പണ്ട് റെഗുലറായി ആത്മഹത്യാ ശ്രമം നടത്തി കയർ പൊട്ടി വീണിരുന്ന അരത്തൂങ്ങി ഭരതനും നമ്മുടെ കഥാപാത്രമായ തൂങ്ങിയും തമ്മിൽ പേരില്ലുള്ള സാമ്യം ഒഴിച്ചാൽ യാതൊരു ആങ്കിളിൽ നിന്നു നോക്കിയാലും ഒരു സാമ്യവുമില്ല.
അരത്തൂങ്ങി ഫുൾ ട്ടൈം ലുങ്കിയും ബനിയനും ഇട്ട് നടക്കുന്ന നാടൻ,കിഴവൻ,കഷണ്ടി.
തൂങ്ങി ഫുൾ ട്ടൈം ജീൻസും ടി ഷർട്ടും ഇട്ട് നടക്കുന്ന ചുള്ളൻ; ട്ടോൾ,ഡാർക്ക് ആന്റ് ഹാൻസം!!
കോളേജിലെ മിക്ക പെൺകുട്ടികളുടെയും സ്വന്തം ബ്രദർ!! സുമുഘൻ,സുശീലൻ!!
അക്കാലത്ത് എല്ലാരും മുറിമീശ വെക്കാൻ പാടുപെടുമ്പോൾ ക്ലീൻ ഷേവ് അടിച്ചു നടന്നവൻ.
അത് കൊണ്ട് തന്നെ ഫൈൻ ആർട്സ് ഡേ പ്രോഗ്രാമിനു മസ്തനും ടീമും അക്ഷയ് കുമാറിന്റെ മൊഹ്റ എന്ന സിനിമയിലെ ``തു ചീസ് ബഡി ഹൈ മസ്ത് മസ്ത് `` എന്ന പാട്ടിന് ഡാൻസ് കളിക്കാം എന്ന് തീരുമാനിച്ചപ്പോൾ രവീൻ ടണ്ടന്റെ റോൾ ആരെ കൊണ്ട് ചെയ്യിക്കണം എന്നതിനു് ഒരു പാട് തർക്കം ഒന്നും വേണ്ടിവന്നില്ല!!
നമ്മുടെ ഇപ്പോഴത്തെ നടിമാർ പറയുന്ന പോലെ വെത്യസ്തമായ റോൾ ആയതിനാൽ നമ്മുടെ കഥാനായകനും എതിർപ്പ് ഉണ്ടായിരുന്നില്ല!!ഉരുളക്കുപ്പേരി എന്ന് പറഞ്ഞ പോലെ പരേഷ് റാവലിന്റെ റോളിൽ കോമഡിക്ക് കയ്യും കാലും വെച്ച പോലെ എന്നൊക്കെ പറയുന്ന, ഫ്രോഗ് എന്ന അപരനാമം ലോപിച്ച് ഫ്രോജ് എന്നറിയപ്പെട്ടിരുന്ന പ്രദീപും.
അങ്ങനെ റിഹേഴ്സൽ തകൃതിയായി നടക്കാൻ തുടങ്ങി. പെൺവേഷത്തിൽ ജൂനിയും,കോമഡിക്കു് ഫ്രോജും, ലീഡ് റോളിൽ മസ്തനും പിന്നെ ബാക്കി ടീമും തകർത്ത് പ്രക്ടീസ് ചെയ്തു.
എതാണ്ട് ദിവസം അടുത്തു വരുന്നെനെ എല്ലരുടെയും ഡ്രസ്സുകൾ ഒക്കെ ശരിയാക്കി വരുമ്പോളാണ് ഒരു മേജർ പ്രോബ്ലത്തിലേക്ക് എല്ലാരുടെയും ശ്രദ്ധ തിരിഞ്ഞതു്. ഹീറോയിന്റെ ഡ്രസ്സും വിഗ്ഗും ഒക്കെ റെഡിയായെങ്കിലും ഒരു സ്ത്രീരൂപം ആവാൻ ഇനിയും ട്ടച്ച് അപ്പ്സും ഫില്ലിങ്ങ്സും വേണ്ടി വരുമല്ലൊ എന്ന് .
മജൊറിറ്റി അഭിപ്രായം ഒരു ബ്രാ വാങ്ങി ഇട്ട് ഉള്ളിൽ തുണി തിരുകാം എന്നായിരുന്നു. എന്നാൽ ഹീറോയിനായ നമ്മുടെ കഥാനായകന് ബ്രാ ഇടുന്നത് അത്ര അങ്ങ് ദഹിച്ചില്ലാ. ഉടൻ വന്ന് എക്സ്പെർട്ട് കമന്റ്.
എന്തിനാ ബ്രാ, നമുക്ക് ചിരട്ട വെച്ച് ഒരു മുലക്കച്ച കെട്ടിയാപ്പോരേ?? അതാണ് ശരി,അത് തന്നെ മതി എന്ന് കയ്യടിച്ച് പാസ്സ് ആക്കുകയും ചെയ്തു
അങ്ങനെ ഫൈൻ ആർട്സ് ഡേ വന്നു.
അടുത്തതായി സാജിദും ടീമും അവതരിപ്പിക്കുന്ന തു ചീസ് ബഡി ഹൈ എന്നു കേട്ടപാടെ നമ്മൾ ഫുൾ ടീം സ്റ്റെയ്ജിനു തൊട്ട് മുന്നിൽ തന്നെ വന്നിരുന്നു
സാജിദും ടീമും തകർപ്പൻ എൻട്രി നടത്തി കരഘോഷങ്ങൾ ഏറ്റ് വാങ്ങിയതിനു പിന്നാലെ നമ്മുടെ ഹീറോയിൻ കടന്ന് വന്നു. തിളങ്ങുന്ന വെള്ള പാവാടയും ബ്ലൗസും നീണ്ട മുടിയുമൊക്കെയായി മന്ദം മന്ദം പാട്ടിനനുസരിചു ആടി അവൾ കടന്നു വന്നു. ചിരട്ട സെലക്റ്റ് ചെയ്തവൻ യാതൊരു ശുഷ്കാന്തിയും കാണിച്ചിരുന്നില്ല!! ബ്ലൗസിനുള്ളിൽ വരിഞ്ഞു കെട്ടിയ മുലക്കച്ചക്കുള്ളിൽ വീർപ്പുമുട്ടിയ ചിരട്ടയിലേക്ക് ഒരായിരം ആൺ കണ്ണുകൾ തുറിച്ചു.
കാര്യം പെൺ വേഷമാണെങ്ങിലും പാട്ട് മുറുകിയപ്പോളവന്റെ ഉള്ളിലെ ആൺകുട്ടി ഉണരാൻ തുടങ്ങി.
പാട്ടിനു പുറമെ കനത്ത ചൂളം വിളിയും. അവൻ മതി മറന്നാടാൻ തുടങ്ങി.
ദുബൈയിലെ ഡ്രൈയിനെജ് കനത്ത മഴക്ക് ഡിസൈൻ ചെയ്തതല്ല എന്ന് പറയുന്ന പോലെ ആ മുലക്കച്ച കനത്ത ഡാൻസ് സ്റ്റെപ്പുകൾക്ക് ഡിസൈൻ ചെയ്തതല്ല എന്ന കാര്യം അവൻ മറന്ന് പോയി.
തന്റെ സ്ത്രീത്വം താഴുന്നു എന്നു തോന്നിയപ്പോൾ അവൻ ഒരു തവണ ഒന്നു പൊക്കാൻ ശ്രമിച്ചു.
അപ്പോഴെക്കും ഫ്രോജ് എൻട്രി നടത്തി.കോമഡി കാണിച്ചാണ് ഫ്രോജ് കയറിയതെങ്ങിലും അവന്റെ കണ്ണുകളും ഹീറോയിന്റെ നെഞ്ച്ത്തായിരുന്നു.
ആണായാലെന്താ,ചിരട്ടയായലെന്താ പെണ് വേഷമല്ലേ എന്ന് കരുതിയാണോ അതോ ഒരു പണി കൊടുക്കാം എന്നു കരുതിയാണോ എന്നറിയില്ല ഡാൻസ് കളിച്ചു കളിച്ച് ഫ്രോജിന്റെ കൈകൾ നമ്മുടെ കഥാനായകനായ ഹീറൊയിന്റെ നെഞ്ചത്ത് ഒന്നു പതിച്ചു.
കൈ നെഞ്ചത്തു പതിക്കലും മുലക്കച്ച ഫുൾ ലൂസ് ആയി വയറ്റിലെത്തിയതും മുന്നിൽ ഉള്ള ജനങ്ങൾ മുഴുവൻ കൂവാൻ തുടങ്ങിയതും ഒരുമിച്ചായിരുന്നു.
``തൂങീ!!!!!!!!!!!!കൂ!!!!!!!
ഒരു വിധം പുറം തിരിഞ്ഞ് നിന്ന് മുലക്കച്ചയിൽ നിന്ന് ചിരട്ട പുറത്ത് ചാടാതെ പിടിച്ച്, ചന്തി മാത്രം ആട്ടി അവൻ സ്റ്റെയ്ജിൽ നിന്നും എസ്കേപ്പ് ആയെങ്ങിലും തൂങ്ങി എന്ന പേര് ഇന്നും അവനെ വിടാതെ പിന്തുടരുന്നു!!!
No comments:
Post a Comment