Tuesday, August 10, 2010
സ്വിമ്മർ സർജു
ഛത്തർപുറിലെ ഇടുങ്ങിയ വഴികളിലൂടെ ആദ്യമായി ബസ്സിൽ പോവുമ്പോൾ ആ കുഗ്രാമത്തിൽ ഇങ്ങനെ ഒരു ഇൻസ്റ്റിട്ട്യൂട്ട് കാണും എന്ന് ഒട്ടും വിശ്വസിക്കാൻ കഴിഞ്ഞില്ല.
എന്നാൽ ആ കൂറ്റൻ മതിൽക്കെട്ടിനുള്ളിൽ ബസ് കടന്നപ്പോഴ് മനസ്സിലായി ഇത് കോട്ടയം അയ്യപ്പാസ് പോലെ ആണെന്ന്. ഏഴ് ഏക്കർ ഭൂമിയിൽ പരന്ന് കിടക്കുന്ന കാമ്പസ്. പോരാത്തതിന് ഭൂതക്കൊട്ടാരത്തിനു് കാവൽ ചെകുത്താൻ എന്ന പോലെ കർക്കശക്കാരായ മൂന്ന് ഇൻസ്ട്രക്റ്റർമാർ. മൂന്ന് എക്സ് നേവിക്കാർ!!
ബസ് ഇറങ്ങിയപ്പോൾ സ്വീകരിച്ചത് ഭൂതം നമ്പർ വൺ
മണി സർ!! ടാഗ് ലൈൻ `` കേഡറ്റ്സ്!!! ബിത്ത് ദി ജോഷ്!!!!``
മണി സർ പകൽ ട്യൂട്ടിയിലാണു്.
ഛത്തർപുരിൽ എത്തിയ അന്ന് വൈകിട്ട് തന്നെ മണി സാറിന്റെ ഓർഡർ വന്നു.
``കേഡറ്റ്സ്, സബ് ലോഗ് അക്കോമൊഡെഷൻ കെ ബാഹർ ലൈൻ പെ ലഗ് ജാ, ഹൈയർ സ്റ്റൈലിസ്റ്റ് വെയിറ്റ് കർ രഹാ ഹൈ``
പിന്നീടങ്ങോട്ട് അന്നു രാത്രി വരെ മുടി വെട്ട് മഹോൽസവം ആയിരുന്നു. ഒരു ദയാ ദാക്ഷിണ്യം ഇല്ലാത്ത ഒരു ബാർബർ. എന്റെ മുടി വെട്ടികഴിയുമ്പോഴെക്കും എനിക്കും കാമ്പസിലെ പൂന്തോട്ടക്കാരനായ സർജുവിനും ഒരേ ലുക്ക്.
ഉടൻ വീണു എനിക്കു പേർ,``സർജു``!!!
അങ്ങനെ തകൃതിയായി ട്രൈയിനിങ്ങ് തുടങ്ങി . മാസത്തിൽ രണ്ട് ദിവസം മാത്രം പുറലോകം കാണാം. ഒരു തരം ജെയിൽ വാസം തന്നെ. ഏതാണ്ട് ഒരു രണ്ട് മാസം കഴിഞ്ഞപ്പോഴാണ് അടുത്ത ആഴ്ച്ച മുതൽ നീന്തൽ പരിശീലനം ആണെന്ന് മണി സാർ പ്രഖ്യാപിച്ചത്. അതു കേട്ടതും എന്റെ ചങ്കിടിപ്പ് തുടങ്ങി.
കടലിന്റെയും കുളങ്ങളുടെയും നാട്ടിൽ നിന്ന് ചെന്നതാണെങ്കിലും നീന്തൽ എനിക്ക് നല്ല വശമില്ല. വീണാൽ ഒരു രണ്ട് മൂന്ന് തവണ കൈയ്യും കാലുമിട്ടടിക്കാം എന്നല്ലാതെ നീന്തി മറുകര പോകാനുള്ള കപ്പാക്കുറ്റി നമുക്ക് ഉണ്ടായിരുന്നില്ല!!!അല്ല കടലിൽ വീണാൽ നീന്തൽ അറിഞ്ഞാലും കാര്യമില്ലെന്നെ!!
അങ്ങനെ പേടിച്ച് പേടിച്ച് കാത്തിരുന്ന ആ ദിവസം വന്നു.
കന്നുകാലികളെ മുഴുവൻ മെയ്ച്ച് മണി സാർ ഏതൊ ഇൻഡോർ സ്റ്റേഡിയത്തിലെ സ്വിമ്മിങ്ങ് പൂളിൽ എത്തിച്ചു.
പൂൾ കണ്ടതും എന്റെ ഫ്യൂസ് അടിച്ചു. ഒരു അമ്പത് മീറ്റർ നീളം കാണും എന്ന് തോന്നുന്നു. ദൈവമേ ഇന്ന് കുറേ വെള്ളം കുടിചതു തന്നെ എന്നു കരുതി ഇരിക്കുമ്പോൾ അശരീരി പോലെ മണി സറിന്റെ വാക്കുകൾ മുഴങ്ങി.
``ജിൻകൊ സ്വിമ്മിങ്ങ് ആതാ ഹൈ വോ ഇസ് സൈട് മെ ആജാഒ``
ഡെൽഹിക്കാരൻ ആയാ ഗൗരവ്, മറാടി ആയ ഘാട്ടെ, കണ്ണൂർക്കാരൻ ആയ വിനീത്, പഞ്ചാബി ആയ ഗുർവിന്ദർ എന്നിവർ മെല്ലെ ഒരു സൈടിലെക്ക് മാറി തുടങ്ങി. ബാക്കി പതിനഞ്ച് പേർ സ്വിമ്മിങ്ങ് അറിയാത്തവർ.
ഉടൻ എന്റെ കുരുട്ട് ബുദ്ധി പ്രവർത്തിചു. നീന്തൽ അറിയുന്നവരെ മണി സാർ അധികം വലയ്ക്കാൻ ചാൻസ് ഇല്ല.
ബാക്കിയുള്ളവർ ഇന്നു വെള്ളം കുടിച്ചതു തന്നെ.
ഉടൻ വിനീതിന്റെ പിന്നാലെ ഞാനും നീന്തൽ അറിയാവുന്നരുടെ കൂട്ടത്തിലെക്കു മാറി ആശ്വാസത്തിന്റെ ഒരു ദീർഘനിശ്വാസം വിട്ടു.
നമ്മൾ വെള്ളത്തിൽ ഇറങേണ്ടി വരില്ല എന്ന് വിചാരിച്ച്, എന്റെ കുരുട്ട് ഓർത്ത് മനസ്സിൽ ചിരിച്ചേയുള്ളു,ദേ വരുന്നു മണി സാറിന്റെ സ്കഡ് മിസ്സൈൽ!!!
അതും നമ്മുടെ നേർക്ക്
``തും പാഞ്ച്!!! ഏക് ഏക് കർക്കെ പാനീ മെ ഖൂദ് ജാഒ ഒർ ഉസ് പാർ തക്ക് തൈർ കെ ജാഒ``!!!!!
എന്റെ വായിലൂടെ അകത്തു കയറിയ സ്കഡ് അകത്ത് കിടന്ന് പൊട്ടി ചോരയും മാംസവും നാലുപുറവും എത്തുന്നതിനു മുന്നെ തന്നെ കാലന്മാർ നാലു പേരും ഒന്നൊന്നായി വെള്ളത്തിലേക്കു എടുത്തു ചാടി.
പണ്ടേ വളരെ ആത്മാഭിമാനി ആയതിനാൽ ഞാനും പിന്നെ ഒന്നും ആലോചിച്ചില്ല!!
ഓടി ചെന്നു എടുത്തു ചാടി!!
രണ്ടടി കയ്യും കാലും ഇട്ട് വീശി..നടക്കില്ല എന്നു തോന്നി!!!
പൂളിന്റെ സൈഡിൽ എത്തി പിടിക്കാൻ ഒരു ശ്രമം നടത്തി!!
അതും നടന്നില്ല!!
ബ്ലും!!!ഒന്നും കാണാനില്ല!!!
പിന്നെ ഒന്നു പൊങ്ങി, കാലന്മാർ എല്ലാം കരക്കിരുന്ന് ചിരിക്കുന്നു!!!``ആ പക്ടോ മുഝെ``!!!
ബ്ലും!!!പിന്നെയും ബ്ലും!!!!
അപ്പോഴെക്കും തലക്കു മുകളിൽ എന്തോ ചാടിയ പോലെ തോന്നി!!!
പിന്നെ മണി സാറിന്റെ ബലിഷ്ഠ്മായ കരങ്ങൾ എന്നെ പൊന്തിക്കുന്നതു ഞാൻ ആറിഞ്ഞു!!
തല വെള്ളത്തിന്റെ മുകളിൽ എത്തിയപ്പോൾ ആദ്യം കേട്ടത് ഹിന്ദിയിൽ പച്ച തെറിയായിരുന്നു!!
പിന്നെ കേട്ടത് കരക്കിരുന്ന കാലന്മാർ കൂട്ടമായി ആർക്കുന്നു
``സ്വിമ്മെർ സർജു,സ്വിമ്മെർ സർജു``
എന്തായാലും മണി സാർ പിന്നെ ലൈഫ് ജാക്കറ്റ് ഇല്ലതെ എന്നോട് വെള്ളത്തിൽ ചാടാൻ പറഞ്ഞിട്ടില്ല!!!
Wednesday, July 28, 2010
കരകാണാ കടലലമേലെ
``നിതിൻ,ആർ യു റെഡി റ്റു ജോയിൻ യുവർ ഫസ്റ്റ് ഷിപ്പ്??''
എമറാൾഡ് സ്കൈ എന്ന അറുപത്തഞ്ചായിരം ടണേജ് ഉള്ള ഓയിൽ ടാങ്കർ.
സിങ്കപ്പൂരിൽ ചെന്ന് കയറണം.
നാലാളോട് പറയാൻ ഒരു ഗമ തന്നെ ആയിരുന്നു; സിങ്കപ്പൂരിലെക്കു ഫ്ലൈറ്റ് കയറിപ്പോയി വേണം കപ്പലിൽ കയറാൻ!!
പത്തു മാസത്തെ കോൺട്രാക്റ്റ് ഒപ്പിട്ട് ചത്രപതി ശിവാജി ട്ടെർമിനലിൽ നിന്നും സിങ്കപ്പൂർ എയർലൈൻസിൽ കയറി ഇരുന്നപ്പോൾ മനസ്സിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത ഭാവങ്ങളായിരുന്നു
ആദ്യത്തെ ഫ്ലൈറ്റ്,ആദ്യത്തെ കപ്പൽ!!കപ്പലിൽ ചെന്നാൽ എങ്ങനെയുള്ള ആൾക്കാർ ആയിരിക്കും, ലൈഫ് എങ്ങനെ ആയിരിക്കും എന്നൊക്കെ ഉള്ള റ്റെൻഷൻ വേറേ. പോരാത്തതിനു പത്ത് മാസത്തെ കോൺറ്റ്രാക്റ്റും. തിരിച്ചു വരുമ്പോൾ എനിക്ക് അഡ്ജസ്റ്റ് ചെയ്യാൻ പറ്റുമോ ആവോ!!
ഏതായലും എന്റെ കൂടെ നാട്ടുകാരനും,കോളേജിൽ സീനിയറും ആയ വിനീതും ഉള്ളതു കൊണ്ട് ചെറിയൊരു സമാധാനമുണ്ടായിരുന്നു.
എന്തായാലും നനഞ്ഞു,ഇനി കുളിച്ച് കയറാം.!!
എയർപോർട്ടിൽ നിന്നും ഏജന്റ് നമ്മളെ നേരെ കപ്പലിലെക്കു തന്നെ കൊണ്ടുപ്പോയി.
ഗാങ്ങ്‍വേ(കപ്പലിന്റെ സൈഡിൽ ഇറങ്ങാനും കയറാനും വെച്ചിരിക്കുന്ന സ്റ്റീൽ ലാഡർ) കയറി ചെല്ലുമ്പോൾ ജൂനിയർ എഞ്ചിനീയർ പരമേശ്വരൻ നമ്മളെയും കാത്ത് നിൽക്കുന്നുണ്ടായിരുന്നു. ബാഗൊക്കെ വെച്ചു കവറോൾ ഇട്ട് എഞ്ചിൻ റൂമിലേക്ക് വിടാൻ പറഞ്ഞു.
എയർ കണ്ടീഷൻഡ് അക്കോമഡേഷന്റെ സ്റ്റെപ്പുകൾ ഇറങ്ങി അപ്പർ ഡെക്കിലെ എഞ്ചിൻ റൂം എൻട്രെൻസ് ഡോർ തുറന്നതും നാല്പത്താറ് ഡിഗ്രിയിലുള്ള ചൂട് കാറ്റും കാതടപ്പിക്കുന്ന ശബ്ദവും നമ്മളെ വരവേറ്റു.
കൺട്രോൾ റൂമിൽ റുമാനിയക്കാരൻ ചീഫ് എഞ്ചിനീയറും ക്രൊയേഷ്യക്കാരൻ ഫസ്റ്റ് എഞ്ചിനീയർ ഡെലിച് ഡെന്നിസും കാത്തിരിക്കുന്നുണ്ടായിരുന്നു. പരിചയപ്പെടൽ ഒക്കെ കഴിഞ്ഞപ്പോൾ രണ്ട് പേരുടെയും ഡ്യൂട്ടിട്ടൈമുകൾ പറഞ്ഞു തന്നു. ഞാൻ ഫസ്റ്റിന്റെ കൂടെ നാല് മണി മുതൽ എട്ട് വരെ; രാവിലെയും വൈകിട്ടും. വിനീത് സെക്കന്റ് എഞ്ചിനീയറുടെ കൂടെ പന്ത്രണ്ട് മണി മുതൽ നാല് വരെ!! അന്ന് റെസ്റ്റ് എടുത്ത് പിറ്റേന്ന് മുതൽ തുടങ്ങാൻ പറഞ്ഞു.
പിറ്റേന്ന് കാലത്ത് മൂന്നരക്ക് അലാറം ഒക്കെ വെച്ച് എഴുന്നേറ്റ് നാലിന് പത്ത് മിനുട്ട് മുന്നേ കൺട്രോൾ റൂമിൽ എത്തി; വളരെ പ്രതീക്ഷയോടെ!! മെക്കാനിക്കൽ എഞ്ചിനീയറിങ്ങ് ഒക്കെ കഴിഞ്ഞു വന്നതല്ലേ, ഇന്നു തന്നെ വല്ല മെഷീനിന്റെ മേലെ പണി എടുക്കാൻ കിട്ടുമായിരിക്കും എന്ന് കരുതി.
ഡോർ തുറക്കുന്നത് കേട്ട് തല പൊക്കി നോക്കുമ്പോൾ കണ്ണും തിരുമ്മി ഉറക്കചടവോടെ ഫ്സ്റ്റ് എഞ്ചിനീയർ കടന്ന് വന്നു കസേരയിൽ ഇരുന്ന് പാനലിന്റെ മേൽ കാൽ കയറ്റി വെച്ചു. സായിപ്പിനെ കണ്ടാൽ കവാത്ത് മറക്കും എന്ന് പറഞ്ഞ പോലെ ഞാൻ ചാടി എഴുന്നേറ്റു. ക്രോയേഷ്യക്കാരൻ തോട്ടി സായിപ്പണെന്ന് അന്നറിയില്ലാലോ!!
എന്നെ മൈൻഡ് ചെയ്യാതെ മുഘത്ത് നോക്കാതെ വിളിച്ചു പറഞ്ഞു,
``കാഡറ്റ്, മെയ്ക്ക് മി എ കോഫി!!`` ബാക്ക് ഗ്രൗണ്ടിൽ ബി ടെക് സെർട്ടിഫിക്കെറ്റ് നിലത്തു വീഴുന്ന സീൻ .ഞാൻ കണ്ടു!!
പോട്ടെ സാരമില്ല, കാപ്പിയൊക്കെ കുടിച്ചു കഴിഞ്ഞാൽ എഞ്ചിനീയറിങ്ങ് കാര്യങ്ങൾ വല്ലതും ചെയ്യാനും പഠിക്കാനും വിടുമായിരിക്കും എന്നു കരുതി നല്ല അടിപൊളി ഒരു കാപ്പി ഇട്ടു കൊടുത്തു.
കാപ്പി ഒക്കെ കുടിച്ച് ഡെന്നിസ് സാർ ഉന്മേഷവാനായി എഴുന്നേറ്റു.
തിരുവായയിൽ നിന്നും പൊഴിയാൻ പോകുന്ന മുത്തുമണികൾ പൊറുക്കാൻ റെഡി ആയി ഞാനും നിന്നു.
``ഓക്കെ കാഡറ്റ്, ലെറ്റ്സ് സ്റ്റാർട്ട് വർക്കിങ്ങ്``
``യെസ് സർ`` ഞാൻ ഫുൾ ജോഷിൽ
``ഓക്കെ,ഗോ വിത്ത് ദ മോട്ടോർമാൻ, ഹി വിൽ ഷോ യു വേർ ദ ബ്രൂം ആൻട് മോപ്പ് ഇസ് കെപ്റ്റ്,
ട്ടെയ്ക് ഇറ്റ് ആൻട് ക്ലീൻ ദ കൺട്രോൾ റൂം!!!``
``സർ....``ഞാൻ തല ചൊറിഞ്ഞു..
``വാട്ട്, യു വാൺട് റ്റു ക്ലീൻ ഫുൾ എഞ്ചിൻ റൂം??``
``നൊ,നൊ സർ``
``ഇഡ്യറ്റ്,തെൻ ഡോൺട്ട് വെയ്സ്റ്റ് മൈ ട്ടൈം,ക്ലീൻ ദ കൺട്രോൾ റൂം.
തൂത്ത് വാരി കൺട്രോൾ റൂം തുടച്ച് വൃത്തിയാക്കി കഴിയുമ്പോഴെക്കും നിലത്ത് വീണ ബി ടെക് സെർട്ടിഫിക്കെറ്റ് ബാക്ക് ഗ്രൗണ്ടിൽ കത്തി തുടങ്ങിയിരുന്നു
Saturday, July 10, 2010
Why Grow Up??
The previous week went quite well, had a nice amount of bitching on Facebook; though I had to argue with my wife that it is a real stress buster. I am sure shes not convinced, but it did bring back memories of college life in capsule size!! But at the back of my idle mind, I had this notion that I was actually stretching myself a bit farther. Cant remember those rules of elasticity that I heard somewhere in college. But yes, the essence was should I show much more maturity? Should I set limits for myself? Should I let my heart race well past my not yet grey hairs boundaries???I have heard this question manytimes through stares, through comments ,direct and indirect.
I was still contemplating a 4th shot when I saw the mango Fruity ad..
Huge mangoes rolling down slopes and falling from trees; MTV Bakra reborn.
But the ad caption got my attention;it was inline with my present thought process.
''Why grow up??''
Yeah thats a nice one, why grow up??I mean you can do all what you have to do and not bother what people might think of you- if it doesnt hurt anyone. Would it be mean? or would it be fun? Maybe even pulling a leg here and there would actually add some luster to the whole thing. But still;should I draw lines?Should I set limits?
Do people really change over a period of time or is it just that they only pretend that they have changed? I am not taking into account of the professional changes;just the pure basic animal in each.
Can someone who could make everyone burst into laughter become a pretty serious guy over a period of years??
Can someone who had been kind and generous turn into a mean and selfish prick just like that??
No , I dont think so!!
So is it a veil??
Ohh,its too much of thinking needed !!I aint ready for that yet!!
I poured a fourth one into the glass,man this was much easier!!!
Friday, June 25, 2010
മസ്ത് മസ്ത്
അരത്തൂങ്ങി ഫുൾ ട്ടൈം ലുങ്കിയും ബനിയനും ഇട്ട് നടക്കുന്ന നാടൻ,കിഴവൻ,കഷണ്ടി.
തൂങ്ങി ഫുൾ ട്ടൈം ജീൻസും ടി ഷർട്ടും ഇട്ട് നടക്കുന്ന ചുള്ളൻ; ട്ടോൾ,ഡാർക്ക് ആന്റ് ഹാൻസം!!
കോളേജിലെ മിക്ക പെൺകുട്ടികളുടെയും സ്വന്തം ബ്രദർ!! സുമുഘൻ,സുശീലൻ!!
അക്കാലത്ത് എല്ലാരും മുറിമീശ വെക്കാൻ പാടുപെടുമ്പോൾ ക്ലീൻ ഷേവ് അടിച്ചു നടന്നവൻ.
അത് കൊണ്ട് തന്നെ ഫൈൻ ആർട്സ് ഡേ പ്രോഗ്രാമിനു മസ്തനും ടീമും അക്ഷയ് കുമാറിന്റെ മൊഹ്റ എന്ന സിനിമയിലെ ``തു ചീസ് ബഡി ഹൈ മസ്ത് മസ്ത് `` എന്ന പാട്ടിന് ഡാൻസ് കളിക്കാം എന്ന് തീരുമാനിച്ചപ്പോൾ രവീൻ ടണ്ടന്റെ റോൾ ആരെ കൊണ്ട് ചെയ്യിക്കണം എന്നതിനു് ഒരു പാട് തർക്കം ഒന്നും വേണ്ടിവന്നില്ല!!
നമ്മുടെ ഇപ്പോഴത്തെ നടിമാർ പറയുന്ന പോലെ വെത്യസ്തമായ റോൾ ആയതിനാൽ നമ്മുടെ കഥാനായകനും എതിർപ്പ് ഉണ്ടായിരുന്നില്ല!!ഉരുളക്കുപ്പേരി എന്ന് പറഞ്ഞ പോലെ പരേഷ് റാവലിന്റെ റോളിൽ കോമഡിക്ക് കയ്യും കാലും വെച്ച പോലെ എന്നൊക്കെ പറയുന്ന, ഫ്രോഗ് എന്ന അപരനാമം ലോപിച്ച് ഫ്രോജ് എന്നറിയപ്പെട്ടിരുന്ന പ്രദീപും.
അങ്ങനെ റിഹേഴ്സൽ തകൃതിയായി നടക്കാൻ തുടങ്ങി. പെൺവേഷത്തിൽ ജൂനിയും,കോമഡിക്കു് ഫ്രോജും, ലീഡ് റോളിൽ മസ്തനും പിന്നെ ബാക്കി ടീമും തകർത്ത് പ്രക്ടീസ് ചെയ്തു.
എതാണ്ട് ദിവസം അടുത്തു വരുന്നെനെ എല്ലരുടെയും ഡ്രസ്സുകൾ ഒക്കെ ശരിയാക്കി വരുമ്പോളാണ് ഒരു മേജർ പ്രോബ്ലത്തിലേക്ക് എല്ലാരുടെയും ശ്രദ്ധ തിരിഞ്ഞതു്. ഹീറോയിന്റെ ഡ്രസ്സും വിഗ്ഗും ഒക്കെ റെഡിയായെങ്കിലും ഒരു സ്ത്രീരൂപം ആവാൻ ഇനിയും ട്ടച്ച് അപ്പ്സും ഫില്ലിങ്ങ്സും വേണ്ടി വരുമല്ലൊ എന്ന് .
മജൊറിറ്റി അഭിപ്രായം ഒരു ബ്രാ വാങ്ങി ഇട്ട് ഉള്ളിൽ തുണി തിരുകാം എന്നായിരുന്നു. എന്നാൽ ഹീറോയിനായ നമ്മുടെ കഥാനായകന് ബ്രാ ഇടുന്നത് അത്ര അങ്ങ് ദഹിച്ചില്ലാ. ഉടൻ വന്ന് എക്സ്പെർട്ട് കമന്റ്.
എന്തിനാ ബ്രാ, നമുക്ക് ചിരട്ട വെച്ച് ഒരു മുലക്കച്ച കെട്ടിയാപ്പോരേ?? അതാണ് ശരി,അത് തന്നെ മതി എന്ന് കയ്യടിച്ച് പാസ്സ് ആക്കുകയും ചെയ്തു
അങ്ങനെ ഫൈൻ ആർട്സ് ഡേ വന്നു.
അടുത്തതായി സാജിദും ടീമും അവതരിപ്പിക്കുന്ന തു ചീസ് ബഡി ഹൈ എന്നു കേട്ടപാടെ നമ്മൾ ഫുൾ ടീം സ്റ്റെയ്ജിനു തൊട്ട് മുന്നിൽ തന്നെ വന്നിരുന്നു
സാജിദും ടീമും തകർപ്പൻ എൻട്രി നടത്തി കരഘോഷങ്ങൾ ഏറ്റ് വാങ്ങിയതിനു പിന്നാലെ നമ്മുടെ ഹീറോയിൻ കടന്ന് വന്നു. തിളങ്ങുന്ന വെള്ള പാവാടയും ബ്ലൗസും നീണ്ട മുടിയുമൊക്കെയായി മന്ദം മന്ദം പാട്ടിനനുസരിചു ആടി അവൾ കടന്നു വന്നു. ചിരട്ട സെലക്റ്റ് ചെയ്തവൻ യാതൊരു ശുഷ്കാന്തിയും കാണിച്ചിരുന്നില്ല!! ബ്ലൗസിനുള്ളിൽ വരിഞ്ഞു കെട്ടിയ മുലക്കച്ചക്കുള്ളിൽ വീർപ്പുമുട്ടിയ ചിരട്ടയിലേക്ക് ഒരായിരം ആൺ കണ്ണുകൾ തുറിച്ചു.
കാര്യം പെൺ വേഷമാണെങ്ങിലും പാട്ട് മുറുകിയപ്പോളവന്റെ ഉള്ളിലെ ആൺകുട്ടി ഉണരാൻ തുടങ്ങി.
പാട്ടിനു പുറമെ കനത്ത ചൂളം വിളിയും. അവൻ മതി മറന്നാടാൻ തുടങ്ങി.
ദുബൈയിലെ ഡ്രൈയിനെജ് കനത്ത മഴക്ക് ഡിസൈൻ ചെയ്തതല്ല എന്ന് പറയുന്ന പോലെ ആ മുലക്കച്ച കനത്ത ഡാൻസ് സ്റ്റെപ്പുകൾക്ക് ഡിസൈൻ ചെയ്തതല്ല എന്ന കാര്യം അവൻ മറന്ന് പോയി.
തന്റെ സ്ത്രീത്വം താഴുന്നു എന്നു തോന്നിയപ്പോൾ അവൻ ഒരു തവണ ഒന്നു പൊക്കാൻ ശ്രമിച്ചു.
അപ്പോഴെക്കും ഫ്രോജ് എൻട്രി നടത്തി.കോമഡി കാണിച്ചാണ് ഫ്രോജ് കയറിയതെങ്ങിലും അവന്റെ കണ്ണുകളും ഹീറോയിന്റെ നെഞ്ച്ത്തായിരുന്നു.
ആണായാലെന്താ,ചിരട്ടയായലെന്താ പെണ് വേഷമല്ലേ എന്ന് കരുതിയാണോ അതോ ഒരു പണി കൊടുക്കാം എന്നു കരുതിയാണോ എന്നറിയില്ല ഡാൻസ് കളിച്ചു കളിച്ച് ഫ്രോജിന്റെ കൈകൾ നമ്മുടെ കഥാനായകനായ ഹീറൊയിന്റെ നെഞ്ചത്ത് ഒന്നു പതിച്ചു.
കൈ നെഞ്ചത്തു പതിക്കലും മുലക്കച്ച ഫുൾ ലൂസ് ആയി വയറ്റിലെത്തിയതും മുന്നിൽ ഉള്ള ജനങ്ങൾ മുഴുവൻ കൂവാൻ തുടങ്ങിയതും ഒരുമിച്ചായിരുന്നു.
``തൂങീ!!!!!!!!!!!!കൂ!!!!!!!
ഒരു വിധം പുറം തിരിഞ്ഞ് നിന്ന് മുലക്കച്ചയിൽ നിന്ന് ചിരട്ട പുറത്ത് ചാടാതെ പിടിച്ച്, ചന്തി മാത്രം ആട്ടി അവൻ സ്റ്റെയ്ജിൽ നിന്നും എസ്കേപ്പ് ആയെങ്ങിലും തൂങ്ങി എന്ന പേര് ഇന്നും അവനെ വിടാതെ പിന്തുടരുന്നു!!!
Saturday, June 19, 2010
ആർട്ട് ഓഫ് ലിവിങ്ങ്
``ഹേ നമ്മളില്ലപ്പാ അയിനൊന്നും,അതെല്ലം വയസ്സന്മാർക്കു പറഞ്ഞതാ`` എന്നു പറഞ്ഞു എന്നും സ്കൂട്ട് ആവും.
ഇനി അഥവാ ചേർന്നാൽ തന്നെ അവരെങ്ങാനും കള്ള് കുടിക്കരുത്,സിഗരെറ്റ് വലിക്കരുതു്,നോൺ വെജ് കഴിക്കരുത് എന്നൊക്കെ പറഞ്ഞാൽ പിന്നെ ഒഴിവാക്കേണ്ടി വരും: ദുശീലങ്ങൾ അല്ല,ആർട്ട് ഒഫ് ലിവിങ്ങ്!!
നായീന്റെ വാൽ ഓടക്കുഴലിൽ ഇട്ടാലും നേരെ ആവൂല എന്നു പറഞ്ഞ പോലെ നമ്മൾ വീണ്ടും പാതിരിപ്പറമ്പ് മൈതാനം തേരാപ്പാരാ നടന്നളന്നും, ഡ്രൈവിങ്ങ് ടെസ്റ്റിനു വരുന്ന കളേഴ്സിന്റെ വായി നോക്കിയും ഒരു വിധം സമയം ചവുട്ടി നീക്കി.
ആയിടയ്ക്ക് വെക്കേഷനിൽ ഉണ്ടായിരുന്ന വേറെ രണ്ട് തേരാപ്പാരാ ഫ്രെണ്ട്സ് പറഞ്ഞു നമുക്ക് കട്ട മണിയുടെ ജിമ്മിൽ ചേരാം എന്നു.ഹേങ്ങറിൽ തുണി ആറിയിട്ട പോലത്തെ രൂപം പറ്റുമെങ്ങിൽ ഒന്നു കട്ട ആക്കണം എന്നു നന്നായി ആഗ്രഹം ഉള്ളത് കൊണ്ട് മടിച്ചാണെങ്ങിലും മറുത്തൊന്നും പറഞ്ഞില്ല.
ലങ്കോട്ടി ഒക്കെ റെഡിയാക്കി പിറ്റേന്ന് രാവിലെ മൂന്നാളും മൈതാനത്തു കണ്ടു മുട്ടി.
``ഒരു പൊക ഇട്ട് പോകാം അല്ലേ???`` തേരാപ്പാര വൺ
``പിന്നെന്താ `` തേരാപ്പാരാ ട്ടു ശരി വെച്ചു.
പൊക എല്ലാം വിട്ട് മാധവാ ഹോട്ടലിന്റെ മുന്നിൽ എത്തുമ്പോഴെക്കും മൂന്നാൾക്കും ചെറിയ കിതപ്പു തോന്നിത്തുടങ്ങിയിരുന്നു. മാധവാ ഹോട്ടെൽ കഴിഞ്ഞാണു ജിം.
``ഓരോ ചായ കുടിച്ചാലോന്നു ചോദിക്കെണ്ട താമസം മൂന്നാളും ഹോട്ടലിൽ കയറി.
``മൂന്ന് ചായ``
``കഴിക്കാൻ എന്താ??``
``ഒന്നും വേണ്ടാ,കാലിച്ചായ മതി``
``നല്ല ചൂട് വെള്ളപ്പം കടലക്കറിയുണ്ട്,ഓരോന്നെടുക്കട്ടെ?``
``എന്നാ ഓരോന്നടിക്കാം അല്ലേ??`` ആ പോരട്ടെ!!
ഹോട്ട്ലിൽ നിന്നിറങ്ങിയപ്പോൾ വയർ ഫുള്ള്!!
ഇനി എങ്ങെനെയാ ഇന്ന് ജിമ്മിൽ പൊവുക?? നമ്മക്ക് നാളെ പോകാം.
ഇതു പിന്നെ പതിവായി. രാവിലെ എണീക്കും,മാധവാ ഹോട്ടൽ വരെ എത്തും, ഫുഡ് അടിച്ച് തിരിച്ചു പോകുംഞാൻ പിന്നേം തുണി ഹാങ്ങറിൽ ഇട്ട പോലെ തന്നയിരുന്നു.
അങ്ങനെ ഇരിക്കുന്ന ഒരു ദിവസം വൈകിട്ട് അച്ചന്റെ സ്കൂട്ടർ കൊടുക്കാൻ അച്ചന്റെ സ്കൂളിൽ പോയതായിരുന്നു ഞാൻ. ഗെയ്റ്റ് കടന്നപ്പോഴെ അവിടെ എന്തോ പരിപാടി നടക്കുന്നു എന്ന് മനസ്സിലായി. പതിവിനു വിപരീതമായി നിറയെ വലിയ കാറുകൾ നിർത്തിയിട്ടിരിക്കുന്നു. സ്കൂട്ടർ സ്റ്റാൻഡിൽ ഇട്ട് അച്ചനെ നോക്കി സ്റ്റാഫ് റൂമിന്റെ നേർക്ക് വിട്ടു. ഹാളിലേക്ക് നോക്കിയ എന്റെ കണ്ണുകൾ ടോം ആൻഡ് ജെറിയിൽ ടോമിന്റെ കണ്ണുകൾ തള്ളുന്ന പോലെ തള്ളി സോക്കറ്റിൽ നിന്നും പുറത്തു തൂങ്ങി!!ഹാളിൽ ഫുള്ള് കളേഴ്സ്!!! അതും പോഷ്!!ഫുൾ ഫാഷനെബിൾ!!!
പിന്നെ അച്ചനെ നോക്കി ഓടുകയായിരുന്നു.
അച്ചന്റെ കൈയ്യിൽ താക്കോൽ കൊടുക്കുന്നെനു മുന്നെ ചോദിച്ചു,
``അച്ചാ, അവിടെ ഹാളിൽ എന്താ പരിപാടി??``
``ഓ അതു ആർട്ട് ഒഫ് ലിവിങ്ങിന്റെ എന്തോ ക്ലാസോ മറ്റോ ആണു,എന്തേ??``
``ഒന്നുല്ല,ബെറുതെ ചോദിച്ചതാ``,എന്നാ ഞാൻ പോട്ടേ!!
പക്ഷെ ഞാൻ പോയത് ഹാളിന്റെ അടുത്തേക്കായിരുന്നു
എങ്ങനെ ഈന്റാത്ത് കേറിപ്പറ്റും എന്നാലൊചിച്ച് നിക്കുമ്പോളതാ മരുഭൂമിയിൽ പെപ്സിയുടെ വെണ്ടിങ്ങ് മെഷീൻ പോലെ എഞ്ചിനീയറിങ്ങ് കോളേജിൽ കണ്ട് പരിചയം ഉള്ള ഒരു സീനിയർ മേശപ്പുറത്തു ബുക്കും നോട്ടീസുമൊക്കെയായി ഇരിക്കുന്നു.
ചേട്ടാ, ഓർമ്മ ഉണ്ടോ (ഈ മുഘം) എന്ന് ചോദിച്ചു ഞാൻ ചാടി വീണു.
``ആ,എന്താ ഇവിടെ??`
``ഒന്നുമ്മില്ല!! ന്റച്ചൻ ഇവിടെ മാഷാണ്, അല്ല, എനിക്കും ആർട്ട് ഓഫ് ലിവിങ്ങ് ചേരണം എന്നു കുറേ ആയി വിചാരിക്കുന്നു``
``അതിനെന്താ, 700 രൂപ അടച്ച് ചേരാലോ!!``
അകത്തുള്ള കളേഴ്സിന്റെ കൂടെ ഇടപഴകുന്നതാലൊചിച്ച് എന്റെ മനസ്സിൽ തൃശ്ശൂർപ്പൂരത്തിനു പടക്കം പൊട്ടുന്നത് പോലെ പൊട്ടാൻ തുടങ്ങി.
കപ്പലിൽ നിന്നിറങ്ങിയ സമയമായതിനാൽ പൈസക്ക് പഞ്ഞമ്മില്ലായിരുന്നു.
ഉടൻ പേഴ്സ് തുറന്ന് അഞ്ഞൂറിന്റെ രണ്ട് നോട്ടെടുത്തു നീട്ടി.
``അയ്യോ, ഈ ബാച്ച് ഫുൾ ആയല്ലോ, ഇതിൽ ചേരാൻ പറ്റൂല!!!``
ലാസ്റ്റ് വിട്ട വാണം പൊട്ടാതെ പിശി ആയി വീണ പോലെ ആയി എന്റെ അവസ്ഥ!!
``ഇനി എന്താ ചെയ്യാ??``ഞാൻ ചോദിച്ചു.
``അടുത്ത ആഴ്ച്ച പുതിയതെരു സഹോദയ സ്കൂളിൽ പുതിയ ബാച്ച് തുടങ്ങുന്നുണ്ട്,അവിടെ ചേർന്നോളു.
അങ്ങനെ ആറ്റ്നോറ്റിരുന്ന ആ ദിവസം വന്നു. പുതിയ കുപ്പായം എല്ലം ഇട്ട്, മുടി ബ്രിൽക്രീം ഇട്ട് സെറ്റ് ആക്കി, സ്കൂട്ടർ എടുത്ത് ഞാൻ പുതിയതെരുലേക്ക് വിട്ടു. സഹോദയ സ്കൂളിന്റെ ഗെയ്റ്റ് കടന്ന് അകത്തു കയറുമ്പോൾ ഞാൻ ഒന്നു ശങ്കിച്ചു. അന്ന് കണ്ട പോലെയുള്ള വലിയ വണ്ടികൾ ഒന്നും കാണുന്നില്ല.
വണ്ടി സ്റ്റാൻഡിൽ ഇട്ട് സ്റ്റെപ്പ് കയറുമ്പോൾ ഇതു തന്നെയാണൊ സ്ഥലം എന്ന് ഒരു ചെറിയ സംശയം തോന്നിയെങ്ങിലും രെജിസ്റ്റ്രെഷന് ആൾ ഇരിക്കുന്നത് കണ്ടപ്പോൾ സമാധാനം ആയി. അകത്തു നിന്ന് ആരോ പ്രഭാഷണം ചെയ്യുന്ന പോലെ തോന്നി.
``തുടങ്ങിയോ??``
``ദാ ഇപ്പം,ഒരു കാമണിക്കൂർ ആയി``
പൈസ വാങ്ങി രശീത് തന്ന് പറഞ്ഞു, ഒച്ച ഉണ്ടാക്കതെ അകത്തു് കയറി ഇരുന്നു കൊള്ളു.
ഭഗവാനേ നല്ല കളേഴ്സ് കാണണേ എന്നു പ്രാർത്‍ഥിച്ച് ഞാൻ വലത് കാൽ വെച്ച് അകത്തു കയറി.
വെളിച്ചം കുറവായതു കൊണ്ട് ആൾക്കാരെ ശരിക്കും കാണാൻ പറ്റിയില്ല. മുന്നിൽ തന്നെ കിട്ടിയിടത്തിരുന്നു.
കണ്ണുകൾ ആ അരണ്ട വെളിച്ചത്തോട് ഐക്യം പ്രഖ്യാപിച്ചപ്പോൾ ഞാൻ മെല്ലെ ചുറ്റും കണ്ണുകൾ പായിച്ചു.
കാര്യങ്ങൾ ക്ലിയർ ആയി വന്നതോടെ എന്റെ കണ്ണിൽ ഇരുട്ട് കയറാൻ തുടങ്ങി. ദൈവമേ!! എഴുന്നൂറ് രൂപ വെറുതേ ആയൊ???ആകെ ഒരു ഇരുപത് പേർ കാണും റൂമിൽ. ഒരു പതിനഞ്ച് കിഴവന്മാർ,പിന്നെ ബാക്കി കിഴവികളും.
നൊ കളേഴ്സ്!!
അന്നത്തെ സെഷൻ ഒരു വിധം സഹിച്ച് പുറത്തിറങ്ങി. രെജിസ്റ്റ്രെഷനിൽ ഉണ്ടായിരുന്ന പുള്ളിയൊടു ചോദിച്ചു ഇനി ആരെങ്ങിലും ജൊയിൻ ചെയ്യാൻ ഉണ്ടോ എന്നു്. ഇല്ലാ എന്നു യാതൊരു ദയയും കൂടാതെ കശ്മലൻ പറഞ്ഞു.
പിറ്റേന്ന് രാവിലെ കിടക്കേന്ന് കുത്തി എഴുന്നേല്പ്പിച്ച് അമ്മ ചോദിച്ചു, ഇന്നു ആർട്ട് ഓഫ് ലിവിങ്ങ് ക്ലാസ്സില്ലേന്ന്
``ഓ ഞാൻ പോനില്ല,അവര് നോൺ വെജ് കഴിക്കാൻ പാടില്ലാന്നു പറഞ്ഞു!! എന്നെ കൊണ്ട് വയ്യ പചക്കറി തിന്ന് കഴിയാൻ!!
പിന്നേ,നമ്മടടുത്താ കളീ??എന്റെ പട്ടി പോകും!!!
Thursday, June 10, 2010
കാട്ടാളനും കാട്ടുതേനും
മുകുന്ദേട്ടന്റെ സ്റ്റോറിൽ നിന്നും അപ്പാപ്പന്റെ കടയിൽ നിന്നും മിട്ടായികളും അല്ലറ ചില്ലറ സാധനങ്ങളും പൊക്കുന്ന മോഷണ രോഗം ഉള്ള ഓസപ്പന്മാർ ഒരു റ്റൈപ്പ്.
ജൂനിയെർസിന്റെ അടുക്കൽ നിന്നു റാഗിങ്ങിന്റെ പേരിലും, പെമ്പിള്ളേരുടെ അടുക്കൽ നിന്നും സിംപതിയുടെ പേരിലും പണം പിടുങ്ങി കള്ളും ഫുഡ്ഡും അടിക്കുന്ന ഓസപ്പന്മാർ മറ്റൊരു റ്റൈപ്പ്.
അടുത്ത രണ്ടു റ്റൈപ്പ് ഹോസ്റ്റലിൽ മാത്രം കാണപ്പെടുന്നവയാണു്.
ഒന്ന് ഹോസ്റ്റൽ അന്തേവാസി അല്ലാതെ ആരുടെയെങ്ങിലും അതിഥി ആയി വന്ന് നിന്ന് ഫുഡ്ഡ് അടിചു പോകുന്നവർ.എല്ലാ ദിവസവും ഒരേ ആളുടെ അതിഥി ആവാതിരിക്കാൻ അവർ പ്രത്യേകം ശ്രദ്ധിക്കും. ആദ്യത്തെ മൂന്ന് വർഷം ഞാനും ആ കൂട്ടത്തിൽ ആയിരുന്നു.
നാലാമത്തെ റ്റൈപ്പ് ഹോസ്റ്റൽ അന്തേവാസി തന്നെ ആണ്, പക്ഷെ നിത്യോപയോഗ സാധനങൾക്ക് വേണ്ടി ഈ റ്റൈപ്പ് അഞ്ച് പൈസ ചിലവാക്കൂല!! രാവിലെ വല്ലവനും ഇസ്തിരി ഇട്ടു വെച്ച ഡ്രെസ്സുകൾ അടിച്ചു മാറ്റി ഇടുക, മറ്റുള്ളവരുടെ സോപ്പ്,ചീർപ്പ്,പേസ്റ്റ് തുടങ്ങിയവ നിർദാക്ഷിണ്യം എടുത്തുപയോഗിക്കുക എന്നതാണു് ഈ കൂട്ടത്തിന്റെ വീക്ക്നെസ്സ്.
കാട്ടാളൻ ഈ നാലാമത്തെ റ്റൈപ്പിൽ പെട്ടതാണ്.
അവന്റെ വീക്ക്നെസ്സ് എണ്ണ ആയിരുന്നു. അവന് എന്നും എണ്ണ തേച്ചു കുളിക്കണം.എന്നാൽ സ്വന്തമായി കാശു കൊടുത്ത് എണ്ണ വാങി കുളിക്കാൻ മാത്രം അഹങ്കാരി ആയിരുന്നില്ല അവൻ. അവന്റെ റേഷൻ കട ആയി ഷൽജന്റെ മുറി ബാത്ത്‍റൂമിന്റെ അടുത്ത് തന്നെ ആയതു തികച്ചും യാദൃശ്ചികം മാത്രം. എണ്ണ തീരുന്നതിനനുസരിച്ചു ഷൽജൻ കുപ്പി നിറച്ചു കൊണ്ടിരുന്നു,കാട്ടാളൻ തേച്ചു കൊണ്ടിരുന്നു.
എന്നാൽ ഇതൊക്കെ കണ്ടുകൊണ്ടിരുന്ന യമരാജാവിന്റെ വാഹനത്തിന്റെ കസിന്റെ പേരുള്ളവനും രൂപത്തിൽ യമരാജവിനോടാണോ അതോ അദ്‍ദേഹത്തിന്റെ വാഹനത്തിനൊടോ കൂടുതൽ സാമ്യം എന്നു സംശയം തോന്നിപ്പിക്കുന്നവനുമായ മൂരിക്ക് ഇതൊന്നും അത്ര ദഹിച്ചില്ല!
ഷൽജൻ ഇതൊക്കെ കണ്ണടച്ചു സ്വീകരിച്ചെങ്ങിലും ഇതിനെതിരെ പ്രതിഷേധിച്ചേ മതിയാവൂ എന്നവൻ ഉറപ്പിച്ചു.
ഒരു ദിവസം പതിവിലും നേരത്തെ എണീറ്റ് മൂരി ഒരു എണ്ണക്കുപ്പിയുമായി ഷൽജന്റെ റൂമിലെക്കു വിട്ടു.
കാട്ടാളൻ ദിനചര്യക്കു വരാൻ ഇനിയും നേരം ഉണ്ട്. വാതിൽ തുറക്കുന്നതു കേട്ട് ഉറക്കചടവോടെ ഷൽജൻ കിടക്കയിൽ നിന്നും കണ്ണു തുറന്നു നോക്കി.
ങേ,ഇതെന്താ പതിവിനു വിപരീതമായി ഇന്നു മൂരി വന്നിരിക്കുന്നത്. ഷൽജൻ കിടന്നിടത്തു നിന്നു പകുതി കണ്ണു തുറന്ന് നോക്കി. മൂരി അതാ ഷൽജന്റെ എണ്ണക്കുപ്പി തുറക്കുന്നു, അതിൽ നിന്നും എണ്ണ അവൻ കൊണ്ടു വന്ന കുപ്പിയിലെക്കു മാറ്റുന്നു. ഇവൻ എന്താ ഈ ചെയ്യുന്നെ എന്നു ആലോചിക്കുമ്പോലെക്കും മൂരി തിരിഞ്ഞു നിക്കുന്നതു കണ്ടു. പിന്നെ എന്തോ പൈപ്പ് തുറന്ന പോലെ ഒരു ഒച്ച കേട്ടു.
പൈപ്പ് സ്റ്റൊപ് ആയതും മൂരി തിരിഞ്ഞു നിന്നു. അവന്റെ കയ്യിലെ എണ്ണ കുപ്പി വീണ്ടും മുക്കാൽ ഭാഗം നിറഞ്ഞിരിക്കുന്നു. നോക്കികൊണ്ടിരിക്കുംബൊഴെക്കും അവൻ കൊറച്ചു എണ്ണ എടുത്ത് കുപ്പിയുടെ മുകളിലും തേച്ചു.
കുപ്പി മൂടിവെച്ച് മൂരി തിരിയുമ്പോലെക്കും കാട്ടാളൻ വാതിൽ തുറന്ന് വന്നു.
``ഗുഡ് മോർണിങ്ങ്!! എന്താടാ മൂരി രാവിലെ തന്നെ ഇവിടെ?``
ഇതു പറയുമ്പോലെക്കും അവൻ കുപ്പി കൈയ്യിൽ എടുത്തു മൂടി തുറന്നിരുന്നു.
ഷൽജൻ ചാടി എഴുന്നേറ്റു.
``ടാ അത് തേക്കല്ലേ അത് മൂത്രമാണു എന്നു പറയുമ്പൊഴെക്കും കാട്ടാളൻ കൈയ്യിൽ ഒഴിച്ച് തേച്ചു തുടങ്ങിയിരുന്നു !!
അപ്പോഴാണ് കാട്ടളൻ കൈയ്യിലും കുപ്പിയിലുമുള്ള എണ്ണയുടെ കോമ്പോസിഷൻ ശരിക്കും ശൃദ്ധിച്ചത്.
നായിന്റെമോനേ എന്നലറി ജനലിലൂടെ എണ്ണക്കുപ്പി വലിച്ചെറിഞ്ഞ കാട്ടാളൻ പിന്നീട് കോളെജ് കഴിയുന്നത് വരെ എണ്ണ തേച്ചു കുളിച്ചിട്ടില്ലാ എന്നാണ് അടുത്ത വൃത്തങ്ങൾ അറിയിച്ചത്!!
Monday, June 7, 2010
ബൊംബൈ ചെന്നൈ എക്സ്പ്രെസ്സ്
ഏതായാലും ജോലി തപ്പി ഞാനും കണ്ണൂർ എഞ്ചിനീയറിങ്ങ് കോളേജിലെ മുക്കാൽ ഭാഗം മെക്കാനിക്കൽ എഞ്ചിനീയരിങ്ങ് ഗ്രാജുവെറ്റ്സിനെ പോലെ മുമ്പയിലെക്ക് ;സോറി,അന്നത്തെ ബോംബെയിലെക്കു വണ്ടി കയറി.
പൻവേലിലെ കസിന്റെ വീട്ടിലും താനെയിലെ ആപ്പന്റെ വീട്ടിലും മാറി മാറി ഓസിനു താമസിച്ചു ജോലി തപ്പുന്ന നേരത്താണ് പി ആന്റ് ഒ നെട് ലോയ്ട് എന്ന് വമ്പൻ ഷിപ്പിങ്ങ് കമ്പനി ഇന്റർവ്യൂന് മദ്രാസിലെക്കു വിളിച്ചത്.
മുംബൈ ചെന്നൈ എക്സ്പ്രെസ്സ് ആയിരുന്നു എന്നാണ് ഓർമ്മ. കാലം കുറേ ആയില്ലെ. ഉച്ച കഴിഞ്ഞാണു ഞാൻ ആ സെക്കെന്റ് സ്ലീപ്പർ ക്ലാസ്സ് കമ്പാർട്ട്മെന്റിൽ കയറിയത് എന്നാണ് ഓർമ്മ. എന്റേതു അപ്പർ ബെർത്ത് ആയിരുന്നു. എന്റെ ബേഗ് മുകളിൽ വെച്ച് എയർ വിടാതെ ഒരു ഇംഗ്ലിഷ് നോവൽ തുറന്നു പിടിച്ച് ഞാൻ ഇരിന്നു. ആൾ ഇസ് വെൽ എന്ന് മനസ്സിൽ വിചാരിച്ചു തിരിഞ്ഞു നോക്കുമ്പൊഴ് അതാ ഒരു പക്കാ തമിഴ് ഫാമിലി കടന്നു വരുന്നു. അച്ചൻ,അമ്മ,രണ്ട് മക്കൾ...സ്റ്റിൽ ആൾ ഇസ് വെൽ!!! നോ നോ നോ!!അച്ചൻ,അമ്മ,രണ്ട് മക്കൾ പിന്നെ ഒരു എട്ട് ബേഗും!! താഴത്തെ രണ്ട് സീറ്റിന്റെ അടിയിലും നോ സ്ഥലം!! ആകെ ഒഴിവുള്ള സ്ഥലം മുകളിൽ എന്റെ ബെർത്ത്!! ഞാൻ താഴെ സീറ്റിൽ ഇരുന്ന് ബുക്ക് വായിക്കുന്നു. പോട്ടെ രൈറ്റ് എല്ലാം മുകളിലെക്കു പോകട്ടെ എന്നു പറഞ്ഞ് ആൾ ഏയ്റ്റ് ബേഗ്സ് മുകളിലെ ഒഴിഞ്ഞ സ്ഥലത്തെക്കു പോയി. താഴെ ഫുൾ ഫാമിലി ആസനസ്തരായി!!
ഞാൻ ബുക്കിൽ നിന്ന് തല എടുത്തില്ല!! എന്തിനു വെയ്റ്റ് വിടണം.!!
ഏതാണ്ടു ഒരു നാലു ചാപ്റ്റെർ കഴിഞ്ഞപ്പൊഴാണു ഒന്ന് ഉറങ്ങിയാൽ കൊള്ളാം എന്നു തോന്നിയത്. എഴുന്നേറ്റു മുകളിലെക്കു നോക്കിയപ്പോൾ മൈ ബെർത് ഇസ് ഒക്കുപ്പൈട്.. ഫുൾ ബ്ലഡി ബേഗ്സ്!!
ഉടനെ തമിഴ് ഹെഡ് ഒഫ് തി ഫാമിലിയുടെ നേരെ തിരിഞ്ഞു. തമിഴ് അറിയാത്താതിനാൽ ഹിന്ദിയിൽ കാച്ചി.
``ഭായ് സാബ്,മുഝെ സോനാ ഹൈ!! സറാ ആപ് അപ്നെ ബേഗ്സ് ഹടായിയെ!!
നമ്മൈ അണ്ണയുടെ ആദ്മി അല്ലെ,അങ്ങനെ വിട്ടു തരുമൊ
''തമ്പി, അഭി മൈ ക്യാ കരൂം. അഭി ക്യൂ സൊതെ ഹൊ?? രാത് കൊ സൊ ജായിഎ ആപ്``
പിന്നീടങ്ങൊട്ടു കേരളവും തമിഴ് നാടും തമ്മിൽ കടുത്ത തർക്കം തന്നെ ആയിരുന്നു.
എന്തായാലും ഒടുവിൽ നമ്മുടെ അച്ചു മാമയുടെയും കരുണങ്ക്ലിന്റെയും കേരളം തന്നെ വിജയിച്ചു. ഞാൻ മുകളിൽ കയറി കിടന്നു. കേറ്ററിങ്ങ് ആൾ വന്നാൽ ഫുഡ് ഒർഡെർ കൊടുക്കാം എന്നു കരുതി ഞാൻ സമാധാനം ആയി ഉറങ്ങി.
ഏതാണ്ടു ഒരു ഒമ്പതു മണിയോടെ ആണു എന്റെ ഉറക്കം ഞെട്ടിയത്. നല്ല വിശപ്പ്!!
കേറ്ററിങ്ങ് ആൾക്കാർ ഒന്നും വിളിച്ചില്ലാലൊ ദൈവമെ എന്ന് കരുതി താഴോട്ട് നോക്കുമ്പൊഴ് തമിഴ് ഫാമിലി ബേഗുകൾ ഓരോന്നായി തുറന്ന് ഇടലി, ചട്ട്നി, ചപ്പാത്തി,മസാല കറി എന്നിവ നിരത്തി വെക്കുന്നു. ഒരു വലിയ പാത്രം നിറയെ ഇടലി കാണുന്നുണ്ട്. ആർത്തി പൂണ്ടു ഞാൻ താഴൊട്ട് നോക്കിയിരിക്കുമ്പൊഴ് പെട്ടനെ തമിഴൻ എന്റെ നെരെ ഒരു നോട്ടം.
``ഖാനാ ഖായാ ക്യാ??``
ചമ്മൽ മറച്ചു ഞാൻ പറഞ്ഞു,``നഹി, അഭി കേറ്ററിങ്ങ് വാല ആയെഗാ തൊ ഖാനാ ലെ ലൂങ്ക``
``പർ കേറ്ററിങ്ങ് വാലാ തൊ ആക്കെ ചലാ ഗയാ`` ഇടി വെട്ടെറ്റവനെ പാമ്പ് കടിചപൊലെ തമിഴൻ!!!
എന്റെ ഭഗവാനേ വിശന്നിട്ട് കണ്ണ് കാണാൻ വയ്യ!!
തമിഴൻ ഒരു രണ്ട് ഇടലി കൂടെ തിന്നു, വീണ്ടും മോളിലൊട്ട് നോക്കി.
``ഖാനാ ഖായെഗാ??``
ദൈവമെ ഇതെന്തൊരു പരീക്ഷണം!! ഇത്രയും നേരം അവനോടു തല്ല് കൂടിയിട്ട് ഇപ്പോൾ അവനോടു തന്നെ ഭക്ഷണം വാങേണ്ടി വരുന്നു.
എന്തായലും വിശപ്പിന്റെ വിളിക്കായിരുന്നു പവർ കൂടുതൽ. ചമ്മൽ പോയ വഴിയിൽ പുല്ല് പോലും മുളച്ചിട്ടുണ്ടാവില്ല!!
മിണ്ടാതെ താഴെ ഇറങ്ങി തമിഴൻ കനിഞ്ഞു തന്ന ഇടലിയും ചട്ട്നിയും വയറ് നിറയെ കഴിച്ചു.
പിന്നിടങോട്ടു ചെന്നൈ വരെ ഞാൻ ഒരു തമിഴ് ഫാമിലി മെംബെർ ആയി മാറി.
എല്ലാം വയറിനു വേണ്ടി!!!
Thursday, June 3, 2010
ചിത
അവനെ കാണാന്‍ പോയ യാത്ര ഓർക്കും!!
എന്റെ ഓര്‍മകളില്‍ അവന്റെ വിരല്‍ തുമ്പത്തെന്നും ഒരു ബീഡി കുറ്റിയോ സിഗരറ്റോ ഉണ്ടായിരുന്നു.
പരീഷ സമയങ്ങളില്‍ രാത്രി കാലത്ത് ഒറക്കമിളിക്കാന് ഒരു സിഗരെറ്റ് തപ്പി അവന്റെ റൂമില്‍ പോയാല്‍ പ്ലാസ്റ്റിക് മടഞ്ഞ ചാരു കസേരയില്‍ ചടഞ്ഞിരുന്നു കട്ടന്‍ അടിക്കുന്ന അവനെ എനിക്കിന്നും നല്ല ഓര്‍മ ഉണ്ട്.
എഞ്ചിനീയറിങ്ങ് കോളെജ് ജീവിതത്തിൽ എപ്പോഴൊ അറിയാതെ നമ്മുടെ ഇടയിലെക്കു കടന്നു വന്നവൻ.
നമ്മുടെ ക്ലാസ്സില്‍ അല്ലായിരുന്നെങ്ങിലും എന്നും അവന്‍ നമ്മളുടെ കൂടെ ആയിരുന്നു. മുറി മലയാളത്തില്‍ തെറി പറഞ്ഞും നമ്മുടെ കൂടെ ക്ലാസുകള്‍ കട്ട് ചെയ്തും, നമ്മുടെ കൂടെ വെള്ളമടിച്ചും അവന്‍ ഞങ്ങളില്‍ ഒരുവനായി.
കോളേജിലെ മൂന്നാം വര്‍ഷത്തിലെതോ ഒരു സന്ധ്യയില്‍ മദ്രാസിലേക്ക് ഇന്ന് രാത്രി പോകണം, നീ വേഗം സ്റെഷനില്‍ എത്തിക്കോ എന്ന് പറഞ്ഞു സജിത്തിന്റെ ഫോണ്‍ വന്നപ്പോള്‍ മറ്റൊന്നും ആലോചിച്ചില്ല. ഒരു ചെറിയ ബാഗില്‍ രണ്ടു ദിവസത്തേക്കുള്ള തുണി എടുത്തിട്ട് അച്ഛനോട് കൊറച്ചു പണം വാങ്ങി ഇറങ്ങുകയായിരുന്നു.
സജിത്ത്, റെജു, സുഭാഷ്,സന്ജിത് എന്നിവര്‍ ഞാന്‍ എത്തുമ്പോഴേക്കും സ്റെഷനില്‍ എത്തിയിരുന്നു.
ആരും പരസ്പരം കുശലം പറഞ്ഞില്ല. മിണ്ടാതെ ടിക്കറ്റ് എടുത്ത് വണ്ടിയില്‍ കയറി ഇരുന്നു.
രണ്ട് മാസം മുന്നെ ചെറിയ ഒരു പനി വന്നിട്ടായിരുന്നു അവനെ കൊയിലി ആശുപത്രിയില്‍ കാണിച്ചത്. ഒരു ആഴ്ച അവിടെ കിടന്നെങ്ങിലും യാതൊരു വിധത്തിലും രോഗം ഭേദം ആവുന്നത് കണ്ടില്ല. ഒടുവിൽ ആരൊ പറഞ്ഞു അശോക ഹോസ്പിറ്റലിൽ കാണിക്കാം എന്നു.
അവിടത്തെ ഡോക്ടർ ആണു കോഴിക്കോട് മെഡിക്കൽ കോളേജിൽ കാണിക്കാൻ പറഞ്ഞത്.
എന്നാൽ കോഴിക്കോട് മെഡിക്കൽ കോളെജിലെ റിപ്പോർട്ട് ഞെട്ടിക്കുന്നതായിരുന്നു. ബ്ലഡ് കാൻസറിന്റെ അവസാന ഘട്ടത്തിൽ ആയിരുന്നു അവൻ. ദൈവമെ, അവനു എല്ലാം അറിയാമായിരുന്നോ??
എല്ലാം അറിഞ്ഞു കൊണ്ടു അവൻ ഇത്രയും കാലം ചിരിച്ചോണ്ടിരിക്കയായിരുന്നോ??
പിന്നീടു അപ്പോളൊ ഹോസ്പിറ്റലിലും അവന്റെ വീട്ടുകാർ കാണിച്ചെങ്കിലും കാര്യമായ മാറ്റമൊന്നുമുണ്ടായില്ല. അറ്റകൈ എന്ന നിലക്ക് ഒരു പ്രകൃതി വൈദ്യനെ കാണിച്ചു. രണ്ടാഴ്ച്ച മുന്നെ അവനു പ്രകൃതി ചികിൽസയിൽ കൊറച്ചു പുരോഗതി ഉണ്ടെന്നാണു കേട്ടത്.
പിന്നെ പെട്ടനെ എങ്ങനെ സീരിയസ് ആയി എന്ന് ചിന്തിച്ചു ഞാൻ വണ്ടിയിൽ കിടന്നു ഉറങ്ങി.
മദ്രാസിൽ വണ്ടി എത്തുമ്പോഴ് രാത്രി വൈകിയിരുന്നു. അവിടെ നിന്നു പിന്നെയും പോകണം.
പല്ലാവരത്ത് വണ്ടി എത്തിയപ്പഴാണു അറിയുന്നതു അവിടെ എന്തോ ഹർതാൽ!!
അതു വഴി വന്ന ഒരു പൊലീസ് ജീപ്പിനു കൈ കാണിച്ച് നിർത്തിച്ചു, കാര്യങ്ങൾ പറഞ്ഞപ്പോൾ ഒരു ടാക്സിയിൽ കയറ്റി പോലീസ് എസ്കോർട്ടോടെ അവിടെ എത്തിക്കാം എന്നു സമ്മതിച്ചു.എത്രയും പെട്ടനെ അവന്റെ അടുത്ത് എത്തിയാൽ മതി എന്ന് എല്ലാരും പ്രാർത്ഥിച്ചു.
അവന്റെ വീടിന്റെ അടുത്തു എത്തിയപ്പോഴ് ടാക്സി കാശു കൊടുതു ഇറങ്ങി ഓടുകയായിരുന്നു എല്ലാരും.
വീടിന്റെ പുറത്തു ആൾക്കൂട്ടം കണ്ടു നമ്മൾ ഓടി അകത്തു കയറി.
എന്നാൽ അവന്റെ കട്ടിൽ കാലി ആയിരുന്നു.
എല്ലാം കഴിഞ്ഞു എന്നു ആരൊ പറഞ്ഞു. കുറച്ചു മുന്നെ ശവപ്പറമ്പിലെക്ക് കൊണ്ടുപൊയതെ ഉള്ളു, പെട്ടനെ പോയാൽ ചെലപ്പൊഴ് കാണാൻ പറ്റിയെക്കും. മുഴുവൻ കേൾക്കുന്നെനു മുന്നെ നമ്മൾ ഓടാൻ തുടങ്ങിയിരുന്നു.
കത്തിതുടങ്ങിയ ചിതയിലൂടെ എന്തു കാണാനാ??
Thursday, May 27, 2010
കുളി കോലൂ കുളി!
ബേക്കല്‍ കോട്ടയുടെ തീരത്ത് തിരകളുടെ പിന്നാലെ ഓടി കളിക്കുന്ന അവളെ നോക്കി അവന്‍ തന്റെ സഹപാഠി ആയ മോഹനോടു പറഞ്ഞു, '' നോക്കെടാ എന്റെ പെണ്ണ്!! അസ്തമയ സൂര്യന്‍ അവളെ കുറെയേറെ മനോഹരി ആക്കുന്നു അല്ലെ''!!
എന്നത്തേയും പോലെ മോഹന്‍ ഒന്നും മിണ്ടാതെ സൂര്യന്‍ കടലിന്റെ അറ്റത്ത് മുങ്ങുന്നതും നോക്കി ഇരുന്നു; ഞാന്‍ ഇതെത്ര കേട്ടതാ എന്ന ഭാവത്തില്‍!! വെള്ളിയാഴ്ചയ വൈകുന്നേരങ്ങളില്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് ടിക്കറ്റ് കൌന്ടറിൽ വെച്ച് അവള്‍ തന്റെ പേഴ്സ് തപ്പുമ്പോള്‍ ആധികാരികമായി ഒരു കോഴിക്കോട് ഒരു നാദാപുരം എന്ന് പറഞ്ഞു അവന്‍ പൈസ കൊടുക്കൊമ്പോഴും ; കോളേജില്‍ നിന്നും ആരും അറിയാതെ മുങ്ങി തളിപ്പറമ്പ് ഫുഡ് ഹൌസില്‍ പോയി അവള്‍ക്കു മൂക്ക് മുട്ടെ ബിരിയാണി വാങ്ങി കൊടുത്ത് വിജയശ്രീലാളിതനെ പോലെ മടങ്ങിവരുമ്പോഴും മോഹന്‍ ഒരു പാട് തവണ മനസ്സില്‍ പറഞ്ഞിട്ടുണ്ട്; ''ഇവള്‍ നിന്റെ പെണ്ണ് തന്നെ!!''
ആക്രാന്തത്തിന്റെ അവസാനവാക്ക് എന്ന് പറഞ്ഞ പോലെ ആണ് അവന്‍. എല്ലാം വാരിപിടിക്കണം. ഫൈനല്‍ യിയർസ് നൈറ്റില്‍ ബെസ്റ്റ് പേഴ്സണാലിറ്റി അവാര്‍ഡ് പ്രഖ്യാപിച്ചപോള്‍ അടുത്തിരുന്ന ഏതോ കരിങ്കാലി എടാ നിന്റെ പേരാണ് പറഞ്ഞത് എന്ന് പറഞ്ഞപാടെ ഓടി സ്റ്റേജിൽ കയറിയതും വാരിപ്പിടി കാരണം തന്നെ. ഏതായാലും രണ്ടെണ്ണം ഫിറ്റ് ആക്കിട്ടാ കയറിയത് എന്നത് കൊണ്ട് ചമ്മല്‍ കാട്ടാതെ ഇറങ്ങി പോരാന്‍ പറ്റി.
എന്ത് തന്നെ ആയാലും സൂര്യകിരണം ഏറ്റ് മനോഹരി ആയ അവള്‍ മിടുക്കി ആണ്. അല്ലേല്‍ നാല് വര്‍ഷം എടുക്കുമായിരുന്ന ബി ടെക് അവന്‍ അഞ്ചു വര്‍ഷം കൊണ്ടെങ്ങനെ പൂര്‍ത്തിയാക്കും!! നാല് വര്‍ഷം ഫുഡ് ഹൌസിലും കോഫി ഹൌസിലും കണ്ണൂര്‍ കോഴിക്കോട് തീവണ്ടികളിലും അവന്റെ എഞ്ചിനീയറിംഗ് മോഹങ്ങള്‍ ബാലിയാടാകപെട്ടില്ലേ!! ഒന്നും പോരാഞ്ഞു നാലാം വര്‍ഷം അവള്‍ കോഴ്സ് സമയത്ത് തീര്‍ത്തു പോവുമ്പോള്‍ അമേരിക്ക ജപ്പാന്റെ മേലെ ഇട്ടതു പോലെ ഒരു അണു ബോംബും അവള്‍ ഇട്ടു. വീട്ടുകാര്‍ അവളെ അവളുടെ ഒരു കസിന്റെ കൂടി കെട്ടിക്കാന്‍ നോക്കുന്നു അത് കൊണ്ട് പെട്ടനെ നീ വല്ല ജോലിയും ശരിയാക്കണം എന്ന്.
പിന്നെ സംഭവങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില് ആയിരുന്നു. വാടക വീടെടുക്കുന്നു, കമ്പയിന്‍ സ്ടഠിയ്ക്ക് ആളെ കൂട്ടുന്നു അങ്ങനെ ഫുള്‍ ഗുലുമാല്‍!! കൂലങ്കഷമായി പഠനം നടക്കുന്നതിനിടയില്‍ ആരെയൊക്കെയോ തപ്പി പിടിച്ചു മദിരാശിയില്‍ സര്‍ട്ടിഫിക്കറ്റ് കിട്ടിയാല്‍ ഉടനെ ജോലി തരാം എന്ന ഒരു ആപ്പും അവന്‍ ഒപ്പിച്ചു.
അങ്ങനെ കാര്യങ്ങള്‍ ദൃഡ ഗതിയില്‍ നീങ്ങുമ്പോഴാണ് നമ്മുടെ മറ്റൊരു കൂട്ടുകാരി നമ്മുടെ സഹമുറിയനെ വിളിക്കുന്നത്
''എടാ നീ അറിഞ്ഞോ??'' അവളുടെ കല്യാണം തീരുമാനിച്ചു!!!''
'' ആരായിട്ട് ??? അവന്‍ അറിഞ്ഞോ ഇത്??'
''ഇല്ല ഇതുവരെ അറിഞ്ഞില്ല എന്ന് തോന്നുന്നു, ഏതായാലും അവള്‍ തന്നെ പറയും ആയിരിക്കും!! ഞാന്‍ ചോദിച്ചപ്പോള്‍ അവന്‍ അവള്‍ക്കു ഒരു സഹോദരനെ പോലെ ആണ് എന്നാ അവള്‍ പറഞ്ഞത്!!''
അന്നായിരുന്നു പാസ്സാകുമെന്ന അഹങ്കാരത്തിൽ ബോംബേയിൽ ഇൻറർവ്യനു പോയ എന്റെ തലയിൽ ഇടിത്തീ പോലെ വന്ന രണ്ട് കോളുകൾ .പരൂക്ഷ തോറ്റ അഹങ്കാരത്തിൽ അച്ചനും അമ്മയ്ക്കും മുഖം കെടുക്കാതെ നേരെ കല്ല്യാശ്ശേരിക്കു വിട്ടു !
യാത്രാക്ഷീണത്തിൽ മയങ്ങിയ എന്നെ അരോചകമായ ഒരു ശബ്ദം വിളിച്ചുണർത്തി!
കോലു എണി കോലു,കോലു എണി കോലു
ചടപ്പു മറക്കാതെ എണീച്ച എന്റെ മുന്നിൽ ഒരു ദയനീയ ഭാവം!
ടാ! അവൾ ഒരു മണിക്കൂറിൽ കോളേജിൽ എത്തും. നീ എണീച്ച് കുളിച്ചേ!
ഒരു വിധം ചടഞ്ഞ് എണീച്ചെങ്കിലും അവന്റെ വളിഞ്ഞ ആ ആജ്ഞ 17 വർഷങ്ങൾക്ക് ശേഷവും കാതുകളിൽ മുഴങ്ങും എന്ന് ഞാൻ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ല!
കുളി കോലു കുളി
കുളി കോലു കുളി!
കുളിച്ചൊരുങ്ങി കോളേജിലെത്തി അവളെ തെറി വിളിച്ച് ഇറങ്ങുമ്പോൾ എല്ലാവരുടെയും മനസ്സ് ശൂന്യമായിരുന്നു.
എന്നാലും അവൻ ശപഥo ചെയ്തു. ഒരു നാൾ എന്റെ വെള്ള BMW കാർ കൊണ്ട് ഞാൻ നിന്റെ മേത്ത് ചെളി തെറിപ്പിക്കും
ഇത് സത്യം സത്യം സത്യം!
Wednesday, May 26, 2010
പോലീസ് ഏമാന്‍.
നമ്മള്‍ ആദ്യത്തെ കപ്പലില്‍ നിന്ന് ഇറങ്ങി ഹയര്‍ സ്ടടി ക്ക് വേണ്ടി ഇന്ഗ്ലണ്ടില്‍് പോകാന്‍ മൂന്ന് ദിവസം മുന്നേ. വിസയും ടിക്കെടും ഒക്കെ റെഡി ആയ സന്തോഷത്തില്‍ അച്ഛന്റെ വീട്ടില്‍ പോയി മൂത്തച്ചന്റെ മക്കളുടെ കൂടെ ഒരു ചിന്ന ആഘോഷം നടത്താം എന്ന് പ്ലാന്‍ ഇട്ടു. സ്വന്തമായി ബൈക്ക് ഇല്ലാതിരുന്ന സമയം ആയതു കൊണ്ട് സെന്റ്റൊയിലെ ചങ്ങാതി ആയ ഷാജിയുടെ സുസുക്കി സമുറായി ഒപ്പിച്ചു. തിരുവനനതപുരം രെജിസ്ട്രേഷന്‍ വണ്ടി. കടലാസോന്നും കയ്യില്‍ ഇല്ല. എനിക്കാണെങ്ങില് ലൈസെന്‍സും ഇല്ല.
ചക്കരക്കല്ലിലെക്കല്ലേ ചെകിംഗ് ഒന്നും കാണില്ല എന്ന് മനസ്സില്‍ കരുതി.
സിവില്‍ സപ്പ്ലെയ്സില്‍ നിന്നും അഞ്ചു കുപ്പി കിംഗ്ഫിഷര്‍ പ്രീമിയം വാങ്ങി ബാക്ക് പാക്കില്‍ ഇട്ടു വണ്ടി വിട്ടു.
മൌവന്ചേരി പോസ്റ്റ് ആപ്പീസിനു മുന്നേ ഒരു കുന്നു കയറ്റം ഉണ്ട്. ശബരിമല കയറ്റം പോലെ ഉള്ള കുന്നൊന്നും അല്ല. ഒരു ചിന്ന കുന്ന്. കുന്നിന്റെ കൃത്യം മുകളിലായി മൌവന്ചേരി പോസ്റ്റ് ആപ്പീസിനു തണല് കൊടുക്കാന്‍ എന്നാ പോലെ ഒരു ആലിന്‍ മരം. ആലിന്‍ മരം കുന്ന് കയറുമ്പോള്‍ കാണാമെങ്ങിലും മരത്തിന്റെ പൊറകില്‍ ആരെങ്ങിലും ഒളിച്ചിരുന്നാല്‍ കാണാന്‍ യാതൊരു ചാന്‍സും ഇല്ല.
എന്നാല്‍ അതിന്റെ പൊറകില്‍ ഒരു പോലീസ് ജീപ്പ് ഒളിച്ചിരിക്കും എന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയില്ല!!ഞാന്‍ മൂളിപ്പാട്ടും പാടി മനസ്സില്‍ ബീറിന്റെ പത ഒക്കെ നക്കി ആല്‍ മരത്തിന്റെ തൊട്ടരികില്‍ എത്തിയതും ഒരു കാക്കിയിട്ട കശ്മലന്‍ ചാടി വീണു.
''ആ നിര്‍ത് നിര്‍ത്, എങ്ങോട്ടാ??''
ബൈക്ക് സ്റ്റാന്‍ഡില്‍ ഇട്ടു ഞാന്‍ ഇറങ്ങി.'
'' ആ പേപ്പര്‍ എടുക്കു''
ആദ്യമായി സിഗരട്റ്റ് വലിക്കുമ്പോള്‍ അച്ഛന്‍ കണ്ടപ്പോള്‍ പൊക അകത്തേക്കും പൊറത്തേക്കും വിടാന്‍ പറ്റാണ്ട് നിന്ന പോലെ ഞാന്‍ നിന്ന്.
''സാര്‍ , അത്, പേപ്പര്‍ കയ്യില്‍ ഇല്ല''
''എവിടുന്നട തിരുവനന്തപുരം വണ്ടി?? അടിച്ചു മാറ്റിയതാ??''
''അല്ല സാര്‍ ഒരു ചന്‍ഗായിന്റെയാ!!'''
''ലൈസന്‍സ് ഉണ്ടാടാ??'' കാക്കി കഷ്മലന്റെ ശബ്ദം ഉയര്‍ന്നു. ഒരു ഇരയെ കിട്ടിയ സന്തോഷം ശബ്ദത്തില്‍ തെളിഞ്ഞു.
''സാര്‍, ലൈസന്‍സ് ഇല്ല''
''ഓഹോ!! നീ ഒരു കള്ളന്‍ ആണല്ലോട!! വണ്ടിക്കു കള്ളാസുമില്ല, നിനക്ക് ലൈസന്‍സും ഇല്ല!!''
കശ്മലന്‍ ജീപിന്റെ അടുത്തേക്ക് നീങ്ങി. ജീപിലേക്ക് നോക്കി വിളിച്ചു പറഞ്ഞു,
''സാറേ ഒന്ടടുത്തു ഒരു കള്ളാസുമില്ല!! അങ്ങോട്ടു വിടാം!!''
''ഡാ സാര്‍ ജീപിലതാ,പോയി പറഞ്ഞോ!!''
അപ്പോഴേക്കും മുഴുവന്‍ സിഗരറ്റും വിഴുങ്ങിയ പോലെ ആയി എനിക്ക്.
ജീപ്പിനകത്തു എസ് ഐ സാര്‍ ഇരിക്കുന്നു.
''എന്ടാട, എങ്ങോട്ട് കത്തിച്ചു വിടുന്നു കള്ളാസില്ലാതെ??''
'' സാറേ അത് അച്ഛന്റെ വീടുണ്ട് ചക്കരക്കല്ലില്‍. അങ്ങോട്ട് പോകുന്നതാ.''
പോസ്റ്റ് ആപ്പീസിന്റെ തിണ്ണമേല്‍ ഈ കാഴ്ച മുഴുവന്‍ കണ്ടോണ്ടു ഒരു കള്ളി ട്രൌസര്‍ ഇട്ട ചെക്കന്‍ ഇരിക്കുന്നുണ്ട്. ചെക്കന്‍ നല്ല ഹരം കിട്ടുന്നു എന്ന് തോന്നി.
അപ്പോഴേക്കും ഏമാന്‍ ഒരു കള്ളാസ് എഴുതി എനിക്ക് തന്നു.
''ഏതായാലും നിനക്ക് കള്ളാസ്സില്ലാലോ, ഈ കളളാസു പിടി. എന്നിട്ട് മറ്റന്നാള് കോടതില് വന്നിട്ട് ഈ കള്ളാസു കൊടുത്തിട്ട് ബൈക്ക് എടുത്തോ.''
'' സാറേ മറ്റന്നാള് എനിക്ക് ഫ്ലൈറ്റ് പിടിക്കെണ്ടാതാ.'' ഇത്തവണതേക്ക് ക്ഷമിക്കു സാറേ ''
''പോടാ പോടാ!!'' യാതൊരു ദയയും ഇല്ലാതെ ഏമാന്‍.
എന്നിലെ ആദര്‍ശവാദി സിടുവേശന്‍ നോക്കി കാലു മാറി.
''സാര്‍ നമുക്ക് ഇവിടെ വെച്ച് തന്നെ വല്ലതും ചെയ്യാം, കോടതി വരെ എന്തിനാ എത്തിക്കുന്നെ??''
ഏമാന്‍ എന്നെ നോക്കി, പിന്നെ കള്ളി ട്രൌസര്‍ കാരന്‍ ചെക്കനെ. ചെക്കന്‍ ചെവി കൂര്പിച്ച് പിടിച്ചിട്ടുണ്ട്.
''എന്ടാട കൈക്കൂലി കൊടുക്കാന്‍ നോക്കുന്നോ??ഞാന്‍ ആ ടൈപ്പ് അല്ല!!'' ഏമാന്റെ ഒച്ച പൊന്തി.
അപ്പോഴേക്കും കള്ളി ട്രൌസരുകാരന്‍ തിണ്ണ മേല്‍ നിന്നും താഴെ ചാടി ഇറങ്ങി. ഇപ്പോള്‍ ഒരു അടി പൊട്ടും എന്നാ പ്രതീക്ഷയില്‍ ആയിരിക്കും.
പെട്ടനെ എമ്മന്‍ കള്ളി ട്രൌസരുകാരന്റെ നേര്‍ക്ക് തിരിഞ്ഞു.
''എന്ടാടാ നിനക്ക് ഇവിടെ കാര്യം??പോടാ വീട്ടി പോടാ!!!'' ഏമാന്‍ ഗര്‍ജിച്ചു!!
ചെക്കന്‍ ചെരുപ്പ് ഇടാത്ത കാലും കൊണ്ട് പോന്തകാടിലേക്ക് ഓടി മറഞ്ഞു.
ജീപിന്റെ ടാഷിലെ കൊച്ചു വാതില്‍ തുറന്നു പിടിച്ചു ഏമാന്‍ പിന്നെയും എന്റെ നേരെ തിരിഞ്ഞു.
'' ഇന്നാ, ഇതിന്റെ അകത്തേക്ക് ഇട്ടോള്.''
ഒരു സെക്കന്റ് നേരം ഞാന്‍ അമാന്തിച്ചു ,എന്‍ട് ഇടാനാനാവോ??
''ഡാ ഇതില്‍ ഇടെടാ'' ഏമാന്‍ വീണ്ടും ഗര്‍ജിച്ചു.
അപ്പോഴാണ് കാര്യങ്ങളുടെ കിടപ്പ് മനസ്സിലായത്.
കീശയില്‍ ആകെ ഉണ്ടായ ഇരുന്നൂറു രൂപ എടുത്തു ഞാന്‍ അതിലെക്കിട്ടതും eമാന്‍ എന്റെ കയ്യിന്നു കടലാസ് വാങ്ങി കീറി!!
''പോടാ ഇനി ഈ വഴിക്കെങ്ങാനും ലൈസന്‍സ് ഇല്ലാതെ കണ്ടു പോയാല്‍!!
അതിനു ശേഷം എന്നും ആ കുന്നിന്റെ മേലെ എത്തുമ്പോള്‍ വണ്ടി ഒന്ന് സ്ലോ ആക്കി ചെക്ക് ചെയ്തിട്ടേ പോയിട്ടുള്ളൂ.
ചിത്രo
Tuesday, May 25, 2010
ഓര്മ ഉണ്ടോ ഈ മുഖം!!
ഏതായാലും സ്കൂള്‍ വിട്ടു വരുന്ന വഴിയില്‍ സ്ടിച് കുട്ടന്റെ വീടിലെ കുരങ്ങനെ മതിലില്‍ കാണുന്നത് ഒരു ടൈം പാസ് ആയിരുന്നു. ഒരു സമധാന പ്രിയനായ കുരങ്ങന്‍.
എന്നാല്‍ ബിജോയിന്റെ വീടിലെ കുരങ്ങന് തീരെ സമാധാനം ഇല്ലായിരുന്നു. എങ്ങനെ സമാധാനം ഉണ്ടാവും.
ഇടങ്ങാറാക്കാന് മനുഷന്മാരെ ഒന്നും കിട്ടിയില്ലേ അത് വഴി പോകുമ്പോള്‍ എന്നും ലാലു കുരങ്ങനെ ഇടങ്ങാറാക്കും. ചെറിയ ഒരു കയറിന്റെ തുമ്പത്ത് കെട്ടിയതിനാല്‍ അതിനു തന്റെ പിന്നില്‍ ഓടാന്‍ കഴിയില്ല എന്ന് ലാലുനു നല്ലപോലെ അറിയാം. അതിനെ കംബെടുത്ത് തോണ്ടിയും കോപ്രായം കാട്ടി തമാശ ആക്കിയും കടന്നു പോകും. തന്റെ ദുഃഖം കൊരങ്ങന്‍ ആരോട് പറയാന്‍. അല്ല ഇനി പറഞ്ഞാല്‍ തന്നെ ലാലുനോട് ആര് പറയാന്‍.
അടുത്ത വീടിലെ മുറുക്കിന്റെ ലബ്രടോരിനെ തോന്ടിട്ടു നായി പിന്നാലെ ഓടിയപ്പോള്‍ സ്കൂളിന്റെ മോന്തായത് അള്ളിപിടിച്ച് രക്ഷപ്പെട്ട വീരനാ !!
ഒരു ദിവസം മേലെ ചൊവ്വയിലെ കാര്യ വിവരം എല്ലാം അന്വേഷിച്ചു ഉച്ച ഊണിന്റെ സമയം ആയപ്പോള്‍ വീടിലേക്ക് വരിക ആയിരുന്നു ലാലു.
പാതിരിപരമ്പ് സ്കൂളിന്റെ അടുത്ത് എത്തിയപ്പോള്‍ ബിജോയിന്റെ മതിലിന്റെ മേലെ പതിവ് പോലെ കൊരങ്ങന്‍ ഇരിക്കുന്നു. കൊരങ്ങനെ കണ്ടിട്ട് എങ്ങനെ മിണ്ടാതെ പോകും.
'' എന്ടാട ചോറ് തിന്നോ'' എന്ന് ചോദിച്ചു ലാലു കൊരങ്ങന്റെ അടുത്ത് ചെന്നു.
പതിവിനു വിപരീതമായി കൊരങ്ങന് കൊറച്ചു അഹങ്കാരം കൂടിയത് പോലെ ലാലുനു തോന്നിയെങ്ങിലും മൈന്‍ഡ് ആക്കിയില്ല .
''തുളെളട കുഞ്ഞിരാമ '' എന്ന് പറഞ്ഞു ലാലു ഒരു കംബെടുത്ത് കയ്യില്‍ പിടിച്ചു ഒരു സേഫ് ദിസ്ടന്‍സ് പാലിച്ചു നിന്നു.
പെട്ടനെ വടക്കന്‍ വീരഗാധയിലെ മമ്മൂട്ടി അങ്കത്തിനു നിന്ന പോലെ കൊരങ്ങന്‍ ചാടി എണീറ്റു.
സുരേഷ് ഗോപി ഫാന്‍ ആയിരുന്നെങ്ങില്‍ ചെലപ്പോള്‍ കൊരങ്ങന്‍ ഓര്മ ഉണ്ടോ ഈ മുഖം എന്ന് ചോദിച്ചു ഒരു ഷിറ്റ് അടിച്ചേനെ!!
'' എടാ ബിജോയി നീ കയറു മാറ്റിയോ ''എന്ന് ലാലു ചോദിക്കുമ്പോഴേക്കും കൊരങ്ങന്‍ ജാക്കി ചാന്‍ മോടെലില്‍
പറന്നു ഉയര്‍ന്നു.
കാര്യത്തിന്റെ ഗുരുതരാവസ്ഥ അവലോകനം ചെയ്യാന്‍ ലാലുവിന് ഒരു അവസരം കിട്ടുനെനു മുന്നേ ചാടി വീണ കൊരങ്ങന്‍ ലാലുവിന്റെ മുഖം അടച്ചു ഒരു അടി കൊടുത്തു.!!!
പടേന്ന്!!
ബിജോയിന്റെ വീടിലെ ലവ് ബേര്‍ഡ്സ് മുഴുവന്‍ കൂട്ടില്‍ നിന്നു ഇറങ്ങി തന്റെ ചുറ്റും പറന്നു കളിക്കുന്ന പോലെ ഒരു ഫീലിംഗ് !!
നിന്നെ പിന്നെ കണ്ടോളാം എന്ന് കുരങ്ങന് വാണിംഗ് കൊടുത്തു ലുങ്കി മാടികുത്തി അടി കൊണ്ട ചെള്ളയും പിടിച്ചു പോകുന്ന ലാലുനെ കണ്ടു കൊരങ്ങന്‍ തല കുത്തി മറിഞ്ഞു ചിരിച്ചത്രേ!!
Monday, May 24, 2010
പേട്ടയും പേട്ടുവെള്ളവും
മദ്യത്തില്‍ തിമിര്‍ക്കാന്‍ കിട്ടുന്ന ചാന്‍സല്ലേ!! മാഹി കള്ള് പേട്ടു വെള്ളം ആണെന്ന് ചെല ദരിദ്രവാസികള്‍ പറയുമെങ്ങിലും നമ്മള്‍ അതിനൊന്നും ചെവി കൊടുക്കാറില്ല!! ഈ കല്യാണം എന്നൊക്കെ പറഞ്ഞാല്‍ അടുത്തറിയുന്ന ആള്‍ക്കാരുടെ ആവണം എന്നൊന്നും നമുക്ക് നിര്‍ബന്ധം ഇല്ല. നമുക്ക് അങ്ങനെ ഉള്ള ഫോര്മാലിടീസ് ഒന്നും താല്പര്യമില്ല.
അങ്ങനെ ഇരിക്കുമ്പോഴാണ് നമ്മുടെ ഒരു വര്ഷം ജൂനിയര്‍ ആയ അനീസിന്റെ ഏതോ കുടുംബക്കാരന്റെ കല്യാണം ഉണ്ടെന്നു അനീസ് നമ്മോളോട് പറയുന്നെ. തലമൂത്ത കുടിയന്മാരായ മൂരിയും, മാമനും, പിന്നെ അന്ന് കള്ള് ഹറാം അല്ലാതിരുന്ന ഇബ്രാഹിമും ,പിന്നെ കൂട്ടത്തിലെ സ്ഥിരം വാള് വെക്കുന്ന കുടിയനായ ഞാനും കല്യാണ തലേന്ന് മഹിയിലേക്ക് വിടാം എന്ന് പ്ലാന്‍ ചെയ്തു. പക്ഷെ ഇത്രയും ദൂരം ബൈകെടുത്തു പോയാല്‍ ശരി ആവൂല. കുടിച്ചിട്ട് തിരിചോടിക്കാന്‍ വയ്യ. ബസില്‍ പോയാലും പണി ആകും.
ഇനി ആകെ ഒരു വഴിയെ ഉള്ളു. ചിറക്കല്‍ ചിറ നീന്തി കടക്കുന്നവനും, നമ്മുടെ കൂട്ടത്തില്‍ സ്വന്തമായി വീട്ടില്‍ കാര്‍ ഉള്ളവനും ആയ ചിറക്കല്‍ രാജ വംശത്തിലെ ഒരു കണ്ണിയും പേട്ടരാജ് എന്നാ അപര നാമത്തില്‍ അറിയപെടുന്ന സജിതിനെ ആശ്രയിക്കാം എന്ന് തീരുമാനിച്ചു. ഒരു തുള്ളി കള്ള് പെപ്സിയില്‍ ഉട്ടിച്ചു കൊടുത്താല്‍ പോലും മണത്തു പിടിച്ചു മറച്ചു കളയുന്ന അവനെ കള്ള് പരിപാടിക്ക് കിട്ടനമെങ്ങില്‍
കൊറച്ചു പണി ആണ്.
എന്ടയാലും കാലു പിടിക്കനമെങ്ങില്‍ കാലു പിടിക്കാം എന്നാ ഉറച്ച വിശ്വാസവുമായി നമ്മള്‍ അവനോടു ചോദിച്ചു. എന്നാല്‍ പ്രതീക്ഷിച്ച പോലെ മസില് പിടിക്കാതെ അവന്‍ സമ്മതിച്ചു. ഒറ്റ കണ്ടിഷന്‍ മാത്രം.
എനിക്ക് ഒരു എട്ടര മണി ആവുമ്പോഴേക്കും തിരിച്ചു വീട്ടില്‍ ഏതാനം. ഓക്കേ നോ പ്രോബ്ലം, ഹീറോ ഹോണ്ടയുടെ പരസ്യത്തില്‍ പറയുന്ന പോലെ നമ്മള്‍ എല്ലാരും ഒറ്റ ശ്വാസത്തില്‍ പറഞ്ഞു.
അങ്ങനെ വൈകിട്ട് ഒരു നാലര മണി ആവുമ്പോഴേക്കും ആ പച്ച മാരുതി എയ്റ്റ് ഹന്ദ്രടില്‍ ഞാനും, മാമനും, മൂരിയും, ഇബ്രാഹിമും സജിത്തും അവിടെ എത്തി.
കയറി ചെന്നപ്പോഴേ അനീസിനോട് കാര്യം പറഞ്ഞു, നമുക്ക് പെട്ടനെ തിരിച്ചു പോകണം, സമയം വളരെ കുറവാണു അത് കൊണ്ട് കള്ളിന്റെ സെറ്റ് അപ്പ് എവിടെയാണ് എന്ന് പറഞ്ഞാല്‍ കാര്യം ഉടനെ തുടങ്ങി തീര്‍ക്കാം.
എന്ന് വെറും സെലെബ്രേശന്‍ റം അടിച്ചു ശീലിച്ച നമ്മക്ക് വിസ്കി കണ്ടപ്പോള്‍ ആക്രാന്തമായി.
എനിക്ക് മൂരിയെ പോലെ ഗ്ലാസില്‍ ഒഴിച്ചപാടെ കമഴ്ത്താന്‍ പറ്റില്ല. സമയം എടുത്തേ അടിക്കാന്‍ പറ്റു. അങ്ങനെ രണ്ടു റൌണ്ട് അടിക്കുംബോഴേക്കും സമയം ആറര. സജിത്ത് മുറുമുരുക്കാന്‍ തുടങ്ങി.
വാടാ,മതി, ഇനി ഫുഡ് അടിച്ചു മടങ്ങാം''
''നിക്കെട പേട്ടെ ഒരു രണ്ടെണ്ണം കൂടി അടിക്കട്ടെ '' മാഹി വരെ വന്നതല്ലേ.
അടുത്ത രണ്ടും കൂടി തീരുമ്പോള്‍ സമയം ഏഴര.
പേട്ട വീണ്ടും കൊഴപ്പം തുടങ്ങി.
നായിന്റെമക്കളെ, ഇനി എപ്പോള ഫുഡ് അടിക്കുക, എപ്പോള വീട്ടില്‍ എത്തുക??
''എടാ നിക്കെട നമുക്ക് വേഗം ഇറങ്ങാം, ഒറ്റ ഒരു പെഗ് കൂടെ'' ഇബ്രൂ പറഞ്ഞു
അങ്ങനെ പെട്ടയുടെ തെരിവിളിയെ അതിജീവിച്ചു കുപ്പി തീര്നപ്പോള്‍ ഒമ്പത് മണി. എല്ലാരും നല്ല ഫിറ്റ്. പേട്ട അതിലേറെ ഫിറ്റ്!!ദേഷ്യം കൊണ്ട്!!
ഒരു വിധം ഫുഡ് വലിച്ചു കെട്ടി വീണ്ടും പച്ച മാരുതി കാറില്‍ കയറിയപ്പോഴേ പേട്ട തെറി വിളി തുടങ്ങി.
ഇനി നിങ്ങളെ ഒന്നും ഹോസ്റ്റല്‍ വരെ വിടാന്‍ എനിക്ക് കഴിയില്ല, പുതിയതെരുവില്‍ നിന്നും വല്ല പാണ്ടി ലോറിയിലും കയറി പോയിക്കോ 'കൂടെ മാ യും പാ യും കൂടിയം കൊറേ തെറിയും.
ആരും ഒന്നും മിണ്ടിയില്ല.മൌനം മദ്യപാനിക്ക് ഭൂഷണം.
വണ്ടി തലശ്ശേരി ബസ് സ്റ്റാന്റ് പാസ് ചെയ്തപ്പോള്‍ പോരകിന്നു ഇബ്രൂ അലറി. എടാ എനിക്ക് ദാഹിക്കുന്നു,ഭയങ്കര ദാഹം,വണ്ടി നിര്‍ത്''
പോടാ പട്ടി,വണ്ടി ഇനി പുതിയ തെരുവിലെ നിര്‍ത്ഉള്ളു, പേട്ട തിരിച്ചു കാറി.
തലശ്ശേരി കോടതി എത്തുമ്പോഴേക്കും ഒരു വിധം പേട്ടയുടെ കാലു പിടിച്ചു വണ്ടി നിര്‍ത്തിച്ചു വെള്ളം വാങ്ങി ഇബ്രുന്റെ അണ്ണാക്കില്‍ ഒഴിച്ച് കൊടുത്തു.
വണ്ടി പുതിയതെരു എത്തിയതും പേട്ട സിനിമ സ്റ്റൈലില്‍ വണ്ടി നിര്‍ത്തി.
''ഇറങ്ങ് പട്ടികളെ'',മനുഷനെ മെനക്കെടുത്താന്‍ ഓരോ ശവങ്ങള്‍''
''എടാ പ്ലീസ് , നമ്മളെ ഹോസ്റ്റലില്‍ ആക്കിതാട, ഇബ്രുനെ ഈ കോലത്തില്‍ എങ്ങനെ ആണ് പാണ്ടി ലോറിയില്‍ കയറ്റുക??''
ഒരേ പോലെ കേഴുന്ന നാല് മദ്യപാനികളുടെ കണ്ണുനീര്‍ രാജാവെങ്ങനെ കാണാതെ പോകും.
രണ്ടു മാ യും പാ യും കൂടി വിളിചെങ്ങിലും പിന്നെയും വണ്ടി സ്റ്റാര്‍ട്ട് ആയി.
ഏതാണ്ട് പാപ്പിനിശ്ശേരി എത്തുന്ന വരെ വണ്ടിയില്‍ സൈലന്‍സ് ആയിരുന്നു. കീചെരിയിലേക്ക് വണ്ടി എത്തിയതും ഇബ്രൂ വീണ്ടും കാറി.. എടാ എനിക്ക് വാള് വരുന്നു....വണ്ടി നിര്‍ത്തേ!!!
വാള് എന്ന് കേട്ടതും പേട്ട കീച്ചേരി ബസ് സ്റ്റോപ്പ്‌പിന്റെ സൈഡില്‍ വണ്ടി നിര്‍ത്തി.
''ഇറങ്ങി ചര്ടിയ്ക്കെട പട്ടി'' എന്ന് ആക്രോശിച്ചു!!
ഇബ്രൂ ചാടി ഇറങ്ങി. വാള് കാണാന്‍ വയ്യ എന്ന് കരുതി ഞങ്ങള്‍ വണ്ടിയില്‍ ഇരുന്നു.
രണ്ടു മിനിറ്റ് കഴിഞ്ഞു അനക്കം ഒന്ന് കേള്‍ക്കഞ്ഞപ്പോള്‍ പോരകിലെ ഗ്ലാസ്സിലൂടെ നമ്മള്‍ നോക്കി.
ദൈവമേ അവനെ കാണുന്നില്ലാലോ!!
പക്ഷെ ബസ് സ്റൊപിലെ തട്ടുകടയുടെ ചുറ്റും കൂടി നിന്ന ആള്‍ക്കാര്‍ ഓടി വരുന്നത് കണ്ടു.
നമ്മള്‍ കാറില്‍ നിന്നും ചാടി ഇറങ്ങി.
ഇബ്രൂ അതാ കാറിന്റെ പിന്നില്‍ ശവാസന പോസില്‍ കിടക്കുന്നു. തട്ടിപോയോ മുത്തപ്പാ!! മാഹി വെള്ളം പേട്ടു വെള്ളം ആയോ??
അപ്പോഴേയ്ക്കും ഓടി വരുന്നവരില്‍ ഒരുത്തന്‍ അലറി,
''ഡാ ആളെ തട്ടിയിട്ടു പോകാന്‍ നോക്കുന്നോട''
അപ്പോഴേക്കും നമ്മള്‍ ഇബ്രുനെ പൊക്കി.
ആളുകള്‍ ചുറ്റും കൂടി!!
നമ്മുടെ കൂടെ ഉള്ളവന ഫിറ്റ് ആയി വീണത എന്ന് ഒരു വിധം അവരെ ബോധിപ്പിച്ചു ആ ചരക്കിനെ കാറില്‍ ഇട്ടു വീണ്ടും മാ യും പാ യും കേട്ടോണ്ട് വണ്ടി നീങ്ങി.
ഹോസ്റെലിന്റെ ഗേറ്റില്‍ വണ്ടി നിര്‍ത്തി, ഞാനും മാമനും മൂരിയും ഇറങ്ങി.
ഇബ്രൂ ഇറങ്ങുന്നില്ല.
പേട്ട വീണ്ടും കാറി, ഇറങ്ങെടാ!!!!
ഒരു നീണ്ട ശ്വാസം പിടിച്ചു വളരെ സീരിയസ് ആയി പെട്ടയെ നോക്കി, കാറിന്റെ ഡോര്‍ തുറന്നു പിടിച്ചു ഇബ്രൂ അലറി,
''നായിന്റെമോനെ, മരിക്കാന്‍ കിടക്കുന്ന ആള്‍ക്ക് നീ വെള്ളം തരുല അല്ലെ!!
പേട്ട കാറിന്നും ചാടി ഇറങ്ങുമ്പോഴേക്കും ഫിറ്റ് ഒക്കെ മറന്നു ഇബ്രൂ ഹോസ്റെലിന്റെ ഗെയിട്ടിനകതെ ഇരുട്ടിലേക്ക് ഓടി മറഞ്ഞു.
പിന്നാലെ നമ്മളും.
അടിചോനെ കിട്ടിയില്ലേ കിട്ടിയോനെ അടിക്കുന്ന സൈസാണ്!!