓടിട്ടും ഒരു കാലനും വീടിന്റെ പൊറത്ത് ഇറങ്ങുന്നതും കാണുന്നില്ല.
പെട്ടനെ ,കൂനിന്മേല്‍ കുരു എന്ന് പറഞ്ഞ പോലെ,ലാലുവിനെ ഞെട്ടിച്ചു കൊണ്ട് കള്ളന്‍ ഒരു സടെന്‍ ബ്രെഇക് ഇട്ടു!!
ഈ നേരത്താണ്, പൊറത്ത് ഒരു ബഹളം കേട്ട് മുറുക്ക് വീടിന്റെ ബാലകന്യില്‍ വന്നത്. ബാല്കന്യില്‍ ആയതു കൊണ്ട് നല്ല വ്യൂ കിട്ടി മുരുക്കിന്.
മുറുക്ക് നോക്കുമ്പോള്‍ ലാലു ഒരുത്തന്റെ പിന്നാലെ ഓടുന്നു,അവന്‍ സടെന്‍ ബ്രെഇക് അടിക്കുന്നു, തിരഞ്ഞു നിക്കുന്നു!!
പിന്നാലെ വന്ന ലാലു ഒരു ദിസ്ടന്‍സ് പാലിച്ചു സടെന്‍ ബ്രെഇക് അടിക്കുന്നു..ഭാഗ്യം!!കൂട്ടി ഇടിച്ചില്ല!!
ആരോഗാദ്രിടഗത്രനായ കള്ളനും മെല്ലിച്ച ലാലുവും നേര്‍ക്ക്‌ നേര്‍ !!
''എന്ടെടെയ് വെറുതെ മനുഷനെ ഓടിക്കുന്നെ??'' കള്ളന്‍ ലാലുവിന്റെ നേര്‍ക്ക്‌ ചീറ്റി!!
''ഏയ്‌ ബെറുതെ!! ആരാന്നു നോക്കിയതാ!!''
''എന്നാ പോടാ''!! എന്നും പറഞ്ഞു കള്ളന്‍ തിരിഞ്ഞു നടന്നു, ലാലു തിരിച്ചു വീടിലെക്കും!!
ഇതെല്ലം നിമിഷങ്ങള്‍ കൊണ്ട് കയിഞ്ഞതിനാലും, നല്ല ഒരു കോമഡി സീന്‍ ഒഴിവാക്കാന്‍ മുരുക്കിനും മനസ്സ് വരഞ്ഞതിനാല്‍ ചൊവ്വ ദേശത്ത് ആ കള്ളന്‍ പിന്നെയും കൊറച്ചു കാലം കൂടി റിസേര്‍ച് നടത്തി കാണും എന്ന് പിന്നെയും ജന ഭാഷ്യം!!

6 comments:

  1. അക്ഷരപിശകുകള്‍ ശ്രദ്ധിക്കുമല്ലോ......

    ReplyDelete
  2. മലയാളി, സന്ദര്‍ശിച്ചതിനു വളരെ നന്ദി. തീര്‍ച്ചയായും അക്ഷരപിശകുകള്‍ ശരി ആക്കാന്‍ ശ്രമിക്കും. തുടക്കത്തിന്റെ പോരായ്മകള്‍ ഉണ്ട്.

    ReplyDelete
  3. വായിച്ചില്ലാ, കറുപ്പില്‍ വെളുത്ത അക്ഷരം വായിക്കാന്‍ എനിക്കിഷ്ട്ടോല്ലാ.. ആര്‍ക്കും ഇഷ്ട്ടോല്ലാ, അതോണ്ട് വായിക്കൂലാ

    ReplyDelete
  4. കൂതറേ, നീ ക്ഷമിക്കു, കൂതറ ആവല്ലേ!!

    ReplyDelete