Monday, August 13, 2018

മഴ

കലിതുള്ളി പെയ്ത  മഴയെ ശപിച്ചൊരാ രാത്രി എനിക്കിന്നും ഓർമയുണ്ട്
ഓടിട്ട വീടിന്റെ വാർപ്പുള്ള മൂലയിൽ പേടിച്ചിരുന്നതും ഓർമയുണ്ട്
കാറ്റിൽ ഉലയുന്ന ഉപ്പില വീഴാതിരിക്കുവാൻ പ്രാര്ഥിച്ചതോർമയുണ്ട്
കലിതുള്ളി പെയ്ത മഴയെ ശപിച്ചൊരാ രാത്രി എനിക്കിന്നും ഓർമയുണ്ട്.

ശീപോതി പച്ചകൾ ചാലിച്ച കൂറ്റൻ മതിലുകൾ എനിക്കിന്നും ഓർമയുണ്ട്
മലവെള്ള പാച്ചലിൽ വീഴാതെ ഇടവഴി കയറിയതും എനിക്കോര്മയുണ്ട്
ഇടവഴി തോറും ചിരിക്കാതെ കൂർപ്പിച്ച  മുഖചിത്രങ്ങൾ എനിക്കോര്മയുണ്ട്
ശീപോതി പച്ചകൾ ചാലിച്ച കൂറ്റൻ മതിലുകൾ എനിക്കിന്നും ഓർമയുണ്ട്

മഴയത്തു ചെളിപുരണ്ടൊട്ടിയ പള്ളിക്കൂടം എനിക്കിന്നും ഓർമയുണ്ട്
മോട്ടിച്ച വെള്ളിക്കു വാങ്ങിയ ബോണ്ടയുടെ ചൂടെന്റെ  ചുണ്ടിലിന്നേറെയുണ്ട്
ചോരുന്ന മച്ചിൽ നിന്നുറ്റുന്ന പാട്ടിന്റെ ഈണം എനിക്കിന്നുമോർമയുണ്ട്