Sunday, May 16, 2010

കര്‍ഷകശ്രീ

തൊണ്ണൂറുകളുടെ അവസാനത്തില്‍, പ്രത്യേകിച്ചും തൊണൂറ്റി അഞ്ചു മുതല്‍ ഒമ്പത് വരെ ഞാന്‍ നല്ല ഒരു കൃഷിക്കാരന്‍ ആയിരുന്നു എന്ന് പറഞ്ഞാല്‍ നിങ്ങളില്‍ ഒട്ടുമിക്കവരും ഒന്ന് നെറ്റി ചുളിച്ചിട്ടുണ്ടാവും.

എന്തിനു പറയുന്നു, തൊണൂറ്റി ഒമ്പതില്‍ കര്‍ഷക ശ്രീ അവാര്‍ഡ് വരെ നേടിയവനാണ് ഞാന്‍. അവാര്‍ഡ് ഒക്കെ കിട്ടിയെങ്ങിലും ഞാന്‍ എറിഞ്ഞ വിത്തുകള്‍ മുഴുവനും കാക്കയും കൊക്കും കൊണ്ട് പോയി എന്നത് വേറെ സത്യം. അമ്മച്ചിയാണെ, എഞ്ചിനീയറിംഗ് കോളേജില്‍ നമ്മുടെ ബാച്ചില്‍ ഏറ്റവും കൂടുതല്‍ വിത്തുകള്‍ എറിഞ്ഞു കൊയ്യാതെ പോയതിനു കര്‍ഷകശ്രീ ആയവന്‍ ഞാന്‍ തന്നെയാണ്!! ഞാന്‍ വളമിടാന്‍ ശ്രമിച്ച വിത്തുകളില്‍ മിക്കതു ഇന്ന് അന്താരാഷ്ട്ര തലങ്ങളില്‍ പറിച്ചു നട പെട്ടിരിക്കുന്നു എന്നതും പച്ചയായ സത്യമാണ്!!
എന്നാല്‍ ഇതൊന്നുമല്ല മോനെ കൃഷി!!

അതൊക്കെ എന്റെ ഗുരുവിനെ കണ്ടു പഠിക്കണം. പുള്ളിയാണ് മോനെ കര്‍ഷകന്‍!!കര്‍ഷകന്‍ എന്നൊക്കെ പറഞ്ഞാല്‍ കൃഷിക്കായി ജീവിതം ഉഴിഞ്ഞു വെച്ചവന്‍ എന്ന് പറയുന്ന പോലെ. എന്നാല്‍ എസ്.എന്‍ കോളേജില്‍ കര്‍ഷക ശ്രീ അവാര്‍ഡിന്റെ പരിപാടി ഇല്ലഞ്ഞതിനാല്‍ അതിനുള്ള ഭാഗ്യം അദ്ദേഹത്തിന് ഉണ്ടായില്ല!!
ഗുരുവിന്റെ അനുവാദം ഇല്ലാതെയാണ് ഇത് എഴുതുന്നത്‌ എന്നതിനാല്‍ യദാര്‍ത്ഥ പേര് ഞാന്‍ ഇവിടെ സ്മരിക്കുന്നില്ല . മൂപന്‍ എന്നാണ് അദ്ദേഹം പരക്കെ അറിയപ്പെട്ടിരുന്നത്. ആദിമൂപന്‍ എന്നത് ചുരുങ്ങിയതെന്നാണ് പറയപ്പെടുന്നത്‌.
ഇനി മൂപനെ പറ്റി പറയുകയാനെങ്ങില്‍, നല്ല തീക്കട്ടയെ കുളിപ്പിച്ച പോലത്തെ രൂപം!!എന്നാലും അഹങ്കാരത്തിന് കയ്യും കാലും വെച്ച സ്വഭാവവും!! അങ്ങനെ കണ്ടവരുടെ കൂടെയൊന്നും മൂപന്‍ നടക്കൂല!!
നല്ല രൂപ ഭംഗിയും ലെയ്റെസ്റ്റ് ഫാഷനില്‍ ഡ്രസ്സ്‌ ചെയ്യുകയും ചെയ്തവരുടെ കൂടെ മാത്രമേ മൂപന്‍ നടക്കുകയുള്ളു !! എന്ടോ, ഭഗവാന്‍ കുതിരക്ക് കൊമ്പ് കൊടുക്കില്ല എന്ന് പറയുന്ന പോലെ അഹങ്കാരത്തിന് ചേര്‍ന്ന കളര്‍ കൊടുത്തില്ല!!
എന്നാല്‍ ഇതൊന്നും വിത്ത് എറിയുന്നതില്‍ നിന്നും മൂപനെ പിന്തിരിപ്പിച്ചില്ല!! ക്ലാസ്സായ ക്ലാസും ബാച്ചായ ബാച്ചും കയറി ഇറങ്ങി വിത്ത് എറിഞ്ഞു നടന്നു മൂപര്‍!! ഒന്നും വിളഞ്ഞില്ല!!
ജൂനിയര്‍ ബാച്ചുകള്‍ ഒന്നും നടക്കുന്നില്ല എന്ന് കണ്ട മൂപന്‍ ഒടുവില്‍ തന്റെ സ്വന്തം ബാച്ച് തന്നെ നല്ലത് എന്ന് തീരുമാനിച്ചു!! ആരെ എന്ന് നോക്കി വളഞ്ഞ മൂപന്റെ കണ്ണുകള്‍ അടുത്ത ക്ലാസ്സിലെ ലീനയുടെ ( ഇതും യദാര്‍ത്ഥ പേരല്ല)മേലെ പതിഞ്ഞു!!കൊള്ളാം!!ഉയരം കൊറച്ചു കൂടുതല്‍ ആണെങ്കിലും അഡ്ജസ്റ്റ് ചെയ്യാം. ഒരു ആഴ്ച മൂപന്‍ അവളെ ഗഹനമായി വീക്ഷിച്ചു!!
ഡ്രസ്സ്‌ കൊഴപ്പമില്ല, ചെരുപ്പ് പ്ലാസ്റ്റിക്‌ അല്ല, അന്ന നട, സംസാരം മനോഹരം!! എന്നാല്‍ ഒരു കൊഴപ്പം ഉണ്ട്.
അവള്‍ എന്നും കൂട്ടുകാരി ആയ സ്മിതയുടെ കൂടെ ആണ് നടക്കുന്നത്!! ഒരു നിമിഷം പോലും ഒന്ന് ഫ്രീ ആയി കിട്ടുന്നില്ല!!എങ്ങനെ ഹൃദയം തുറക്കും!!!
ക്ലാസുകള്‍ പലതും കട്ട്‌ ചെയ്തു മൂപന്‍ കാത്തിരുന്ന് ഒരു അവസരത്തിന് വേണ്ടി!! എഹെ!!
നോ ചാന്‍സ്!!
പ്രേമം പൂത്തുലഞ്ഞു ഇനി വേറെ വഴിയില്ല എന്നായപ്പോള്‍ മൂപന്‍ മനസ്സില്‍ കുറിച്ചിട്ടു!! ഇന്ന് എന്ത് തന്നെ ആയാലും ശരി അവളോട്‌ ഹൃദയം തുറന്നിട്ട്‌ തന്നെ കാര്യം!! ക്ലാസ്സില്‍ കയറാതെ അവളുടെ ക്ലാസ്സ്‌ വിടുന്നതും കാത്തു മൂപന്‍ നിന്നു.
ബെല്‍ അടിക്കുമ്പോള്‍ മൂപന്റെ ഹൃദയത്തില്‍ മണി മുട്ടുന്നു!!!
അതാ ലീനയും സ്മിതയും നടന്നു വരുന്നു!! ബ്ലോക്കുകളുടെ ഇടയില്‍ ഉള്ള നടവഴിയില്‍ ഒളിച്ചിരുന്ന് മൂപന്‍ വിളിച്ചു.
''ലീന ഒരു കാര്യം പറയാന്‍ ഉണ്ടായിരുന്നു''
ലീനയും സ്മിതയും നടവഴിയിലേക്ക് കടന്നു വന്നു''എന്താ പറഞ്ഞോളു''
''അത് ലീന അത് പിന്നെ, നിന്നെ എനിക്ക് ഭയങ്കര ഇഷ്ടമാണ്''!!!
തന്നെ തുറിച്ചു നോക്കുന്ന ലീനയുടെ മുഘത്ത്‌ നോക്കി മൂപന്‍ പ്രതീക്ഷയോടെ നിന്ന്.
ദൈവമേ ഭൂമി ഉരുളുന്ന പോലെ!!!
പെട്ടനെ അനന്ത ശയനം പൂ വിരിയുന്ന പോലെ ലീനയുടെ ചുണ്ടുകള്‍ തുറന്നു മുത്ത്‌ മണികള്‍ പൊഴിഞ്ഞു!!
''സോറി!! ഞാന്‍ എനിക്ക് പറ്റില്ല. എന്റെ നിശ്ചയം പണ്ടേ കയിഞ്ഞതാ!!''
ഇടി മിന്നല്‍ പോലെ കാതുകളില്‍ അലയടിച്ച ആ വാക്കുകള്‍ കേട്ട് മൂപന്‍ ഞെട്ടിയെങ്ങിലും ധൈര്യം സംഭരിച്ചു
ലീനയുടെ മുഘതെയ്ക്ക് തുറിച്ചു നോക്കി കൊണ്ട് മൂപന്‍ പറഞ്ഞു
'' ഓക്കേ ലീന ഒകെ !! ഇറ്റ്‌ ഈസ്‌ ഒകെ!!''
പെട്ടനെ ആകെ സ്തംഭിച്ചു നില്‍ക്കുക ആയിരുന്ന സ്മിതയുടെ നേരെ തിരഞ്ഞു മൂപന്‍
''സ്മിത, ഐ ലവ് യു സ്മിത!!!''
സ്മിതയുടെ മറുപടിക്ക് കാത്തു നിക്കാതെ നടന്ന മൂപന്‍ വിളിച്ചു പറഞ്ഞു
''മറുപടി ഇപ്പോള്‍ വേണ്ട നാളെ പറഞ്ഞ മതി!!''

5 comments:

  1. Was this person Nitin sudarshan...... I thot you got a padmashree in this field!!

    ReplyDelete
  2. alla that wasnt me!!!i only got a state award!!he he

    ReplyDelete
  3. Well said Charisma...i also think its nithin...vere characters ayi post cheyyunnathalle!!!!

    ReplyDelete
  4. ഗൊച്ചു കള്ളാ, നീ ഒരു ഒന്നൊന്നര കൊഴിയായിരുന്നല്ലേ? ഇപ്പോളെങ്കിലും ഇതെല്ലാം നിര്‍ത്തിയെന്ന് കരുതുന്നു.

    ReplyDelete
  5. ethu nee thanneyanuu..ellavarekkalum enikariyam moonee..koolu

    ReplyDelete