Tuesday, March 29, 2011

പറശ്ശനിയിൽ CIA

ഏതാനും മാസങ്ങൾക്കുമുന്നെ ഏതോ പത്രത്തിൽ ഒരു വാർത്ത വായിച്ച ഞാൻ ആ ഇടതുപക്ഷ നേതാവിനെ തമാശയാക്കിയതിനു കയ്യും കണക്കുമില്ല!!''കേരള രാഷ്ട്രീയത്തിൽ CIA
ക്ക് താത്പ്പര്യം ഉണ്ടത്രെ!!!
സെന്റ്രൽ ഇന്റ്റെലിജെൻസ് ഏജെൻസി!!!
ഇയാൾക്ക് വട്ടാണോ???
സിനിമയിലും ഫിക്ഷൻ നോവലുകളിലും മാത്രം ഞാൻ കേട്ടിറ്റുള്ള ലാൻ‍ഗ്ലിയിൽ ഇരിക്കുന്ന സായിപ്പന്മാർക്കു വേറെ പണിയൊന്നുമില്ലെ!!!
      എന്നാൽ രണ്ട് ദിവ്സം മുന്നെ മകനെയും കൂട്ടി മുട്ടായി വാങ്ങാൻ കടയിൽ ചെന്ന എൻടെ കണ്ണിൽ പെട്ട The Week വാരികയുടെ കവർ പേജ് എന്റെ ചിന്തകളെ തകിടം മറിച്ചു!!
''CIA Snooping On India''


സീനിയർ കറസ്പ്പോൻഡന്റ് സയ്യെദ് നസാക്കത്തിന്റെ സ്പെഷൽ റിപ്പോർട്ട്!!
മൂവായിരത്തി അഞ്ചൂറിലേറെ അമേരിക്കക്കാർ ഇൻഡ്യയിൽ മതിയായ രേഘകൾ ഇല്ലാതെ താമസിക്കുന്നത്രെ!!
പ്രധാനമന്ത്രിയുടെ ഓഫീസിലെ പ്യൂണിനെ ഫയലുകൾ കടത്തിയതിന് പിടിച്ഛ്ത്രെ!! 
TNS എന്ന മാർക്ക്റ്റ് റിസെർച് കമ്പനി CIA ക്കു വേണ്ടി കേരളത്തിലെ ന്യൂനപക്ഷ സമുദായത്തിൽ സർവേ നടത്തിയത്രെ!!
 
ഇടതൻ ആൾ കൊള്ളാമല്ലോ!!
ഇടതന്റെയും ഇന്റെല്ലിജെൻസ് മോശമല്ല കേട്ടാ..


ഇതിനെക്കുറിച്ച് കൂടുതൽ ചിന്തിച്ചപ്പോഴാണു ചിലപ്പോഴ് ഇങ്ങേർ പറഞ്ഞതിൽ കഴമ്പുണ്ടെന്ന് എനിക്കു തോന്നിയത്!!
ചുമ്മാതല്ല !! ഇതിനു പിന്നിൽ ഒരു കാരണം ഉണ്ട്!!


കാര്യം ഫ്ലാഷ് ബാക്ക് ആണ്‌!!പ്രാഞ്ചിയേട്ടനോട് പുണ്യാളച്ചൻ പറഞ്ഞപോലെ ബ്ലാക്ക് ആന്റ് വൈറ്റ് അല്ല കേട്ടാ!!
തൊണ്ണൂറ്റിയഞ്ചിലാ സംഭവം!!


എൻട്രൻസ് പരീക്ഷ ഫസ്റ്റ് ചാൻസ് കലക്കിക്കുത്തിയതു പൊട്ടി രണ്ടാം ചാൻസ് പിന്നേം കലക്കി കുത്തി കണ്ണൂർ എഞ്ചിനീയറിങ്ങ് കോളേജിൽ എത്തിയ കാലം.
ചുറ്റുവട്ടത്തിൽ പേരുകേട്ട കമ്മ്യുണിസ്റ്റുകാരന്റെ മകനായതു കൊണ്ട് ഞാനും മോഹൻലാലിനെ പോലെ ഇടതുതൂങ്ങിയായിരുന്നു പ്രീഡിഗ്രി കാലങ്ങളിൽ നടന്നിരുന്നത്!!
ആ തൂങ്ങൽ എഞ്ചിനീയറിങ്ങ് കോളെജിലെ നാലു വർഷവും തൂക്കണം എന്നു വിചാരിച്ചാണു അങ്ങോട്ട് പോയതും!!


ഇവിടെയാണു ഇടതന്റെ ചിന്താഗതി ശരിയാണെന്നു എനിക്കു തോന്നാൻ ഇടയാക്കിയ സംഭവങ്ങൾ അരങ്ങേറിയത്‌.കോളേജ് രാഷ്ട്രീയത്തിലും CIAയുടെ കറുത്ത കരങ്ങൾ പ്രവർത്തിക്കുന്നുണ്ട് എന്നു തോന്നിക്കുമാറുണ്ടായ സംഭവങ്ങൾ!!
ആദ്യത്തെ ഗൂഡാലോചന എന്നു തോന്നിപ്പിക്കുമാർ ഫ്സ്റ്റ് യിയർ മെക്കാനിക്കലിൽ കൂടെ കൊണ്ട് നടക്കാൻ കൊള്ളാവുന്ന ചെക്കന്മാർ എല്ലാം വ്വലതന്മാർ!!!മൂരി,മാമൻ,പേട്ടരാജ എന്നിങ്ങനെ എല്ലാരും വലതന്മാർ അല്ലെൽ ഇടതുവിരുധ്ധന്മാർ!!


പണ്ടാരം!!പോട്ടെ, രാഷ്ട്രീയം വേണ്ട എന്നു കരുതി ഇരിക്കുന്നായിരുന്നു: എവിടെ നിന്ന് എന്നറിയില്ല എനിക്ക് വളരെ പ്രിയപ്പെട്ട ഒരു സീനിയർ( വലതൻ എന്നു പ്രത്യേകം പറയേണ്ടതില്ലാലൊ)ഒരു ദിവ്സം എന്നെ വിളിച്ചു പറയുന്നു യൂണിയൻ ഇലക്ഷ്ന് നീ നമ്മുടെ റെപ്പ് ആയി നിക്കണം!!
അയ്യോ അതിനൊന്നും ഞാനില്ലാ എന്നു പറഞ്ഞ് ഒഴിഞ്ഞു മാറിയതേയുള്ളു അതാ സീനിയർ കുട്ടി സഘാവ് വിളിക്കുന്നു!!


''യൂണിയൻ ഇലെക്ഷന്‌ നമ്മുടെ റെപ്പ് ആയി നിന്നെയാണ്‌ നമ്മൾ കാണുന്നത്‌''

ത്രിശ്ശങ്കു സ്വർഗ്ഗത്തിൽ എന്ന പോലെ ആയി നമ്മുടെ അവസഥ!!

ഇടത്ന്റ്റെ കൂടെ പോണം എന്നുണ്ട് എന്നാൽ വലതനെ പിണക്കാൻ വയ്യ!!! ഇതു നിന്നെ നിർത്താതിരിക്കാനുള്ള അവന്മാരുടെ അടവാണ്‌ എന്ന് ഇടത്ന്മാർ മനസ്സിലാക്കാൻ കുറേ ശ്രമിച്ചെങ്ങിലും ഞാൻ സമ്മതിചില്ല!!
ഒടുവിൽ നമ്മൾ ഒന്നുനുമില്ലാ എന്നും പറഞ്ഞ് ഞാൻ ഒഴിഞ്ഞ് മാറിയപ്പോൾ വലതന്മാരുടെ മുഘത്ത് ഒരു ചെറു ചിരി പൊട്ടിയോ എന്നെനിക്കോർമ്മയില്ല!!!


എന്നാൽ സ്യ്യെദ് നസ്സാക്കത്തിന്റെ ഫീചർ വായിച്ചതിനു ശേഷം ഇതിൽ അമേരിക്കയുടെ കറുത്ത കരങ്ങൾ ഇല്ലാ എന്ന് വിശ്വസിക്കാൻ എന്തോ മനസ്സനുവദിക്കുന്നില്ലാ!!!
വളരേണ്ടിയിരുന്ന ഒരു നേതാവിനെ മുളയിലേ നുള്ളി!!!
 
കിട്ടും!! ലിയോൺ പനേറ്റ എന്നെങ്ങിലും കണ്ണൂരിൽ നമ്മള കൈയ്യിൽ പെടും!!!
ബെച്ചേക്കില്ല പഹയാ!!!