Tuesday, March 30, 2010

chatroom

അഞ്ചു മാസത്തെ കപ്പല്‍ വാസത്തിനു ശേഷം ഉള്ള മറ്റൊരു വെക്കേഷന്‍.
വട കാര്യമായ ജോലി ഒന്നും ഇല്ലാതെ തിരിഞ്ഞു നടക്കുന്നു, കൂട്ടത്തില്‍ മസ്കറ്റില്‍ നിന്നും ലീവിലെത്തിയ നിനിയും.
നരിക്കുണ്ടിലെ നമ്മുടെ പഴയ വീട്ടില്‍ നിന്നും മാറി പാതിരപറമ്പിലെ വാടക വീട്ടില്‍ താമസിക്കുന്ന കാലം.
വീട്ടിനു മുന്നിലെ സ്കൂള്‍ ഗ്രൗണ്ടില്‍ ഡ്രൈവിംഗ് ടെസ്റ്റ്‌ രാവിലെ തന്നെ തകൃതി ആയി തുടങ്ങും. നമ്മുടെ ബാല്‍ക്കണിയില്‍ ഇരുന്നാല്‍ ഗ്രൌണ്ട് നല്ല പോലെ കാണാം. ബാല്‍ക്കണിയില്‍ ഇരുന്നു എന്നും കാലത്ത് തന്നെ നമ്മള്‍ മൂന്ന് പേരും ബ്രാണ്ടി അടിച്ച കാലം.
ആയിടക്കാണ്‌ ഈ ഉള്ളവന് ചാറ്റിങ്ങില്‍ താല്പര്യം തോന്നി തുടങ്ങിയത്. റൂമായ റൂമൊക്കെ കറങ്ങി നാട്ടുകാരോട് മുഴുവനും സൊറ പറഞ്ഞു നടന്നു.. കൂടുതലും പെണ്കുട്ടികളോടായിരുന്നു. ഒരു ദിവസം ഏതോ ഒരു ചാറ്റ് റൂമില്‍ ഒരു പെണ്ണിനെ പരിചയപെട്ടു, ഒരു കോഴിക്കോട്ടുകാരി ഡെന്റല്‍ ഡോക്ടര്‍. മംഗലാപുരം പഠിക്കുന്നു. സംസാരിച്ചപ്പോള്‍ കൊഴപ്പമില്ല. ഒരു ആഴ്ച സംസാരിച്ചപ്പോള്‍ അവള്‍ പറഞ്ഞു ഞാന്‍ നാളെ വീടിലേക്ക്‌ പോകുന്നു,വരാന്‍ പറ്റുമെങ്ങില്‍ കണ്ണൂരില്‍ വെച്ച് ട്രെയിനില്‍ കയറു, കോഴിക്കോട് വരെ സംസാരിക്കാമല്ലോ. നമുക്ക് ഇതില്‍ പരം സന്തോഷം വേറെ ഉണ്ടോ,ഞാന്‍ ഉടനെ റാന്‍ മൂളി.
പിറ്റേന്ന് ഞാന്‍ കുളിച്ചു ഒരുങ്ങി വീട്ടിന്നു ഇറങ്ങാന്‍ പോകുമ്പോള്‍ അതാ വരുന്നു വടയും നിനിയും. വടയുടെ കീശയില്‍ ഒരു ഹാഫ് ബോട്ടല്. ഞാന്‍ പറഞ്ഞു എടാ എനിക്കൊരു സ്ഥലം വരെ പോകണം എന്ന്, എവിടെ എന്നാ അവരുടെ ചോദ്യത്തിന് ഞാന്‍ എന്തൊക്കെയോ ഒഴിവു പറഞ്ഞു. എന്നാ ഓക്കേ എന്ന് പറഞ്ഞു അവര്‍ മടങ്ങി, ഞാന്‍ ബൈക്ക് എടുത്തു സ്റ്റേഷനിലേക്ക് തിരിച്ചു.
വഴിക്ക് വെച്ച് അവളുടെ ഫോണ്‍ വന്നു, പറഞ്ഞു എന്റെ കൂടെ ഒരു സീനിയര്‍ ഉണ്ട് ,അത് കൊണ്ട് നമ്മള്‍ പ്ലാന്‍ ചെയ്ത പോലെ തോന്നിക്കരുത്, യാദ്രശ്ചികം ആയി കണ്ടു മുട്ടുന്ന പോലെ അഭിനയിക്കണം എന്ന്. ഞാന്‍ ഓക്കേ പറഞ്ഞു.
ടിക്കറ്റ്‌ എടുത്തു പ്ലാറ്റ്ഫോമിലേക്ക് കയറുമ്പൊഴെക്കും വണ്ടി വരുന്നു എന്ന് അനൌൺസ് ചെയ്യുന്നുണ്ടായിരുന്നു. വണ്ടി എന്റെ മുന്നില്‍ നിര്‍ത്തുമ്പോള്‍ എന്റെ കണ്ണുകള്‍ അവള്‍ പറഞ്ഞ കമ്പാർട്ടമെൻറ്റ് തപ്പുകയായിരുന്നു . അവളുടെ 
കമ്പാർട്ടമെൻറ്റിൽ കയറിയ ഞാന്‍ സീറ്റ്‌ തപ്പി നടക്കുന്ന പോലെ അഭിനയിച്ചു. അവളുടെ അടുത്ത് കൂടി കടന്നു പോവുമ്പോള്‍ ഞാന്‍ അവളെ ഒന്ന് നോക്കിയിട്ട് വീണ്ടും നടക്കാന്‍ തുഞ്ഞിഞ്ഞു, പെട്ടനെ എന്തോ ഓര്‍ത്ത പോലെ തിരിച്ചു അവളുടെ അടുത്ത് ചെന്നു ചോദിച്ചു, വിദ്യ അല്ലെ എന്ന്. ഉടനെ അവള്‍ പറഞ്ഞു, അതെ വിദ്യ ആണ്,ആരാ മനസിലായില്ല എന്ന്.. ഞാന്‍ പറഞ്ഞു എന്നെ ഓര്‍മ്മ ഇല്ല?,ഞാന്‍ നിങ്ങളുടെ പഴയ അയല്‍വാസി അല്ലെ,നിതിന്‍. ഉടന്‍ അവള്‍ പറഞ്ഞു ആ നിതിന്‍,ഇപ്പോള്‍ ഓര്‍മ്മ വന്നു..എങ്ങോട്ട് പോകുന്നു??
ഞാന്‍ പറഞ്ഞു ഞാന്‍ ഒന്ന് കോഴിക്കോട് വരെ പോകുന്നു . ഇത്രയും പറഞ്ഞിട്ട് ഞാന്‍ ഇരിക്കാന്‍ പോവുക ആയിരുന്നു ,അപ്പോളാണ് ഞാന്‍ നമ്മുടെ   അടുത്ത് പ്ലാറ്റ്ഫോമിൽ രണ്ടു പരിചയമുള്ള മുഘങ്ങള്‍ കണ്ടത്, വടയും നിനിയും എന്നെ നോക്കി ചിരിക്കുന്നു..ഭാഗ്യം അവള്‍ അവരെ കണ്ടിട്ടില്ല, ഞാന്‍ ഇപ്പോള്‍ വരാം എന്ന് അവളോട്‌ പറഞ്ഞിട്ട് ഞാന്‍ ഡോറിന്റെ അടുത്ത് പോയി,അവര്‍ എന്റെ അടുത്ത് വന്നു..
നായിന്റെമോനെ നീ നമ്മളെ പറ്റിച്ചു കടക്കാന്‍ നോക്കുന്നെ എന്ന് പറഞ്ഞു കൊണ്ട് വട പൊട്ടിച്ചിരിക്കുന്നു... കാലന്മാരെ ബ്രാണ്ടി മണത്തിട്ട് രക്ഷ ഇല്ല.. ആ ഹാഫ് മുഴുവന്‍ അകത്താക്കി എന്ന് തോന്നുന്നു.. എടാ കാലന്മാരെ ഇടങാറാക്കല്ലേ ,ഞാന്‍ ഒരു ഫുള്‍ വാങ്ങി തരാം എന്ന് ഞാന്‍ കാലു പിടിച്ചു പറഞ്ഞപ്പോള്‍ അവര്‍ ഓക്കേ എന്ന് പറഞ്ഞു നടന്നു..ഞാന്‍ തിരിച്ചു വന്നു അവളുടെ അടുത്ത് വന്നു.
പിന്നെ എന്തൊക്കെ വിശേഷം എന്ന് ഞാന്‍ ചോദിയ്ക്കാന്‍ തുനിയുമ്പോള്‍ അതാ സൈഡില്‍ നിന്ന് നിതി എന്ന് വിളിക്കുന്നു, ഞാനും അവളും തിരിഞ്ഞു നോക്കി..അതാ വടയും നിനിയും വീണ്ടും...വണ്ടിയില്‍ വല്ല പ്രശ്നവും ഉണ്ടായാല്‍ നീ ജീബോയുടെ ഫ്രണ്ട് ആണെന്ന് പറഞ്ഞ മതി എന്ന് ഉച്ചത്തില്‍ ഒരു ഉപദേശം നിനിയുടെ വക,വടയുടെ വക ഒരു പൊട്ടിച്ചിരിയും. അപ്പോളേക്കും വണ്ടി സ്റ്റാര്‍ട്ട്‌ ആയി..
വടകര വരെ അവളുടെ സീനിയര്‍ കൂടെ ഉണ്ടായതു കൊണ്ട് കൂടുതല്‍ ഒന്നും സംസാരിച്ചില്ല, വടകരയില്‍ പുള്ളി ഇറങ്ങിയപാടെ അവളുടെ രൂപം മാറി..നീ നീ എന്തിനാണു്‌ ഫ്രെൻഡ്സിനെ കൊണ്ട് വന്നത് എന്ന് പറഞ്ഞു അവള്‍ സീല്‍ക്കാരം തുടങ്ങി.. ഇത് നടക്കില്ല,നീ ആള് ശരി അല്ല എന്നാ കോമ്പ്ലിമെന്റ്സ് വേറെയും..ഇങ്ങനെ കൊയിലാണ്ടി എത്തുന്ന വരെ ആർഗ്യുമെന്റ് തുടര്‍ന്ന്, അപ്പോളേക്കും എന്റെ ക്ഷമയുടെ നെല്ലിപാടി കടന്നിരുന്നു.. കൊയിലാണ്ടി വണ്ടി എത്തുമ്പോള്‍ ഞാന്‍ പറഞ്ഞു നീ പോടീ പുല്ലേ,ചാറ്റ് റൂമിൽ വേറെയും പെണ്ണുങ്ങള്‍ ഇനിയും ഏറെ ഉണ്ട്,നീ നിന്റെ പണി നോക്കി പോയാട്ടെ!!
ഇതും പറഞ്ഞു ഞാന്‍ കൊയിലാണ്ടി ഇറങ്ങി,അവള്‍ വീടിലും പോയി..ഞാന്‍ അടുത്ത വണ്ടി പിടിച്ചു കണ്ണൂര്‍ ഇറങ്ങി,നമ്മുടെ മൈതാനത് ചെല്ലുമ്പോള്‍ വടയും നിനിയും അടുത്ത ഹാഫ് പൊട്ടിച്ചു തുടങ്ങുന്നേ ഉണ്ടായിരുന്നുല്ലു..
ചീര്‍്സ്!!!!!!

No comments:

Post a Comment