Wednesday, July 28, 2010

കരകാണാ കടലലമേലെ

എന്റെ കടൽ‍വാസജീവിതത്തിനു തുടക്കം കുറിച്ചത് 2001 ജനുവരി മാസമാദ്യമായിരുന്നു. ഒരു പുതിയ ജീവിതത്തിനു തുടക്കം കുറിച്ചുകൊണ്ട് ടാങ്കർ പസഫിക്ക് എന്ന ഷിപ്പിങ്ങ് കമ്പനിയുടെ മുംബൈ ഒഫീസിൽ നിന്നും സചിന്റെ ഫോൺ കോൾ അതിന്‌ ആചാരവെടി പൊട്ടിച്ചു.


``നിതിൻ,ആർ യു റെഡി റ്റു ജോയിൻ യുവർ ഫസ്റ്റ് ഷിപ്പ്??''

എമറാൾഡ് സ്കൈ എന്ന അറുപത്തഞ്ചായിരം ടണേജ് ഉള്ള ഓയിൽ ടാങ്കർ.

സിങ്കപ്പൂരിൽ ചെന്ന്‌ കയറണം.

നാലാളോട് പറയാൻ ഒരു ഗമ തന്നെ ആയിരുന്നു; സിങ്കപ്പൂരിലെക്കു ഫ്ലൈറ്റ് കയറിപ്പോയി വേണം കപ്പലിൽ കയറാൻ!!
പത്തു മാസത്തെ കോൺട്രാക്റ്റ് ഒപ്പിട്ട് ചത്രപതി ശിവാജി ട്ടെർമിനലിൽ നിന്നും സിങ്കപ്പൂർ എയർലൈൻസിൽ കയറി ഇരുന്നപ്പോൾ മനസ്സിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത ഭാവങ്ങളായിരുന്നു
ആദ്യത്തെ ഫ്ലൈറ്റ്,ആദ്യത്തെ കപ്പൽ!!കപ്പലിൽ ചെന്നാൽ എങ്ങനെയുള്ള ആൾക്കാർ ആയിരിക്കും, ലൈഫ് എങ്ങനെ ആയിരിക്കും എന്നൊക്കെ ഉള്ള റ്റെൻഷൻ വേറേ. പോരാത്തതിനു പത്ത് മാസത്തെ കോൺറ്റ്രാക്റ്റും. തിരിച്ചു വരുമ്പോൾ എനിക്ക് അഡ്ജസ്റ്റ് ചെയ്യാൻ പറ്റുമോ ആവോ!!


ഏതായലും എന്റെ കൂടെ നാട്ടുകാരനും,കോളേജിൽ സീനിയറും ആയ വിനീതും ഉള്ളതു കൊണ്ട് ചെറിയൊരു സമാധാനമുണ്ടായിരുന്നു.

എന്തായാലും നനഞ്ഞു,ഇനി കുളിച്ച് കയറാം.!!
എയർപോർട്ടിൽ നിന്നും ഏജന്റ് നമ്മളെ നേരെ കപ്പലിലെക്കു തന്നെ കൊണ്ടുപ്പോയി.


ഗാങ്ങ്‍വേ(കപ്പലിന്റെ സൈഡിൽ ഇറങ്ങാനും കയറാനും വെച്ചിരിക്കുന്ന സ്റ്റീൽ ലാഡർ) കയറി ചെല്ലുമ്പോൾ ജൂനിയർ എഞ്ചിനീയർ പരമേശ്വരൻ നമ്മളെയും കാത്ത് നിൽക്കുന്നുണ്ടായിരുന്നു. ബാഗൊക്കെ വെച്ചു കവറോൾ ഇട്ട് എഞ്ചിൻ റൂമിലേക്ക് വിടാൻ പറഞ്ഞു.


എയർ കണ്ടീഷൻഡ് അക്കോമഡേഷന്റെ സ്റ്റെപ്പുകൾ ഇറങ്ങി അപ്പർ ഡെക്കിലെ എഞ്ചിൻ റൂം എൻട്രെൻസ് ഡോർ തുറന്നതും നാല്പത്താറ് ഡിഗ്രിയിലുള്ള ചൂട് കാറ്റും കാതടപ്പിക്കുന്ന ശബ്ദവും നമ്മളെ വരവേറ്റു.

കൺട്രോൾ റൂമിൽ റുമാനിയക്കാരൻ ചീഫ് എഞ്ചിനീയറും ക്രൊയേഷ്യക്കാരൻ ഫസ്റ്റ് എഞ്ചിനീയർ ഡെലിച് ഡെന്നിസും കാത്തിരിക്കുന്നുണ്ടായിരുന്നു. പരിചയപ്പെടൽ ഒക്കെ കഴിഞ്ഞപ്പോൾ രണ്ട് പേരുടെയും ഡ്യൂട്ടിട്ടൈമുകൾ പറഞ്ഞു തന്നു. ഞാൻ ഫസ്റ്റിന്റെ കൂടെ നാല്‌ മണി മുതൽ എട്ട് വരെ; രാവിലെയും വൈകിട്ടും. വിനീത് സെക്കന്റ് എഞ്ചിനീയറുടെ കൂടെ പന്ത്രണ്ട് മണി മുതൽ നാല്‌ വരെ!! അന്ന് റെസ്റ്റ് എടുത്ത് പിറ്റേന്ന് മുതൽ തുടങ്ങാൻ പറഞ്ഞു.

പിറ്റേന്ന് കാലത്ത് മൂന്നരക്ക് അലാറം ഒക്കെ വെച്ച് എഴുന്നേറ്റ് നാലിന്‌ പത്ത് മിനുട്ട് മുന്നേ കൺട്രോൾ റൂമിൽ എത്തി; വളരെ പ്രതീക്ഷയോടെ!! മെക്കാനിക്കൽ എഞ്ചിനീയറിങ്ങ് ഒക്കെ കഴിഞ്ഞു വന്നതല്ലേ, ഇന്നു തന്നെ വല്ല മെഷീനിന്റെ മേലെ പണി എടുക്കാൻ കിട്ടുമായിരിക്കും എന്ന് കരുതി.

ഡോർ തുറക്കുന്നത്‌ കേട്ട് തല പൊക്കി നോക്കുമ്പോൾ കണ്ണും തിരുമ്മി ഉറക്കചടവോടെ ഫ്സ്റ്റ് എഞ്ചിനീയർ കടന്ന് വന്നു കസേരയിൽ ഇരുന്ന് പാനലിന്റെ മേൽ കാൽ കയറ്റി വെച്ചു. സായിപ്പിനെ കണ്ടാൽ കവാത്ത് മറക്കും എന്ന് പറഞ്ഞ പോലെ ഞാൻ ചാടി എഴുന്നേറ്റു. റുമാനിയക്കാരൻ തോട്ടി സായിപ്പണെന്ന് അന്നറിയില്ലാലോ!!
എന്നെ മൈൻഡ് ചെയ്യാതെ മുഘത്ത് നോക്കാതെ വിളിച്ചു പറഞ്ഞു,


``കാഡറ്റ്, മെയ്ക്ക് മി എ കോഫി!!`` ബാക്ക് ഗ്രൗണ്ടിൽ ബി ടെക് സെർട്ടിഫിക്കെറ്റ് നിലത്തു വീഴുന്ന സീൻ .ഞാൻ കണ്ടു!!

പോട്ടെ സാരമില്ല, കാപ്പിയൊക്കെ കുടിച്ചു കഴിഞ്ഞാൽ എഞ്ചിനീയറിങ്ങ് കാര്യങ്ങൾ വല്ലതും ചെയ്യാനും പഠിക്കാനും വിടുമായിരിക്കും എന്നു കരുതി നല്ല അടിപൊളി ഒരു കാപ്പി ഇട്ടു കൊടുത്തു.

കാപ്പി ഒക്കെ കുടിച്ച് ഡെന്നിസ് സാർ ഉന്മേഷവാനായി എഴുന്നേറ്റു.

തിരുവായയിൽ നിന്നും പൊഴിയാൻ പോകുന്ന മുത്തുമണികൾ പൊറുക്കാൻ റെഡി ആയി ഞാനും നിന്നു.

``ഓക്കെ കാഡറ്റ്, ലെറ്റ്സ് സ്റ്റാർട്ട് വർക്കിങ്ങ്``

``യെസ് സർ`` ഞാൻ ഫുൾ ജോഷിൽ

``ഓക്കെ,ഗോ വിത്ത് ദ മോട്ടോർമാൻ, ഹി വിൽ ഷോ യു വേർ ദ ബ്രൂം ആൻട് മോപ്പ് ഇസ് കെപ്റ്റ്,

ട്ടെയ്ക് ഇറ്റ് ആൻട് ക്ലീൻ ദ കൺ‍ട്രോൾ റൂം!!!``

``സർ....``ഞാൻ തല ചൊറിഞ്ഞു..

``വാട്ട്, യു വാൺട് റ്റു ക്ലീൻ ഫുൾ എഞ്ചിൻ റൂം??``

``നൊ,നൊ സർ``

``ഇഡ്യറ്റ്,തെൻ ഡോൺട്ട് വെയ്സ്റ്റ് മൈ ട്ടൈം,ക്ലീൻ ദ കൺട്രോൾ റൂം.

തൂത്ത് വാരി കൺ‍ട്രോൾ റൂം തുടച്ച് വൃത്തിയാക്കി കഴിയുമ്പോഴെക്കും നിലത്ത് വീണ ബി ടെക് സെർട്ടിഫിക്കെറ്റ് ബാക്ക് ഗ്രൗണ്ടിൽ കത്തി തുടങ്ങിയിരുന്നു

9 comments:

 1. Kollaam.... ninte ezhuthinte saili enikku nannaayi ishtappettu..... Iniyum undaaville itharam anubhavangal..... iniyum ezhuthoo......

  ReplyDelete
 2. Anup, thanks for the comment.
  undu, kadalile anubhavangal oru paadundu, ooronnayi irakkam..

  ReplyDelete
 3. kollam...adipoli...
  are u nikhil sudarshan's brother?

  ReplyDelete
 4. yes I am,how do you knw Nikil??..and thanks for visiting the blog and for commenting

  ReplyDelete
 5. nikhil was my junior in college.... convey my regards to him ...my name's george

  ReplyDelete
 6. Okay,sure i will, were you with him at CMC??are you in Dubai now?

  ReplyDelete
 7. yeah in cmc. not in dubai am at goa..
  ഇന്നാണ് താങ്കളുടെ ബ്ലോഗ്‌ ആദ്യമായി കണ്ടത്. ഒറ്റ ഇരിപ്പിന് തന്നെ 8 പോസ്റ്റ്‌ വായിച്ചു... നല്ല ശൈലി... ഇനിയും പ്രതീക്ഷിക്കുന്നു.

  ReplyDelete
 8. കുമാരേട്ടാ,വായിച്ചതിനും അഭിപ്രായത്തിനും വളരെ നന്ദി..

  ReplyDelete