Tuesday, August 10, 2010

സ്വിമ്മർ സർജു

മെർച്ചന്റ് നേവിയുടെ പ്രീ-സീ ട്രെയിനിങ്ങിനായി കമ്പനി നമ്മളെ അയച്ചത് ഡെൽഹിയിലെ അപ്ലൈഡ് റിസേർച്ച് ഇന്റെർനാഷണൽ എന്ന മറൈൻ ട്രെയിനിങ്ങ് ഇൻസ്റ്റിറ്റ്യൂട്ടിലേക്കായിരുന്നു. ഹോസ് ഖാസിൽ മെയിൻ ഓഫീസും നഗരത്തിൽ നിന്നും ഒത്തിരി മാറി ഛത്തർപുർ എന്ന ഗ്രാമത്തിലെ ഒരു ഫാം ഹൗസ് മാറ്റി ലിവിങ്ങ് ഇൻ കാമ്പസ്‌ സെറ്റ് അപ്പുമായി നീങ്ങുന്ന ഒരു ഇൻസ്റ്റിട്ട്യൂട്ട്.


ഛത്തർപുറിലെ ഇടുങ്ങിയ വഴികളിലൂടെ ആദ്യമായി ബസ്സിൽ പോവുമ്പോൾ ആ കുഗ്രാമത്തിൽ ഇങ്ങനെ ഒരു ഇൻസ്റ്റിട്ട്യൂട്ട് കാണും എന്ന് ഒട്ടും വിശ്വസിക്കാൻ കഴിഞ്ഞില്ല.

എന്നാൽ ആ കൂറ്റൻ മതിൽക്കെട്ടിനുള്ളിൽ ബസ് കടന്നപ്പോഴ് മനസ്സിലായി ഇത് കോട്ടയം അയ്യപ്പാസ് പോലെ ആണെന്ന്. ഏഴ് ഏക്കർ ഭൂമിയിൽ പരന്ന് കിടക്കുന്ന കാമ്പസ്. പോരാത്തതിന്‌ ഭൂതക്കൊട്ടാരത്തിനു്‌ കാവൽ ചെകുത്താൻ എന്ന പോലെ കർക്കശക്കാരായ മൂന്ന് ഇൻസ്ട്രക്റ്റർമാർ. മൂന്ന് എക്സ് നേവിക്കാർ!!

ബസ് ഇറങ്ങിയപ്പോൾ സ്വീകരിച്ചത് ഭൂതം നമ്പർ വൺ

മണി സർ!! ടാഗ് ലൈൻ `` കേഡറ്റ്സ്!!! ബിത്ത് ദി ജോഷ്!!!!``

മണി സർ പകൽ ട്യൂട്ടിയിലാണു്‌.
ഛത്തർപുരിൽ എത്തിയ അന്ന് വൈകിട്ട് തന്നെ മണി സാറിന്റെ ഓർഡർ വന്നു.


``കേഡറ്റ്സ്, സബ് ലോഗ് അക്കോമൊഡെഷൻ കെ ബാഹർ ലൈൻ പെ ലഗ് ജാ, ഹൈയർ സ്റ്റൈലിസ്റ്റ് വെയിറ്റ് കർ രഹാ ഹൈ``

പിന്നീടങ്ങോട്ട് അന്നു രാത്രി വരെ മുടി വെട്ട് മഹോൽസവം ആയിരുന്നു. ഒരു ദയാ ദാക്ഷിണ്യം ഇല്ലാത്ത ഒരു ബാർബർ. എന്റെ മുടി വെട്ടികഴിയുമ്പോഴെക്കും എനിക്കും കാമ്പസിലെ പൂന്തോട്ടക്കാരനായ സർജുവിനും ഒരേ ലുക്ക്.

ഉടൻ വീണു എനിക്കു പേർ,``സർജു``!!!

അങ്ങനെ തകൃതിയായി ട്രൈയിനിങ്ങ് തുടങ്ങി . മാസത്തിൽ രണ്ട് ദിവസം മാത്രം പുറലോകം കാണാം. ഒരു തരം ജെയിൽ വാസം തന്നെ. ഏതാണ്ട് ഒരു രണ്ട് മാസം കഴിഞ്ഞപ്പോഴാണ്‌ അടുത്ത ആഴ്ച്ച മുതൽ നീന്തൽ പരിശീലനം ആണെന്ന് മണി സാർ പ്രഖ്യാപിച്ചത്. അതു കേട്ടതും എന്റെ ചങ്കിടിപ്പ് തുടങ്ങി.


കടലിന്റെയും കുളങ്ങളുടെയും നാട്ടിൽ നിന്ന് ചെന്നതാണെങ്കിലും നീന്തൽ എനിക്ക് നല്ല വശമില്ല. വീണാൽ ഒരു രണ്ട് മൂന്ന് തവണ കൈയ്യും കാലുമിട്ടടിക്കാം എന്നല്ലാതെ നീന്തി മറുകര പോകാനുള്ള കപ്പാക്കുറ്റി നമുക്ക് ഉണ്ടായിരുന്നില്ല!!!അല്ല കടലിൽ വീണാൽ നീന്തൽ അറിഞ്ഞാലും കാര്യമില്ലെന്നെ!!
അങ്ങനെ പേടിച്ച് പേടിച്ച് കാത്തിരുന്ന ആ ദിവസം വന്നു.


കന്നുകാലികളെ മുഴുവൻ മെയ്ച്ച് മണി സാർ ഏതൊ ഇൻഡോർ സ്റ്റേഡിയത്തിലെ സ്വിമ്മിങ്ങ് പൂളിൽ എത്തിച്ചു.

പൂൾ കണ്ടതും എന്റെ ഫ്യൂസ് അടിച്ചു. ഒരു അമ്പത് മീറ്റർ നീളം കാണും എന്ന് തോന്നുന്നു. ദൈവമേ ഇന്ന് കുറേ വെള്ളം കുടിചതു തന്നെ എന്നു കരുതി ഇരിക്കുമ്പോൾ അശരീരി പോലെ മണി സറിന്റെ വാക്കുകൾ മുഴങ്ങി.

``ജിൻ‍കൊ സ്വിമ്മിങ്ങ് ആതാ ഹൈ വോ ഇസ് സൈട് മെ ആജാഒ``

ഡെൽഹിക്കാരൻ ആയാ ഗൗരവ്, മറാടി ആയ ഘാട്ടെ, കണ്ണൂർക്കാരൻ ആയ വിനീത്, പഞ്ചാബി ആയ ഗുർവിന്ദർ എന്നിവർ മെല്ലെ ഒരു സൈടിലെക്ക് മാറി തുടങ്ങി. ബാക്കി പതിനഞ്ച് പേർ സ്വിമ്മിങ്ങ് അറിയാത്തവർ.

ഉടൻ എന്റെ കുരുട്ട് ബുദ്ധി പ്രവർത്തിചു. നീന്തൽ അറിയുന്നവരെ മണി സാർ അധികം വലയ്ക്കാൻ ചാൻസ് ഇല്ല.

ബാക്കിയുള്ളവർ ഇന്നു വെള്ളം കുടിച്ചതു തന്നെ.

ഉടൻ വിനീതിന്റെ പിന്നാലെ ഞാനും നീന്തൽ അറിയാവുന്നരുടെ കൂട്ടത്തിലെക്കു മാറി ആശ്വാസത്തിന്റെ ഒരു ദീർഘനിശ്വാസം വിട്ടു.
നമ്മൾ വെള്ളത്തിൽ ഇറങേണ്ടി വരില്ല എന്ന് വിചാരിച്ച്, എന്റെ കുരുട്ട് ഓർത്ത് മനസ്സിൽ ചിരിച്ചേയുള്ളു,ദേ വരുന്നു മണി സാറിന്റെ സ്കഡ് മിസ്സൈൽ!!!


അതും നമ്മുടെ നേർക്ക്

``തും പാഞ്ച്!!! ഏക് ഏക് കർക്കെ പാനീ മെ ഖൂദ് ജാഒ ഒർ ഉസ് പാർ തക്ക് തൈർ കെ ജാഒ``!!!!!എന്റെ വായിലൂടെ അകത്തു കയറിയ സ്കഡ് അകത്ത് കിടന്ന് പൊട്ടി ചോരയും മാംസവും നാലുപുറവും എത്തുന്നതിനു മുന്നെ തന്നെ കാലന്മാർ നാലു പേരും ഒന്നൊന്നായി വെള്ളത്തിലേക്കു എടുത്തു ചാടി.

പണ്ടേ വളരെ ആത്മാഭിമാനി ആയതിനാൽ ഞാനും പിന്നെ ഒന്നും ആലോചിച്ചില്ല!!

ഓടി ചെന്നു എടുത്തു ചാടി!!

രണ്ടടി കയ്യും കാലും ഇട്ട് വീശി..നടക്കില്ല എന്നു തോന്നി!!!

പൂളിന്റെ സൈഡിൽ എത്തി പിടിക്കാൻ ഒരു ശ്രമം നടത്തി!!

അതും നടന്നില്ല!!

ബ്ലും!!!ഒന്നും കാണാനില്ല!!!

പിന്നെ ഒന്നു പൊങ്ങി, കാലന്മാർ എല്ലാം കരക്കിരുന്ന് ചിരിക്കുന്നു!!!``ആ പക്ടോ മുഝെ``!!!

ബ്ലും!!!പിന്നെയും ബ്ലും!!!!

അപ്പോഴെക്കും തലക്കു മുകളിൽ എന്തോ ചാടിയ പോലെ തോന്നി!!!

പിന്നെ മണി സാറിന്റെ ബലിഷ്ഠ്മായ കരങ്ങൾ എന്നെ പൊന്തിക്കുന്നതു ഞാൻ ആറിഞ്ഞു!!

തല വെള്ളത്തിന്റെ മുകളിൽ എത്തിയപ്പോൾ ആദ്യം കേട്ടത് ഹിന്ദിയിൽ പച്ച തെറിയായിരുന്നു!!

പിന്നെ കേട്ടത് കരക്കിരുന്ന കാലന്മാർ കൂട്ടമായി ആർക്കുന്നു

``സ്വിമ്മെർ സർജു,സ്വിമ്മെർ സർജു``

എന്തായാലും മണി സാർ പിന്നെ ലൈഫ് ജാക്കറ്റ് ഇല്ലതെ എന്നോട് വെള്ളത്തിൽ ചാടാൻ പറഞ്ഞിട്ടില്ല!!!

1 comment: