Monday, May 24, 2010

പേട്ടയും പേട്ടുവെള്ളവും

ഹോസ്റ്റലില്‍ താമസിക്കുന്ന കാലത്ത് മാഹിയില്‍ വല്ല കല്യാണവും വന്നാല്‍ ഒരു ആഘോഷം ആയിരുന്നു.
മദ്യത്തില്‍ തിമിര്‍ക്കാന്‍ കിട്ടുന്ന ചാന്‍സല്ലേ!! മാഹി കള്ള് പേട്ടു വെള്ളം ആണെന്ന് ചെല ദരിദ്രവാസികള്‍ പറയുമെങ്ങിലും നമ്മള്‍ അതിനൊന്നും ചെവി കൊടുക്കാറില്ല!! ഈ കല്യാണം എന്നൊക്കെ പറഞ്ഞാല്‍ അടുത്തറിയുന്ന ആള്‍ക്കാരുടെ ആവണം എന്നൊന്നും നമുക്ക് നിര്‍ബന്ധം ഇല്ല. നമുക്ക് അങ്ങനെ ഉള്ള ഫോര്മാലിടീസ് ഒന്നും താല്പര്യമില്ല.
അങ്ങനെ ഇരിക്കുമ്പോഴാണ് നമ്മുടെ ഒരു വര്ഷം ജൂനിയര്‍ ആയ അനീസിന്റെ ഏതോ കുടുംബക്കാരന്റെ കല്യാണം ഉണ്ടെന്നു അനീസ്‌ നമ്മോളോട് പറയുന്നെ. തലമൂത്ത കുടിയന്മാരായ മൂരിയും, മാമനും, പിന്നെ അന്ന് കള്ള് ഹറാം അല്ലാതിരുന്ന ഇബ്രാഹിമും ,പിന്നെ കൂട്ടത്തിലെ സ്ഥിരം വാള് വെക്കുന്ന കുടിയനായ ഞാനും കല്യാണ തലേന്ന് മഹിയിലേക്ക് വിടാം എന്ന് പ്ലാന്‍ ചെയ്തു. പക്ഷെ ഇത്രയും ദൂരം ബൈകെടുത്തു പോയാല്‍ ശരി ആവൂല. കുടിച്ചിട്ട് തിരിചോടിക്കാന്‍ വയ്യ. ബസില്‍ പോയാലും പണി ആകും.
ഇനി ആകെ ഒരു വഴിയെ ഉള്ളു. ചിറക്കല്‍ ചിറ നീന്തി കടക്കുന്നവനും, നമ്മുടെ കൂട്ടത്തില്‍ സ്വന്തമായി വീട്ടില്‍ കാര്‍ ഉള്ളവനും ആയ ചിറക്കല്‍ രാജ വംശത്തിലെ ഒരു കണ്ണിയും പേട്ടരാജ് എന്നാ അപര നാമത്തില്‍ അറിയപെടുന്ന സജിതിനെ ആശ്രയിക്കാം എന്ന് തീരുമാനിച്ചു. ഒരു തുള്ളി കള്ള് പെപ്സിയില്‍ ഉട്ടിച്ചു കൊടുത്താല്‍ പോലും മണത്തു പിടിച്ചു മറച്ചു കളയുന്ന അവനെ കള്ള് പരിപാടിക്ക് കിട്ടനമെങ്ങില്‍
കൊറച്ചു പണി ആണ്.
എന്ടയാലും കാലു പിടിക്കനമെങ്ങില്‍ കാലു പിടിക്കാം എന്നാ ഉറച്ച വിശ്വാസവുമായി നമ്മള്‍ അവനോടു ചോദിച്ചു. എന്നാല്‍ പ്രതീക്ഷിച്ച പോലെ മസില് പിടിക്കാതെ അവന്‍ സമ്മതിച്ചു. ഒറ്റ കണ്ടിഷന്‍ മാത്രം.
എനിക്ക് ഒരു എട്ടര മണി ആവുമ്പോഴേക്കും തിരിച്ചു വീട്ടില്‍ ഏതാനം. ഓക്കേ നോ പ്രോബ്ലം, ഹീറോ ഹോണ്ടയുടെ പരസ്യത്തില്‍ പറയുന്ന പോലെ നമ്മള്‍ എല്ലാരും ഒറ്റ ശ്വാസത്തില്‍ പറഞ്ഞു.
അങ്ങനെ വൈകിട്ട് ഒരു നാലര മണി ആവുമ്പോഴേക്കും ആ പച്ച മാരുതി എയ്റ്റ് ഹന്ദ്രടില്‍ ഞാനും, മാമനും, മൂരിയും, ഇബ്രാഹിമും സജിത്തും അവിടെ എത്തി.
കയറി ചെന്നപ്പോഴേ അനീസിനോട് കാര്യം പറഞ്ഞു, നമുക്ക് പെട്ടനെ തിരിച്ചു പോകണം, സമയം വളരെ കുറവാണു അത് കൊണ്ട് കള്ളിന്റെ സെറ്റ് അപ്പ്‌ എവിടെയാണ് എന്ന് പറഞ്ഞാല്‍ കാര്യം ഉടനെ തുടങ്ങി തീര്‍ക്കാം.
എന്ന് വെറും സെലെബ്രേശന്‍ റം അടിച്ചു ശീലിച്ച നമ്മക്ക് വിസ്കി കണ്ടപ്പോള്‍ ആക്രാന്തമായി.
എനിക്ക് മൂരിയെ പോലെ ഗ്ലാസില്‍ ഒഴിച്ചപാടെ കമഴ്ത്താന്‍ പറ്റില്ല. സമയം എടുത്തേ അടിക്കാന്‍ പറ്റു. അങ്ങനെ രണ്ടു റൌണ്ട് അടിക്കുംബോഴേക്കും സമയം ആറര. സജിത്ത് മുറുമുരുക്കാന്‍ തുടങ്ങി.
വാടാ,മതി, ഇനി ഫുഡ്‌ അടിച്ചു മടങ്ങാം''
''നിക്കെട പേട്ടെ ഒരു രണ്ടെണ്ണം കൂടി അടിക്കട്ടെ '' മാഹി വരെ വന്നതല്ലേ.
അടുത്ത രണ്ടും കൂടി തീരുമ്പോള്‍ സമയം ഏഴര.
പേട്ട വീണ്ടും കൊഴപ്പം തുടങ്ങി.
നായിന്റെമക്കളെ, ഇനി എപ്പോള ഫുഡ്‌ അടിക്കുക, എപ്പോള വീട്ടില്‍ എത്തുക??
''എടാ നിക്കെട നമുക്ക് വേഗം ഇറങ്ങാം, ഒറ്റ ഒരു പെഗ് കൂടെ'' ഇബ്രൂ പറഞ്ഞു
അങ്ങനെ പെട്ടയുടെ തെരിവിളിയെ അതിജീവിച്ചു കുപ്പി തീര്നപ്പോള്‍ ഒമ്പത് മണി. എല്ലാരും നല്ല ഫിറ്റ്‌. പേട്ട അതിലേറെ ഫിറ്റ്‌!!ദേഷ്യം കൊണ്ട്!!
ഒരു വിധം ഫുഡ്‌ വലിച്ചു കെട്ടി വീണ്ടും പച്ച മാരുതി കാറില്‍ കയറിയപ്പോഴേ പേട്ട തെറി വിളി തുടങ്ങി.
ഇനി നിങ്ങളെ ഒന്നും ഹോസ്റ്റല്‍ വരെ വിടാന്‍ എനിക്ക് കഴിയില്ല, പുതിയതെരുവില്‍ നിന്നും വല്ല പാണ്ടി ലോറിയിലും കയറി പോയിക്കോ 'കൂടെ മാ യും പാ യും കൂടിയം കൊറേ തെറിയും.
ആരും ഒന്നും മിണ്ടിയില്ല.മൌനം മദ്യപാനിക്ക് ഭൂഷണം.
വണ്ടി തലശ്ശേരി ബസ്‌ സ്റ്റാന്റ് പാസ്‌ ചെയ്തപ്പോള്‍ പോരകിന്നു ഇബ്രൂ അലറി. എടാ എനിക്ക് ദാഹിക്കുന്നു,ഭയങ്കര ദാഹം,വണ്ടി നിര്‍ത്''
പോടാ പട്ടി,വണ്ടി ഇനി പുതിയ തെരുവിലെ നിര്‍ത്ഉള്ളു, പേട്ട തിരിച്ചു കാറി.
തലശ്ശേരി കോടതി എത്തുമ്പോഴേക്കും ഒരു വിധം പേട്ടയുടെ കാലു പിടിച്ചു വണ്ടി നിര്‍ത്തിച്ചു വെള്ളം വാങ്ങി ഇബ്രുന്റെ അണ്ണാക്കില്‍ ഒഴിച്ച് കൊടുത്തു.
വണ്ടി പുതിയതെരു എത്തിയതും പേട്ട സിനിമ സ്റ്റൈലില്‍ വണ്ടി നിര്‍ത്തി.
''ഇറങ്ങ് പട്ടികളെ'',മനുഷനെ മെനക്കെടുത്താന്‍ ഓരോ ശവങ്ങള്‍''
''എടാ പ്ലീസ് , നമ്മളെ ഹോസ്റ്റലില്‍ ആക്കിതാട, ഇബ്രുനെ ഈ കോലത്തില്‍ എങ്ങനെ ആണ് പാണ്ടി ലോറിയില്‍ കയറ്റുക??''
ഒരേ പോലെ കേഴുന്ന നാല് മദ്യപാനികളുടെ കണ്ണുനീര്‍ രാജാവെങ്ങനെ കാണാതെ പോകും.
രണ്ടു മാ യും പാ യും കൂടി വിളിചെങ്ങിലും പിന്നെയും വണ്ടി സ്റ്റാര്‍ട്ട്‌ ആയി.
ഏതാണ്ട് പാപ്പിനിശ്ശേരി എത്തുന്ന വരെ വണ്ടിയില്‍ സൈലന്‍സ് ആയിരുന്നു. കീചെരിയിലേക്ക് വണ്ടി എത്തിയതും ഇബ്രൂ വീണ്ടും കാറി.. എടാ എനിക്ക് വാള് വരുന്നു....വണ്ടി നിര്‍ത്തേ!!!
വാള് എന്ന് കേട്ടതും പേട്ട കീച്ചേരി ബസ്‌ സ്റ്റോപ്പ്‌പിന്റെ സൈഡില്‍ വണ്ടി നിര്‍ത്തി.
''ഇറങ്ങി ചര്ടിയ്ക്കെട പട്ടി'' എന്ന് ആക്രോശിച്ചു!!
ഇബ്രൂ ചാടി ഇറങ്ങി. വാള് കാണാന്‍ വയ്യ എന്ന് കരുതി ഞങ്ങള്‍ വണ്ടിയില്‍ ഇരുന്നു.
രണ്ടു മിനിറ്റ് കഴിഞ്ഞു അനക്കം ഒന്ന് കേള്‍ക്കഞ്ഞപ്പോള്‍ പോരകിലെ ഗ്ലാസ്സിലൂടെ നമ്മള്‍ നോക്കി.
ദൈവമേ അവനെ കാണുന്നില്ലാലോ!!
പക്ഷെ ബസ്‌ സ്റൊപിലെ തട്ടുകടയുടെ ചുറ്റും കൂടി നിന്ന ആള്‍ക്കാര്‍ ഓടി വരുന്നത് കണ്ടു.
നമ്മള്‍ കാറില്‍ നിന്നും ചാടി ഇറങ്ങി.
ഇബ്രൂ അതാ കാറിന്റെ പിന്നില്‍ ശവാസന പോസില്‍ കിടക്കുന്നു. തട്ടിപോയോ മുത്തപ്പാ!! മാഹി വെള്ളം പേട്ടു വെള്ളം ആയോ??
അപ്പോഴേയ്ക്കും ഓടി വരുന്നവരില്‍ ഒരുത്തന്‍ അലറി,
''ഡാ ആളെ തട്ടിയിട്ടു പോകാന്‍ നോക്കുന്നോട''
അപ്പോഴേക്കും നമ്മള്‍ ഇബ്രുനെ പൊക്കി.
ആളുകള്‍ ചുറ്റും കൂടി!!
നമ്മുടെ കൂടെ ഉള്ളവന ഫിറ്റ്‌ ആയി വീണത എന്ന് ഒരു വിധം അവരെ ബോധിപ്പിച്ചു ആ ചരക്കിനെ കാറില്‍ ഇട്ടു വീണ്ടും മാ യും പാ യും കേട്ടോണ്ട്‌ വണ്ടി നീങ്ങി.
ഹോസ്റെലിന്റെ ഗേറ്റില്‍ വണ്ടി നിര്‍ത്തി, ഞാനും മാമനും മൂരിയും ഇറങ്ങി.
ഇബ്രൂ ഇറങ്ങുന്നില്ല.
പേട്ട വീണ്ടും കാറി, ഇറങ്ങെടാ!!!!
ഒരു നീണ്ട ശ്വാസം പിടിച്ചു വളരെ സീരിയസ് ആയി പെട്ടയെ നോക്കി, കാറിന്റെ ഡോര്‍ തുറന്നു പിടിച്ചു ഇബ്രൂ അലറി,
''നായിന്റെമോനെ, മരിക്കാന്‍ കിടക്കുന്ന ആള്‍ക്ക് നീ വെള്ളം തരുല അല്ലെ!!
പേട്ട കാറിന്നും ചാടി ഇറങ്ങുമ്പോഴേക്കും ഫിറ്റ്‌ ഒക്കെ മറന്നു ഇബ്രൂ ഹോസ്റെലിന്റെ ഗെയിട്ടിനകതെ ഇരുട്ടിലേക്ക് ഓടി മറഞ്ഞു.
പിന്നാലെ നമ്മളും.
അടിചോനെ കിട്ടിയില്ലേ കിട്ടിയോനെ അടിക്കുന്ന സൈസാണ്‌!!








5 comments:

  1. nithin....adi poli..chirichu chirichu valnju....suuper..!!!!!

    ReplyDelete
  2. എടാ,

    ഇബ്രൂ ഒരു മാസത്തേക്കു ദുബായിൽ ഉണ്ടാകില്ല എന്നുറപ്പുള്ളതു കൊണ്ടും ഇബ്രൂവിനു മലയാളം വായിക്കാൻ അറിയില്ല എന്നതും കൊണ്ടല്ലേ നീ ഇതൊക്കെ എഴുതിയത്‌?

    ഇബ്രുവിനു പകരം നീയാണോ വാളു വച്ചതെന്നു എനിക്കു ബലമായ സംശയം ഇല്ലാതില്ല.

    ReplyDelete
  3. thanks Cukku..
    @manu: ennathe pole annu njaan vaalu vechilla, vipareethaabhasam

    ReplyDelete
  4. da koolu..ibru was crying fr the backseat..eniku dehydrationnnn aaaneee ..rakshikku ennu....hahahahah

    ReplyDelete
  5. Elikalle moori. Ninde hostel kadagal blog aaki realese cheyyum.

    ReplyDelete