Thursday, April 15, 2010

Vishu

പടക്കങ്ങളും പൂത്തിരികളും ഇല്ലാത്ത മറ്റൊരു വിഷു കൂടി.
കടയില്‍ നിന്നും വാങ്ങിയ കൊന്നപൂക്കളും ,സെല്ലോ ടേപ്പ് ഒട്ടിച്ചു കൊല ആക്കിയ കണ്ണി മാങ്ങയും ഉള്ള മറ്റൊരു വിഷു കൂടി.
കൂട്ടുകാരോ അച്ഛനോ അമ്മയോ കൂടാത്ത മറ്റൊരു വിഷു കൂടി
എന്നത്തേയും പോലെ വടയുടെ (സൂരജ്)വിഷു ആശംസകള്‍ മാത്രം ടെക്സ്റ്റ്‌ മെസ്സേജ് ആയി വന്ന മറ്റൊരു വിഷു കൂടി.
എന്നത്തേയും പോലെ കുടുംബക്കാരെ ഞാന്‍ വിളിച്ചില്ല എന്നാ അമ്മയുടെ പരാതി നിറഞ്ഞ മറ്റൊരു വിഷു കൂടി.
നിങ്ങള്‍ ഇല്ലാതെ എനിക്കെന്തു വിഷു എന്ന് പറഞ്ഞ അച്ഛന്റെ സങ്കടം മനസ്സില്‍ നിറഞ്ഞ മറ്റൊരു വിഷു കൂടി.
നാട്ടിലെ ക്ലബ്ബില്‍ പതിവ് പോലെ പടക്ക പിരിവു നടക്കുന്നു എന്ന് അറിയുന്ന മറ്റൊരു വിഷു കൂടി.
ഒരു വെര്‍ച്വല്‍ ധനികന്റെ പരിമിതികള്‍ നിറഞ്ഞ മറ്റൊരു വിഷു കൂടി.

No comments:

Post a Comment