ബേക്കല്‍ കോട്ടയുടെ തീരത്ത് തിരകളുടെ പിന്നാലെ ഓടി കളിക്കുന്ന അവളെ നോക്കി അവന്‍ തന്റെ സഹപാഠി ആയ മോഹനോടു പറഞ്ഞു, '' നോക്കെടാ എന്റെ പെണ്ണ്!! അസ്തമയ സൂര്യന്‍ അവളെ കുറെയേറെ മനോഹരി ആക്കുന്നു അല്ലെ''!!
എന്നത്തേയും പോലെ മോഹന്‍ ഒന്നും മിണ്ടാതെ സൂര്യന്‍ കടലിന്റെ അറ്റത്ത് മുങ്ങുന്നതും നോക്കി ഇരുന്നു; ഞാന്‍ ഇതെത്ര കേട്ടതാ എന്ന ഭാവത്തില്‍!! വെള്ളിയാഴ്ചയ വൈകുന്നേരങ്ങളില്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് ടിക്കറ്റ് കൌന്ടറിൽ വെച്ച് അവള്‍ തന്റെ പേഴ്സ് തപ്പുമ്പോള്‍ ആധികാരികമായി ഒരു കോഴിക്കോട് ഒരു നാദാപുരം എന്ന് പറഞ്ഞു അവന്‍ പൈസ കൊടുക്കൊമ്പോഴും ; കോളേജില്‍ നിന്നും ആരും അറിയാതെ മുങ്ങി തളിപ്പറമ്പ് ഫുഡ് ഹൌസില്‍ പോയി അവള്‍ക്കു മൂക്ക് മുട്ടെ ബിരിയാണി വാങ്ങി കൊടുത്ത് വിജയശ്രീലാളിതനെ പോലെ മടങ്ങിവരുമ്പോഴും മോഹന്‍ ഒരു പാട് തവണ മനസ്സില്‍ പറഞ്ഞിട്ടുണ്ട്; ''ഇവള്‍ നിന്റെ പെണ്ണ് തന്നെ!!''
ആക്രാന്തത്തിന്റെ അവസാനവാക്ക് എന്ന് പറഞ്ഞ പോലെ ആണ് അവന്‍. എല്ലാം വാരിപിടിക്കണം. ഫൈനല്‍ യിയർസ് നൈറ്റില്‍ ബെസ്റ്റ് പേഴ്സണാലിറ്റി അവാര്‍ഡ് പ്രഖ്യാപിച്ചപോള്‍ അടുത്തിരുന്ന ഏതോ കരിങ്കാലി എടാ നിന്റെ പേരാണ് പറഞ്ഞത് എന്ന് പറഞ്ഞപാടെ ഓടി സ്റ്റേജിൽ കയറിയതും വാരിപ്പിടി കാരണം തന്നെ. ഏതായാലും രണ്ടെണ്ണം ഫിറ്റ് ആക്കിട്ടാ കയറിയത് എന്നത് കൊണ്ട് ചമ്മല്‍ കാട്ടാതെ ഇറങ്ങി പോരാന്‍ പറ്റി.
എന്ത് തന്നെ ആയാലും സൂര്യകിരണം ഏറ്റ് മനോഹരി ആയ അവള്‍ മിടുക്കി ആണ്. അല്ലേല്‍ നാല് വര്‍ഷം എടുക്കുമായിരുന്ന ബി ടെക് അവന്‍ അഞ്ചു വര്‍ഷം കൊണ്ടെങ്ങനെ പൂര്‍ത്തിയാക്കും!! നാല് വര്‍ഷം ഫുഡ് ഹൌസിലും കോഫി ഹൌസിലും കണ്ണൂര്‍ കോഴിക്കോട് തീവണ്ടികളിലും അവന്റെ എഞ്ചിനീയറിംഗ് മോഹങ്ങള്‍ ബാലിയാടാകപെട്ടില്ലേ!! ഒന്നും പോരാഞ്ഞു നാലാം വര്‍ഷം അവള്‍ കോഴ്സ് സമയത്ത് തീര്‍ത്തു പോവുമ്പോള്‍ അമേരിക്ക ജപ്പാന്റെ മേലെ ഇട്ടതു പോലെ ഒരു അണു ബോംബും അവള്‍ ഇട്ടു. വീട്ടുകാര്‍ അവളെ അവളുടെ ഒരു കസിന്റെ കൂടി കെട്ടിക്കാന്‍ നോക്കുന്നു അത് കൊണ്ട് പെട്ടനെ നീ വല്ല ജോലിയും ശരിയാക്കണം എന്ന്.
പിന്നെ സംഭവങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില് ആയിരുന്നു. വാടക വീടെടുക്കുന്നു, കമ്പയിന്‍ സ്ടഠിയ്ക്ക് ആളെ കൂട്ടുന്നു അങ്ങനെ ഫുള്‍ ഗുലുമാല്‍!! കൂലങ്കഷമായി പഠനം നടക്കുന്നതിനിടയില്‍ ആരെയൊക്കെയോ തപ്പി പിടിച്ചു മദിരാശിയില്‍ സര്‍ട്ടിഫിക്കറ്റ് കിട്ടിയാല്‍ ഉടനെ ജോലി തരാം എന്ന ഒരു ആപ്പും അവന്‍ ഒപ്പിച്ചു.
അങ്ങനെ കാര്യങ്ങള്‍ ദൃഡ ഗതിയില്‍ നീങ്ങുമ്പോഴാണ് നമ്മുടെ മറ്റൊരു കൂട്ടുകാരി നമ്മുടെ സഹമുറിയനെ വിളിക്കുന്നത്
''എടാ നീ അറിഞ്ഞോ??'' അവളുടെ കല്യാണം തീരുമാനിച്ചു!!!''
'' ആരായിട്ട് ??? അവന്‍ അറിഞ്ഞോ ഇത്??'
''ഇല്ല ഇതുവരെ അറിഞ്ഞില്ല എന്ന് തോന്നുന്നു, ഏതായാലും അവള്‍ തന്നെ പറയും ആയിരിക്കും!! ഞാന്‍ ചോദിച്ചപ്പോള്‍ അവന്‍ അവള്‍ക്കു ഒരു സഹോദരനെ പോലെ ആണ് എന്നാ അവള്‍ പറഞ്ഞത്!!''
അന്നായിരുന്നു പാസ്സാകുമെന്ന അഹങ്കാരത്തിൽ ബോംബേയിൽ ഇൻറർവ്യനു പോയ എന്റെ തലയിൽ ഇടിത്തീ പോലെ വന്ന രണ്ട് കോളുകൾ .പരൂക്ഷ തോറ്റ അഹങ്കാരത്തിൽ അച്ചനും അമ്മയ്ക്കും മുഖം കെടുക്കാതെ നേരെ കല്ല്യാശ്ശേരിക്കു വിട്ടു !
യാത്രാക്ഷീണത്തിൽ മയങ്ങിയ എന്നെ അരോചകമായ ഒരു ശബ്ദം വിളിച്ചുണർത്തി!
കോലു എണി കോലു,കോലു എണി കോലു
ചടപ്പു മറക്കാതെ എണീച്ച എന്റെ മുന്നിൽ ഒരു ദയനീയ ഭാവം!
ടാ! അവൾ ഒരു മണിക്കൂറിൽ കോളേജിൽ എത്തും. നീ എണീച്ച് കുളിച്ചേ!
ഒരു വിധം ചടഞ്ഞ് എണീച്ചെങ്കിലും അവന്റെ വളിഞ്ഞ ആ ആജ്ഞ 17 വർഷങ്ങൾക്ക് ശേഷവും കാതുകളിൽ മുഴങ്ങും എന്ന് ഞാൻ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ല!
കുളി കോലു കുളി
കുളി കോലു കുളി!
കുളിച്ചൊരുങ്ങി കോളേജിലെത്തി അവളെ തെറി വിളിച്ച് ഇറങ്ങുമ്പോൾ എല്ലാവരുടെയും മനസ്സ് ശൂന്യമായിരുന്നു.
എന്നാലും അവൻ ശപഥo ചെയ്തു. ഒരു നാൾ എന്റെ വെള്ള BMW കാർ കൊണ്ട് ഞാൻ നിന്റെ മേത്ത് ചെളി തെറിപ്പിക്കും
ഇത് സത്യം സത്യം സത്യം!